കോർത്തിടാം പ്രകൃതി
Vanitha|October 17, 2020
കോർത്തിടാം പ്രകൃതി
ചട്ടിയിൽ കൊരുത്തിടാം പച്ചപ്പിന്റെ ഭംഗി
Jacob Varghese Kunthara റിട്ടയേഡ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, കൊച്ചി

വിടിന്റെ വരാന്തയിലും ബാൽക്കണിയിലും ചട്ടിയിലൊരുക്കാം പച്ചപ്പ്. സൗകര്യം കുറഞ്ഞ വരാന്തയിലും ബാൽക്കണിയിലും സ്ഥലം നഷ്ടപ്പെടുത്താതെ അലങ്കാരമേകാൻ തൂങ്ങും ചട്ടികളെ കൂട്ട് പിടിച്ചാൽ മതി.

ഉദ്യാനത്തിലെ വലിയമരങ്ങളുടെ താഴെയുള്ള ശാഖകളിലും ചെടിച്ചട്ടി തൂക്കിയിടാം. നിലത്തെ സ്ഥലം കളയാതെ ചെടികൾ പരിപാലിക്കാം. ഒപ്പം ചെടികളെ നശിപ്പിക്കുന്ന ഒച്ചിന്റെയോ എലിയുടെയോ കളച്ചെടികളുടെയോ ശല്യം ഉണ്ടാകില്ല എന്ന മേന്മയുമുണ്ട് ഇത്തരം തൂങ്ങും ഉദ്യാനത്തിന്

അലങ്കാരമേകും വള്ളിച്ചെടികൾ

ബലമില്ലാത്ത തണ്ടും താഴേക്ക് ഞാന്നു വളരുന്ന പ്രകൃതവുമുള്ള അലങ്കാര ഇലച്ചെടികളാണ് തൂങ്ങുന്ന ചട്ടികളിൽ വളർത്താൻ നല്ലത്. ടർട്ടിൽ വൈൻ, പെല്ലിയോണിയ, ബോൺ ഫേൺ, സ്പാനിഷ് മോസ്, മണി പ്ലാന്റ്, സ്പൈഡർ പ്ലാന്റ്, ഹാർട്ട് ലീഫ് ഫിലോഡെൻഡ്രോൺ, ബേബീസ് ടീയേഴ്സ്, സാഗ് ഹോൺ ഫേൺ, വാൻഡറിങ് യൂ പ്ലാന്റ്, റെഡ് ഐവി ഇങ്ങനെ പലതരം ഇലച്ചെടി ഇനങ്ങൾ ഉപയോഗിക്കാം.

അമേരിക്കൻ ഫ്രെയിം ഫ്ലവർ, വെർബീന, ലിപ്സ്റ്റിക്ക് പ്ലാന്റ്, ഡിഷീഡിയ, ലിപ്റ്റിക്ക് വൈൻ, പത്തുമണിച്ചെടി ഇവ പാതി തണൽ കിട്ടുന്നിടത്തു പൂവിടുന്ന ചെടികളാണ്. ബലമുള്ള കോട്ടണിലോ പ്ലാസ്റ്റിക്കിലോ ഉള്ള വള്ളി ഉപയോഗിച്ച് തയാറാക്കുന്ന മക്കറാമേ പ്ലാന്റ് ഹാംഗേഴ്സ് വിപണിയിൽ ലഭിക്കും. ചട്ടിയിൽ വളർത്തുന്ന ചെടി ഇത്തരം ഹാംഗറിൽ തൂക്കിയിട്ടു വളർത്താം. വീട്ടമ്മമാർക്ക് വള്ളി ഉപയോഗിച്ച് ഹാംഗർ നിർമിച്ച് അതിൽ ചെടിച്ചട്ടി വച്ച് ആകർഷകമാക്കി വിൽക്കാം.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 17, 2020