മിടുമിടുക്കികൾ
Vanitha|October 31, 2020
മിടുമിടുക്കികൾ
മികച്ച വിജയത്തിനും അപ്പുറമാണ് ഇവരുടെ നേട്ടം. പഠനത്തിൽ റെക്കോർഡ് സ്വന്തമാക്കിയ രണ്ടു പെൺപുലികളുടെ' വിജയ കഥകൾ.
വിജീഷ് ഗോപിനാഥ്

അഞ്ചു വർഷം മുൻപ്.

കണക്ക് പഠിച്ചു പ്ലസ് ടു ഉന്നത നിലയിൽ ജയിച്ചാലുടൻ എൻജിനീയറിങ്ങിന് മറ്റൊന്നും നോക്കാതെ ഓടിച്ചെന്നു ചേരുകയാണ് പലരുടേയും പതിവ്. പക്ഷേ, യമുന മേനോൻ ഒരു കടുത്ത തീരുമാനം എടുത്തു.

“ഞാൻ എൻജിനീയറിങ്ങിന് പോകുന്നില്ല.' കേട്ടവർ ഒന്നു ഞെട്ടി. "ഈ കുട്ടി എന്താണ് ഇങ്ങനെ' എന്ന് ഒപ്പം പഠിച്ചവരും അധ്യാപകരും സ്വയം ചോദിച്ചു.

ആശങ്ക യമുനയ്ക്കും ഉണ്ടായിരുന്നു. പത്താം ക്ലാസിൽ വച്ച് മനസ്സിലേക്കു കയറിയ ഒരു സ്വപ്നം. ആ മോഹത്തിനു വേണ്ടി കയ്യിൽ കിട്ടിയ കോഴ്സ് കളയുകയാണോ എന്ന പേടി ഒരു വശത്ത്. സഹപാഠികൾ പുതിയ മേഖലകളിലേക്ക് കടക്കുമ്പോൾ വരാനിരിക്കുന്ന പ്രവേശന പരീക്ഷയ്ക്കു വേണ്ടി കാത്തിരിക്കുന്നതിലെ അനിശ്ചിതത്വം മറുവശത്ത്. ആ കടമ്പ കടന്നു കിട്ടുമോ എന്നു പോലും ഉറപ്പില്ല. ആ സ്വപ്നത്തിലേക്കുള്ള പടികളിൽ യമുനയ്ക്ക് കാലിടറിയില്ല. ബെംഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ തന്നെ എൽഎൽബിക്ക് അഡ്മിഷൻ ലഭിച്ചു.

2020 സെപ്റ്റംബർ

ബെംഗളൂരു നാഷനൽ ലോ സ്കൂളിന്റെ 32 വർഷത്തെ ചരിത്രത്തിൽ യമുന മേനോന്റെ പേര് ഒരധ്യായമായി മാറി. പഠനമികവിന് 18 സ്വർണ മെഡലുകൾ നേടിയ ആദ്യ വിദ്യാർഥി. ആകെ 38 സ്വർണ മെഡലുകളിൽ ഏതാണ്ട് പകുതിയോളം സ്വന്തമാക്കി യമുന അഭിമാനത്തോടെ തലയുയർത്തി നിന്നു.

സ്വപ്നങ്ങൾക്ക് വെയിൽ വെളിച്ചം പോലെ തെളിച്ചമുണ്ടെങ്കിൽ അതു സ്വന്തമാക്കാനുള്ള വഴിയിൽ സംശയങ്ങളു ടെ ഇരുട്ടുണ്ടാകില്ല. ആ പാഠമാണ് യമുനയുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത്.

പത്താം ക്ലാസുകാരിയുടെ സ്വപ്നം

എറണാകുളം പുതിയകാവിലുള്ള യമുനയുടെ വീടിനടുത്താണ് സീനിയർ അഡ്വക്കറ്റ് ഇ.എക്സ്. ജോസഫിന്റെ വീട്. അദ്ദേഹമാണ് യമുനയുടെ സ്വപ്നങ്ങളിലേക്ക് നിയമ പുസ്തകങ്ങൾ തുറന്നു വച്ചത്.

“അച്ഛൻ മോഹൻകുമാർ യൂണിയൻ ബാങ്കിലായിരുന്നു. അമ്മ സ്ത്രീ ശാക്തീകരണം ലക്ഷ്യമായുള്ള ഒരു എൻ ജിഒയുടെ സെക്രട്ടറിയാണ്. അമ്മ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ചെയർമാൻ ആയിരുന്നു ജോസഫ് സാർ. അങ്ങനെയാണ് അദ്ദേഹത്തെ പരിചയം. സുപ്രീം കോടതിയിലെ ദീ ർഘ കാലത്തെ അഭിഭാഷക ജീവിതത്തിനു ശേഷം അങ്കിൾ നാട്ടിൽ തിരിച്ചെത്തിയ സമയം. അദ്ദേഹം എഴുതിയ കവിതകൾ ടൈപ് ചെയ്യാനായി സഹായിക്കാമോ എന്ന് ചോദിച്ചു.

വെക്കേഷൻ സമയം ആയതുകൊണ്ട് ഞാൻ അത് ഏറ്റെടുത്തു. വൈകിട്ടു വരെ അദ്ദേഹത്തിന്റെ വീട്ടിൽ. ഇടയ്ക്ക് അദ്ദേഹം വാദിച്ച കേസുകളിലെ അനുഭവങ്ങൾ പറഞ്ഞു തരും. ആ കഥ കേൾക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു. ത്രില്ലർ സിനിമ പോലെ. വാദങ്ങളും തെളിവുകളും ട്വിസ്റ്റും എല്ലാം ഉണ്ട്.

ആ കഥകളിൽ നിന്ന് ഒരു കാര്യം മനസ്സിലായി. ഏതു കാര്യത്തിനും രണ്ടു വശമുണ്ട്. കുറ്റാരോപിതനായ ആളുടെ ഭാഗത്തു നിന്ന് വാദിക്കുന്നത് എന്തിനാണെന്ന സംശമായിരുന്നു ആദ്യം. അവർക്കു പറയാനുള്ളതും കേൾക്കണമെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ജോസഫ് സാർ പറയുന്ന പല പേരുകളും വലിയ മഹാന്മാരാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. അവരോടൊക്കെ ആരാധനയായി.

ഒറ്റയ്ക്കുള്ള അന്വേഷണങ്ങൾ

സുരക്ഷിതമായ കരിയർ എന്ന ചിന്തയിൽ നിന്നാകാം അച്ഛനും അമ്മയ്ക്കും ഡോക്ടർ അല്ലെങ്കിൽ എൻജിനീയർ എന്ന ആഗ്രഹം വന്നത്. നിയമ പഠനവും അതു പോലെ സാധ്യതകൾ ഉള്ള ഒന്നാണെന്ന് അവരെ ബോധ്യപ്പെടുത്തുകയായിരുന്നു വെല്ലുവിളി. ഞാൻ ഒറ്റയ്ക്ക് കുറേ വിവരങ്ങൾ ശേഖരിച്ചു.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 31, 2020