Hula HOOP Girl
Vanitha|October 31, 2020
Hula HOOP Girl
ഹുലാ ഹപ് ഡാൻസിലൂടെ സോഷ്യൽമീഡിയയിൽ സ്റ്റാർ ആയ മലയാളി ഏഷ്ണ കുട്ടിയുടെ വിശേഷങ്ങൾ
ശ്യാമ

വല്ലപ്പോഴും ഒരു ദിവസം സാരിയുടുത്താൽ അന്ന് പടികൾ കയറാൻ പോലും മടിക്കുന്നവരൊക്കെ ആ വിഡിയോ കണ്ട് കണ്ണുമിഴിച്ചു ഇരുന്നുപോയി. പൈജാമയ്ക്ക് മേലെ സാരിയുടുത്ത് സ്ത്രീക്കേഴ്സുമിട്ട് "ദില്ലി 6' സിനിമയിലെ "ഗന്ദാ ഫൂൽ' പാട്ടിനൊപ്പമുള്ള ഹൂല ഹൂപ് ഡാൻസ് കളിക്കുകയാണ് ഏഷ്ണ കുട്ടി എന്ന മലയാളി പെൺകുട്ടി.

സോഷ്യൽ മീഡിയ ആവേശത്തോടെ കണ്ട ഈ വിഡിയോയിലൂടെ ഏഷ്ണ കുട്ടിക്ക് ഇൻഗാമിലും ട്വിറ്ററിലും ലക്ഷക്കണക്കിനു ഫോളോവേഴ്സായി. “നിങ്ങൾ ധരിക്കുന്ന വസ്ത്രം എന്തുമാകട്ടെ, അതൊന്നുമല്ല നിങ്ങളെന്ന വ്യക്സിയെ ഡിഫൈൻ ചെയ്യുന്നത്. നിങ്ങൾക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ഒരു വസ്ത്രവും തടസമാകില്ല എന്നു കൂടിയാണ് ഈ വിഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്.'' ജേണലിസ്റ്റ് ചിത്ര നാരായണന്റെയും ഡോക്യുമെന്ററി ഫിലിം മേക്കർ വിജയൻ കുട്ടിയുടെയും മകളാണ് ഏഷ്ണണ.

യുട്യൂബ് ആണ് ഗുരു

"ഏതാണ്ട് പത്ത് വർഷം മുൻപേ, അതായത് ഞാൻ പ്ലസ് വൺ പഠിക്കുന്ന സമയത്ത് വെറുതേ രസത്തിന് തുടങ്ങിയൊരു ഹോബിയാണ് ഹൂലാ ഹൂപ്പിങ്. അത്ര സോഷ്യൽ ആയ ആളായിരുന്നില്ല ഞാൻ. ഫ്രീ ടൈം കിട്ടുമ്പോൾ വീട്ടിൽ തന്നെയിരിക്കും. യുട്യൂബ് വി ഡിയോസ് കാണും. അങ്ങനെ കണ്ട് മനസ്സിൽ കയറിയതാണ് ഹൂപ്പിങ്.

അത് പഠിപ്പിക്കുന്ന സ്ഥലം ഉണ്ടോയെന്ന് അന്വേഷിച്ചെങ്കിലും കാര്യമൊന്നുമുണ്ടായില്ല. പിന്നെ, യുട്യൂബിനെ ഗുരുവായി സ്വീകരിച്ച് സ്വന്തമായി പഠനം തുടങ്ങി. തെറ്റുകൾ അന്നും ഇന്നും വരാറുണ്ട്.

എന്റെ മിക്ക വീഡിയോസും അങ്ങനെ തന്നെയാണ്. ഒന്നും പെർഫെക്റ്റ് അല്ല. തെറ്റ് വരുന്നത് സ്വാഭാവികമാണ്, അതൊന്നും അടുത്തത് ചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടയരുത്. ഏഷ്ണ എന്ന എന്റെ പേരിന്റെ അർഥം തന്നെ 'സ്ട്രോങ് ഡിസയർ' എന്നാണ്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 31, 2020