MADDY about CINEMA
Vanitha|October 17, 2020
MADDY about CINEMA
20 വർഷം മുൻപ് മാധവൻ കേരളത്തിൽ വന്നു, നായകനാകാൻ. മാഡി വീണ്ടും മലയാളിയെ തേടി വന്നു, സംവിധായകനാകാൻ
സുജിത് പി. നായർ

20 വർഷം മുൻപ് " അലൈപായുതേ' റിലീസായതിനൊപ്പം രണ്ടു കാര്യങ്ങൾ കൂടി സംഭവിച്ചു. ഇന്ത്യൻ സിനിമാ ലോകം കണ്ട് ഏറ്റവും ക്യൂട്ട് കണ്ണുകളുള്ള നായകൻ ജനിച്ചു. ഭാവിവരന് "മാഡി'യെ പോലെ നുണക്കുഴിച്ചിരി വേണമെന്നു ഇന്നാട്ടിലെ പെണ്ണുങ്ങൾ കൊതിച്ചു.

തമിഴും സൗത്തും കടന്ന് അങ്ങു ബോളിവുഡിൽ വരെ നായകസ്ഥാനമുറപ്പിച്ച മാധവന് ഇന്നും ഒരു മാറ്റവുമില്ല. കണ്ണുകളിലെ നിഷ്കളങ്കതയും നുണക്കുഴി വിരിയുന്ന നാണച്ചിരിയും അങ്ങനെ തന്നെ. രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം ഒരു മലയാളിയുടെ കഥയുമായി മാധവൻ സംവിധായക കുപ്പായം അണിയുന്നത് യാദൃച്ഛികം മാത്രം.

“മാധവൻ എന്ന പേരു കേട്ട് മലയാളിയാണെന്ന് ധരിച്ചു വച്ചിരുന്ന സുഹൃത്തുക്കൾ എനിക്ക് ഉണ്ടായിരുന്നു. തമിഴ് ബ്രാഹ്മണനാണെങ്കിലും ജനിച്ചതും വളർന്നതുമെല്ലാം അന്നത്തെ ബിഹാറിലെ ജംഷെഡ്പൂരിലായിരുന്നു. " അലൈപായുതേ'യിലെ ആദ്യ ഷോട്ട് കണ്ണൂരിലായിരുന്നു. പിന്നീടും കേരളവുമായും മലയാളികളുമായും ജന്മാന്തര ബന്ധം ഉണ്ടെന്നു തോന്നുന്ന എത്രയോ അനുഭവങ്ങൾ. ആദ്യമായി സംവിധാനം ചെയ്യുന്നതോ, മലയാളിയായ നമ്പി നാരായണന്റെ ജീവിതകഥ. "റോക്കട്രി'യുടെ നിർമാതാക്കളിലൊരാൾ മലയാളിയാണ്.'' "വനിത'യ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിനിടെ മാഡിയുടെ ഓർമകളും ഫ്ലാഷ്ബാക്കിലേക്കു പോയി.

അഭിനയം, നിർമാണം, ഇപ്പോൾ സംവിധാനം ?

അദ്ഭുതം എന്നു തന്നെ പറയണം. ഐഫോണിൽ പോലും വിഡിയോ എടുക്കാത്ത ഞാനാണ് ഐ എസ് ആർ ഓ ചാരക്കേസിലൂടെ ഭരണകൂട ഭീകരത അനുഭവിച്ച നമ്പി നാരായണന്റെ കഥ സിനിമയാക്കുന്നത്. മലയാളം അടക്കം അഞ്ചു ഭാഷകളിൽ റിലീസാകുന്ന ചിത്രത്തിൽ നായകനാകുന്നതും ഞാനാണ്. ഷാരൂഖ് ഖാനും സൂര്യയുമടക്കം വലിയ താരനിരയുമുണ്ട്.

ഇതുവരെ ചെയ്തതെല്ലാം വിധി എന്നു കരുതുന്നയാളാണ് ഞാൻ. സൈനികൻ ആകാനായിരുന്നു ആഗ്രഹം. ബ്രിട്ടിഷ് ആർമിയിൽ ജോയിൻ ചെയ്യാൻ അവസരം വന്നെങ്കിലും അവസാനഘട്ടത്തിൽ പാളിപ്പോയി. അഭിനയിക്കാൻ ആഗ്രഹിക്കാതെ തന്നെ നടനായി. മണിരത്നത്തിൽ തുടങ്ങി രാജ്കുമാർ ഹിറാനി, കമൽഹാസൻ, അമിതാഭ് ബച്ചൻ, ആമിർ ഖാൻ തുട ങ്ങിയ പ്രതിഭകൾക്കൊപ്പം. അവരിൽ നിന്നൊക്കെ "ഇൻസ്പയേർഡ്' ആയാണ് സംവിധാനത്തിലേക്ക് ഇറങ്ങിയതെങ്കിലും. ഇപ്പോൾ ആലോചിക്കുമ്പോൾ ഭയം തോന്നുന്നുണ്ട്.

നമ്പി നാരായണനിലേക്ക് എങ്ങനെയെത്തി?

"റോക്കട്രി' യഥാർഥത്തിൽ സംവിധാനം ചെയ്യേണ്ടിയിരുന്നത് മറ്റൊരാളാണ്. ആ പ്രോജക്റ്റ് ഏറെ ദൂരം മുന്നോട്ടു പോകു കയും ചെയ്തിരുന്നു. അവസാന നിമിഷം അദ്ദേഹം ഒഴിവായതോടെ സംവിധാന ചുമതല ഏറ്റെടുക്കുകയായിരുന്നു. മുന്നിൽ മറ്റു വഴികളില്ലായിരുന്നു എന്നും പറയാം. മലയാളിയായ നിർമാതാവ് വിജയ് മൂലൻ അടക്കമുള്ളവരും പിന്തുണച്ചു.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 17, 2020