ജീവന്റെ വില 70 ലക്ഷം
Vanitha|October 17, 2020
ജീവന്റെ വില 70 ലക്ഷം
അമ്മ ജയിലിലാണെന്നറിഞ്ഞാൽ വെറുക്കുമോയെന്നു കരുതി മകൾ മിഷേലിനെ ഞാനൊന്നും അറിയിച്ചിട്ടില്ല. നിമിഷപ്രിയ യെമനിൽ ജോലി ചെയ്യുകയാണെന്നാണ് മോൾ കരുതിയിരിക്കുന്നത്. അഞ്ചര വർഷമായി അവൾ കാത്തിരിക്കുന്നു, കൈ നിറയെ സമ്മാനങ്ങളുമായി വരുന്ന അമ്മയെ...
ടെൻസി ജെയ്ക്കബ്

"വെറും സാധാരണക്കാരനാണ് ഞാൻ. പക്ഷേ, എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതാകട്ടെ അസാധാരണ സംഭവങ്ങളും. ആറു വർഷമായി ഞാനനുഭവിക്കുന്നതെന്തെന്ന് ആർക്കുമറിയില്ല. സത്യാവസ്ഥ എന്തെന്ന് ആരും എന്നോടു ചോദിച്ചിട്ടില്ല. ശരിയാണ്, ഒരു യെമൻ പൗരന്റെ കൊലപാതകത്തിൽ എന്റെ ഭാര്യ നിമിഷപ്രിയ പങ്കാളിയാണ്. പക്ഷേ, അവളുടെ ജീവനു വേണ്ടി പൊരുതിയപ്പോൾ ചുറ്റുമുള്ളവരും നീതിപീഠവും കൂടെ നിന്നിരുന്നുവെങ്കിൽ അങ്ങനെയൊന്നു സംഭവിക്കില്ലായിരുന്നു.'' യെമൻ ജയിലിൽ വധശിക്ഷ കാത്തുകഴിയുകയാണ് നിമിഷ പ്രിയ, സങ്കടം നിറഞ്ഞ ജീവിതസംഘർഷങ്ങൾ പങ്കുവയ്ക്കുന്നു ഭർത്താവ് ടോമി തോമസ്.

തൊടുപുഴയിലാണ് എന്റെ വീട്. ഖത്തറിൽ, ഡ്രൈവറായി ജോലി ചെയ്യുന്ന കാലത്താണ് നിമിഷയുടെ വിവാഹാലോചന വന്നത്.

പാലക്കാട് കൊല്ലങ്കോടാണ് നിമിഷയുടെ വീട്. അന്ന് അവൾ യെമനിൽ നഴ്സായിരുന്നു. നല്ല സ്വഭാവവും ദൈവഭയവുമുള്ള പെൺകുട്ടി. കല്യാണം കഴിഞ്ഞ് ഞാനും അവൾക്കൊപ്പം യെമനിലേക്കു പോയി. യെമനിൽ വച്ചാണ് മകൾ മിഷേലിന്റെ ജനനം. മോളെ നോക്കാൻ വേണ്ടി ഞാൻ ജോലി വേണ്ടെന്ന് വച്ചു. ഗവൺമെന്റ് ഹോസ്പിറ്റലിൽ ശമ്പളം കുറവായതു കൊണ്ട് ഒരു ക്ലിനിക്കിലായിരുന്നു നിമിഷ ജോലി ചെയ്തിരുന്നത്. എന്നാലും ചെലവു കഴിഞ്ഞ് കാര്യമായ സമ്പാദ്യം ഒന്നുമുണ്ടായില്ല. ആ സമയത്താണ് നാട്ടിലേക്ക് മടങ്ങാൻ അവസരം വരുന്നത്.

എന്റെ അപ്പച്ചന്റെ പെങ്ങൾ വീട്ടിൽ തനിച്ചായതു കൊണ്ട് " കൂടെ നിൽക്കാമോ' എന്നു ചേട്ടൻമാർ ചോദിച്ചു. അവർക്കൊരു സഹായവുമായി. ഞങ്ങളുടെ ചെലവു കുറയ്ക്കുകയും ചെയ്യാം. നിമിഷയ്ക്ക് വർക് എക്സ്പീരിയൻസ് ആയ ശേഷം ഒരുമിച്ചു വേറെയേതെങ്കിലും രാജ്യത്തു ജോലി നോക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. 2014 ഏപ്രിലിൽ ഞാൻ ഒന്നേ കാൽ വയസ്സുള്ള മകളുമായി നാട്ടിൽ തിരിച്ചെത്തി.

“നമുക്കൊരു ക്ലിനിക്ക് തുടങ്ങിയാൽ നല്ലതായിരിക്കില്ലേ' എന്നൊരു അഭിപ്രായം നിമിഷയ്ക്കുണ്ടായി. “ഇവിടെ ചെയ്യുന്ന കഷ്ടപ്പാട് നമ്മുടെ ക്ലിനിക്കിൽ ചെയ്താൽ എന്തേലും ലാഭം കിട്ടി നമുക്കൊരു സമ്പാദ്യ മുണ്ടാകില്ലേ?'

അവളുടെ കഴിവിൽ അവൾക്കും എനിക്കും നല്ല വിശ്വാസമുണ്ടായിരുന്നു. "നമ്മുടെ കയ്യിൽ പൈസയൊന്നുമില്ലല്ലോ' എന്നു ഞാൻ നിസ്സഹായനായപ്പോൾ "നമുക്കൊന്നു ശ്രമിച്ചു നോക്കാം' എന്നവൾ പറഞ്ഞു. അടുപ്പമുള്ളവരോട് പൈസ കടം ചോദിച്ചപ്പോൾ പലരും നൽകാമെന്നു പറയുകയും ചെയ്തു. ഞങ്ങളുടെ തീരുമാനം ദൈവഹിതമായിരിക്കുമെന്നാണ് ആ നിമിഷം എനിക്കു തോന്നിയത്.

ക്ലിനിക്ക് തുടങ്ങണമെങ്കിൽ അവിടുത്തെ ഒരാളുടെ ലൈസൻസ് വേണം. ഒരുമാസം കഴിഞ്ഞപ്പോൾ ഒരാളെ കിട്ടിയിട്ടുണ്ടെന്ന് നിമിഷ വിളിച്ചു പറഞ്ഞു. തലാൽ അബ്ദുൾ മഹ്ദി എന്നായിരുന്നു അയാളുടെ പേര്. അവൾ ജോലി ചെയ്തിരുന്ന ക്ലിനിക്കിലായിരുന്നു അയാളുടെ കുടുംബം ചികി ത്സയ്ക്കെത്തിയിരുന്നത്. ആ സമയത്ത് അയാളുടെ ഭാര്യ ഗർഭിണിയായി ചികിത്സയ്ക്ക് നിരന്തരമായി വരുന്നുമുണ്ടായിരുന്നു. അന്വേഷിച്ചപ്പോൾ "കുഴപ്പമില്ല, നല്ല വ്യക്തി' എന്നാണ് കിട്ടിയ റിപ്പോർട്ട്.

ലൈസൻസ് എടുത്തു തരാമോ എന്നു തലാലിനോടു ചോദിച്ചപ്പോൾ "അതിനെന്താണാൻ സഹായിക്കാം, നിങ്ങൾ നന്നായി കണ്ടാൽ മതി' എന്നയാൾ മറുപടി പറഞ്ഞു. ചതിയിൽ പെടുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. മുടക്കുന്നതൊന്നും നമ്മുടെ പണമല്ല, ചതിയിൽപ്പെടാതിരിക്കാൻ കരുതലോടെയിരിക്കണം എന്നു നിമിഷയെ ഓർമിപ്പിച്ചു.

നല്ല കഴിവുള്ള കുട്ടിയാണ് നിമിഷപ്രിയ. അറബിയും ഇംഗ്ലിഷും നന്നായി സംസാരിക്കും. കരാട്ടെയും ഡ്രൈവിങ്ങും എല്ലാം അറിയാം.

ക്ലിനിക്ക് തുടങ്ങാനായി കാര്യങ്ങളെല്ലാം ഏർപ്പാടാക്കിയ ശേഷം നിമിഷ നാട്ടിലേക്കു വരാനായി ടിക്കറ്റെടുത്തു. അതറിഞ്ഞപ്പോൾ തലാൽ പറഞ്ഞു "എനിക്ക് കേരളം കാണണമെന്നു നല്ല ആഗ്രഹമുണ്ട്. എന്നെയും കൊണ്ടുപോകാമോ?'

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 17, 2020