Yes, We Have Legs
Vanitha|October 17, 2020
Yes, We Have Legs
പെൺകാലിനു മാത്രം എന്താണ് കുഴപ്പം? കാലിനെ കാലായി കാണാത്ത എല്ലാവർക്കും വേണ്ടി രണ്ടു കാലുകൾ കഥ പറയുന്നു

കുഞ്ഞിക്കാലു വളരു വളര്.....
കുഞ്ഞിക്കെ വളരെ വളര്...''
മുത്തശ്ശിപ്പാട്ടാണിത്. കുളിപ്പിക്കുന്നതി നു മുൻപ് എണ്ണയിലൊന്ന് "കുളിപ്പിച്ച്' പായയിൽ കിടത്തും. പിന്നെ, കാലിലും കയ്യിലും പ്രായം കടുപ്പിച്ച വിരലുകൾ കൊണ്ട് പതുക്കെ തലോടി പാട്ടു തുടങ്ങും. ഇങ്ങനെ പാടി പാടി വളർത്തിയ കാലാണെന്നാ മുത്തശ്ശി പറയാറുണ്ടായിരുന്നത്....

എന്തു രസമായിരുന്നു നടക്കാൻ തുടങ്ങിയപ്പോൾ.....

കാറ്റത്ത് മുറ്റത്തെ പൂച്ചെടി ആടും പോലെ നിവർന്നു നിന്ന് പതുക്കെ ഒന്നാടും. അടുത്ത നിമിഷം കല്ലിനു മീതേ ഒറ്റ വീഴ്ച. പിന്നെ, കരച്ചിൽ. പല വീഴ്ചയിലും വേദനിക്കാതിരിക്കാൻ കല്ല് മുല്ലപ്പൂവായി മാറിയിരുന്നോ എന്ന് പിന്നീട് തോന്നിയിട്ടുണ്ട്.

വിരൽത്തുമ്പ് പിടിച്ചു നടന്ന് നടന്ന് കുറച്ചു കഴിഞ്ഞപ്പോൾ ഓട്ടമായി ചാട്ടമായി. നഴ്സറിയിലെത്തിയപ്പോഴാണ് ഒരേ പ്രായമുള്ള പല കാലുകളും കാണുന്നത്. മുട്ടുരഞ്ഞ പാടുകൾ, ഓട്ടത്തിനിടയിൽ തട്ടി വീണപ്പോഴുള്ള വേദന തിണർത്തു കിടക്കുന്ന പാദങ്ങൾ, തലേക്കെട്ടു പോലെ വിരലിലെ മുറിവുകെട്ടൽ, ചിലപ്പോഴൊക്കെ പ്ലാസ്റ്ററിലും. അങ്ങനെ കാലുകളെല്ലാം ഒരേ പോലെ ആയിരുന്നു.

അപ്പോഴും കാലുകൾ മണ്ണിൽ ചവിട്ടി നിൽക്കാനാണ് എന്നു തന്നെയാണ് കരുതിയത്. അന്ന് ക്ലാസിലെ കാലുകൾ തമ്മിൽ ഒറ്റ വ്യത്യാസമേയുള്ളൂ. കൊലുസിന്റെ കിലുക്കമുള്ള കാലും ശബ്ദമില്ലാത്ത കാലും. കാൽ നഖങ്ങളിൽ മഴവില്ലു പൊട്ടിവീണ കാലും നിറങ്ങളില്ലാത്ത കാലും.

പഠിച്ചത് കാലുകൾ മനുഷ്യനെ നടക്കാനും ഓടാനും ചാടാനുമൊക്കെ സഹായിക്കുന്നു എന്നാണ്. പക്ഷേ, അതിനിടയിലെപ്പോഴാണ് കാലുകൾ കണ്ടാൽ കാമം ഉണരുന്നവർ ഉണ്ടായതെന്നു മാത്രം മനസ്സിലായില്ല.

അരുതുകളുടെ അതിരുകൾ

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 17, 2020