നന്മയുടെ ഗ്രാൻഡ് പേരന്റിങ്
Vanitha|October 17, 2020
നന്മയുടെ ഗ്രാൻഡ് പേരന്റിങ്
ഒന്നു ചിന്തിച്ചുനോക്കൂ.. പേരക്കുട്ടികളോടുള്ള സമീപനത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതില്ലേ എന്ന്.

രണ്ടു കഥകൾ പറയാം. ഒന്നാമത്തേതിൽ ആറു വയസ്സുകാരൻ നേതൻ തന്റെ അച്ഛനും അമ്മയും ജോലി കഴിഞ്ഞ് എത്തുന്നതിന് മുൻപേ മുത്തശ്ശനെയും മുത്തശ്ശിയെയും വശത്താക്കുകയാണ്, "ഞാൻ കളിക്കാൻ പോയകാര്യം അച്ഛനും അമ്മയും വരുമ്പോൾ പറയരുത്. പറഞ്ഞാൽ ഞാനിനി മുത്തശ്ശനോടും മുത്തശ്ശിയോടും മിണ്ടില്ല' ഒരു താക്കീതും നൽകി.

പനിയായതു കൊണ്ട് കളിക്കാൻ പോകരുതെന്ന് വിലക്കിയ മകൻ ധിക്കരിച്ച് പോയ കാര്യം മാതാപിതാക്കളോട് പറയാനും വയ്യ, പറയാതിരിക്കാനും വയ്യ. ഒടുവിൽ കൊച്ചുമോനെ അടിയിൽ നിന്നു രക്ഷിക്കാനല്ലേ എന്നു സമാധാനിച്ച് മുത്തശ്ശനും മുത്തശ്ശിയും ആ കാര്യമങ്ങ് വെള്ളം തൊടാതെ മറന്നു.

ഇനി രണ്ടാമത്തേത്. മൂന്നാം ക്ലാസുകാരി ശ്വേത അച്ഛനും അമ്മയും എത്തുന്നതിന് മുൻപ് സ്കൂൾ വിട്ട് വീട്ടിലെത്തും. താക്കോലെടുത്ത് വീട് തുറന്നു കാത്തിരിപ്പാണ്, ജോലി കഴിഞ്ഞ് അച്ഛനും അമ്മയും വരാൻ. ഈ ഒറ്റയ്ക്കിരുപ്പ് കൂടി വന്നതോടെ കുട്ടിയുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നുതുടങ്ങി. അനാവശ്യ ദേഷ്യം, വാശി, കരച്ചിൽ. അപ്പോഴാണ് നാട്ടിൽ നിന്ന് മുത്തശ്ശനും മുത്തശ്ശിയും വന്നത്. ശ്വേത സ്കൂൾ വിട്ടു വരുമ്പോൾ മുത്തശ്ശൻ ഗെയ്റ്റിന്റെ അരികിൽപോയി ബസ്സിൽ നിന്ന് കൂട്ടികൊണ്ടു വരും. ചൂടു ചായയും പലഹാരങ്ങളുമായി മുത്തശ്ശി സ്വീകരിക്കും.

ഇപ്പോൾ കുട്ടിക്ക് കംപ്യൂട്ടറും ടിവിയും വേണ്ട. കഥകൾ കേട്ടാൽ മതിയെന്നായി. ശ്വേത വളരെ പെട്ടെന്ന് ആക്ടീവായി. അതോടെ അച്ഛനും അമ്മയും മുത്തശ്ശനെയും മുത്തശ്ശിയെയും സ്ഥിരമായി കൂടെയങ്ങ് കൂട്ടി.

പക്ഷേ, കാലം മാറുന്നതിനുസരിച്ച് കുഞ്ഞുങ്ങൾ വളരുകയും മുത്തശ്ശനും മുത്തശ്ശിയും അവരുടെ മേലുള്ള നിലപാടുകളിൽ മാറ്റമില്ലാതെ തുടരുകയും ചെയ്യും. ഇതു പതിയെ ശ്വേത നീരസവുമായി.

നിയന്ത്രണമായാലും സ്നേഹമായാലും അമിതമായി മാറുന്ന ഈ രീതിയാണ് പ്രശ്നക്കാരൻ. മുത്തശ്ശനും മുത്തശ്ശിയും കാഴ്ചപ്പാട് വിപുലീകരിക്കുന്നത് ഗുണകരമാകുമെന്നാണ് പുതിയ പഠനം പറയുന്നത്.

ശ്രദ്ധിക്കാം, ഈ കാര്യങ്ങൾ

കൂട്ടുകാരാകാം നമുക്ക്

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 17, 2020