വൈറൽ സുന്ദരി
Vanitha|October 17, 2020
വൈറൽ സുന്ദരി
സോഷ്യൽ മീഡിയയിൽ പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുന്നു അനശ്വര
ലക്ഷ്മി പ്രേംകുമാർ

'അനൂ... ഉടുപ്പ് നേരെയിടൂ ' അനശ്വരയുടെ മനോഹരമായ ബ്ലൂ ഫ്രോക്ക് നേരെയാക്കി കൊണ്ട് അമ്മ ഉഷ പറഞ്ഞു. ഒരു കണ്ണടച്ച് ചുണ്ടിൽ കുസൃതി നിറഞ്ഞ ചിരിയോടെ അനശ്വര "അമ്മയ്ക്ക് നെഞ്ചിലെ പെടപ്പ് ഇതുവരെ മാറിയിട്ടില്ലാന്ന് തോന്നുന്നു'' കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് അനശ്വര വസ്ത്രധാരണത്തിന്റെ പേരിൽ വൈറലായി മാറിയത്. അതിലും വേഗത്തിൽ മലയാള സിനിമാ ലോകം മുഴുവൻ അനശ്വരയ്ക്ക് സപ്പോർട്ടുമായെത്തി. "യെസ് വീ ഹാവ് ലെഗ്സ്' എന്ന ഹാഷ് ടാഗോടു കൂടി പ്രായഭേദമന്യേ പെൺകുട്ടികൾ അനശ്വരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

കണ്ണൂരിനും കാസർകോടിനുമിടയിലുള്ള കരിവള്ളൂർ എന്ന ഗ്രാമത്തിലെ വീട്ടിലിരുന്ന് അനശ്വര ഇതെല്ലാം കണ്ട് അദ്ഭുതപ്പെട്ടു. എങ്ങനെയായിരുന്നു ആ ദിവസങ്ങൾ? വിപ്ലവ ദിവസങ്ങളുടെ ഓർമകൾ വനിതയിലൂടെ ആദ്യമായി പങ്കുവയ്ക്കുകയാണ് അനശ്വരരാജൻ.

ആ ചിത്രം പോസ്റ്റ് ചെയ്യാനുണ്ടായ സാഹചര്യം ?

സെപ്റ്റംബർ എട്ടിന് പതിനെട്ടാം പിറന്നാളായിരുന്നു. ഇത്തവണ കൊറോണയും പ്രശ്നങ്ങളുമൊക്കെയായതുകൊണ്ട് വീട്ടിൽ തന്നെയായിരുന്നു. ചേച്ചി ഐശ്വര്യ സ്നേഹത്തോടെ സമ്മാനിച്ചതാണ് വിവാദങ്ങളിൽ അകപ്പെട്ടുപോയ എന്റെയാ ഷോട്സും ടോപ്പും.

പതിനെട്ടാമത്തെ ബർത്ഡേക്ക് പതിനെട്ട് സമ്മാനങ്ങൾ അവൾ ഒരുക്കിയിരുന്നു. അതും പലപ്പോഴായി ഞാൻ ആഗ്രഹം പറഞ്ഞിട്ടുള്ള സാധനങ്ങൾ ഓർത്തു വച്ച്. ചേച്ചി ഇതൊക്കെ ഓൺലൈൻ വഴി ബുക്ക് ചെയ്യും. എന്നിട്ട് കൊറിയർ വരുമ്പോൾ ഞാനറിയാതെ അപ്പുറത്തെ വീട്ടിൽ കൊണ്ടു പോയി വയ്ക്കും. അങ്ങനെ ബർത്ഡേയുടെ തലേന്നാൾ ഇതെല്ലാം നിരത്തി വച്ച് എനിക്ക് കിടിലൻ സർപ്രൈസ് തന്നു.

ഓരോ സമ്മാനവും പൊട്ടിക്കുമ്പോൾ സന്തോഷം കൊണ്ടെന്റെ മനസ്സ് തുളുമ്പി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമ്മാനമായിരുന്നു ആ ടോപ്പും ഷോട്സും. പിറ്റേദിവസം ആ ഡ്രസ്സ് അണിഞ്ഞ് ഒരു ഫ്രണ്ടിനെ വിളിച്ച് കുറച്ച് ചിത്രങ്ങൾ എടുപ്പിച്ചു. അതിൽ ഒരെണ്ണം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. അതോടെയാണ് കോലാഹലങ്ങളുടെ തുടക്കം.

അനശ്വര ഈ പ്രശ്നം അറിഞ്ഞത് എപ്പോഴാണ്

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 17, 2020