തുന്നിയെടുക്കാം പുതുജീവിതം
Vanitha|October 17, 2020
തുന്നിയെടുക്കാം പുതുജീവിതം
സ്തനാർബുദം മൂലം സ്തനങ്ങൾ നീക്കം ചെയ്തവർക്ക് പുതുവെളിച്ചവുമായി സായ്ഷ
രൂപാ ദയാബ്ജി

അർബുദമെന്നു കേൾക്കുമ്പോൾ സ്ത്രീകൾ പേടിക്കുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാണ്. രോഗതീവ്രകാലം അതിജീവിക്കുന്നതിനെക്കുറിച്ചാണ് ആദ്യത്തെ ഭയം. കീമോ തെറപി അടക്കമുള്ള ചികിത്സകളുടെ അനന്തരഫലമായി മുടി കൊഴിയുകയും സൗന്ദര്യം നഷ്ടപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കയാണ് രണ്ടാമത്തേത്. അർബുദത്തെ ഇത്രയേറെ പേടിക്കുന്നവർ അപ്പോൾ സ്തനാർബുദം എന്നു കേട്ടാലോ?

ലോകമെമ്പാടും സ്തനാർബുദ രോഗികളുടെ എണ്ണം ദിനംതോറും വർധിക്കുന്നുവെന്ന് കണക്കുകൾ പറയുന്നു. ഇന്ത്യയിലെ കണക്കുകളിൽ കേരളമാണ് മുന്നിൽ. ഈ സാഹചര്യത്തിലാണ് ഒക്ടോബറിൽ ലോകാരോഗ്യ സംഘടന ബ്രെസ്റ്കാൻസർ ബോധവത്കരണ മാസമായി ആചരിക്കുന്നത്. രോഗത്തെ അതിജീവിച്ചവർക്ക് പുതുവെളിച്ചം പകരുന്ന സായ്ഷ ഇന്ത്യ എന്ന സംഘടനയെ കുറിച്ചും സായ്ഷയുടെ അമരക്കാരി ജയശ്രീ രത്തനെ കുറിച്ചും അറിയാം.

സായ്ഷയുടെ വഴികൾ

സ്തനാർബുദ ചികിത്സയ്ക്കു വിധേയരാകുന്നവരുടെ തുടർജീവിതം ചില മാനസിക സംഘർഷങ്ങളിൽ പെട്ട് ഉഴലാറുണ്ട്. മാറിടം നീക്കം ചെയ്തവരുടെ ഈ സംഘർഷങ്ങൾ അടുത്തറിയാൻ ഇടയായതാണ് ജയശീ രത്തനെ സായ്ഷയുടെ തുടക്കത്തിലേക്ക് നയിച്ചത്.

“ അർബുദ ചികിത്സയുടെ ഭാഗമായി സ്തനം നീക്കം ചെയ്ത സ്ത്രീയെ രണ്ടു വർഷം മുൻപ് കാണാൻ ഇടയായി. അവരുടെ പ്രയാസങ്ങൾ കേൾക്കുന്നതിനിടെയാണ് ബ്രായുടെ ഉള്ളിൽ വയ്ക്കാവുന്ന, കമ്പിളിനൂലു കൊണ്ടുള്ള, സ്തനത്തിന്റെ ആകൃതിയിലുള്ള നോക്കേഴ്സിനെ കുറിച്ച് വായിച്ചത് ഓർമ വന്നത്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 17, 2020