പുതു തലമുറയുടെ നീതി
Vanitha|October 01, 2020
പുതു തലമുറയുടെ നീതി
നാവികസേനയിൽ സ്ത്രീകളെ സ്ഥിരപ്പെടുത്താനായി നിയമയുദ്ധം നടത്തി വിജയം നേടിയ കാസർകോട് സ്വദേശിനി പ്രസന്ന പറയുന്നു, 'ഈ പോരാട്ടം ഇനി വരുന്ന തലമുറയ്ക്കു വേണ്ടി...'
വിജീഷ് ഗോപിനാഥ്

ലോകത്തിലെ ഏറ്റവും നെഞ്ചിടിപ്പു കൂട്ടുന്ന ജോലികളുടെ പട്ടികയെടുത്താൽ അതിൽ ഉണ്ടാകും എയർ ട്രാഫിക് എയർ ട്രാഫിക് കൺട്രോൾ. ആ ജോലിയുടെ ആകാശത്തേക്കാണ് കാസർകോട് ഉദുമ എന്ന ഗ്രാമത്തിൽ നിന്നെത്തിയ കൊലുന്നനെയുള്ള പ്രസന്ന പറന്നു ചെന്നത്.

ആർക്കോണം നേവൽ ബേസിലായിരുന്നു ആദ്യ പോസ്റ്റിങ്. പുരുഷന്മാർ മാത്രമുണ്ടായിരുന്ന ആ മതിൽക്കെട്ടിലേക്ക് ആദ്യമായാണ് ഒരു ലേഡി ഓഫിസർ തലയുയർത്തി കടന്നു വരുന്നത്. ആകാശത്ത് പറന്നു നടക്കുന്ന വിമാനങ്ങളെ കുഴപ്പമൊന്നുമില്ലാതെ നിലത്തിറക്കുന്ന അതേ ആകാംക്ഷയോടെ ആ വരവിന് 1500 ഓളം പുരുഷന്മാർ ജോലി ചെയ്യുന്ന ഓഫിസ് കാത്തിരുന്നു.

ആദ്യ ദിവസത്തെ ഓപ്പറേഷൻസ് മീറ്റിങ് തുടങ്ങുന്നു. പതിവ് "ഗുഡ് മോണിങ് ജെന്റിൽമെൻ' എന്നു പറഞ്ഞാണല്ലോ. പക്ഷേ, അന്നു മുതൽ അതിനു മാറ്റം വന്നു"ലേഡി' ആൻഡ് ജെന്റിൽമെൻ ആയി. അതായിരുന്നു പ്രസന്നയുടെ തുടക്കം, പതിവുകൾ മാറ്റിക്കൊണ്ടുള്ള തുടക്കം.

പിന്നീട് മുപ്പത്തിയാറാം വയസ്സിൽ നേവിയിൽ നിന്ന് കമാൻഡർ ആയി പുറത്തിറങ്ങുമ്പോൾ മറ്റൊരു മാറ്റത്തിനു കൂടി പ്രസന്ന തുടക്കമിട്ടു.

കഴിവും താൽപര്യവും ഉണ്ടെങ്കിലും നേവിയിൽ സ്ത്രീകൾക്ക് സ്ഥിരനിയമനം ലഭിച്ചിരുന്നില്ല. 14 വർഷം കഴിയുമ്പോൾ പിരിയണം. ഞങ്ങളൊക്കെ ചേരുമ്പോൾ ഏഴു വർഷം മാത്രമേ ജോലി ചെയ്യാനായിരുന്നുള്ളൂ. പിന്നീടാണ് പതിനാലു വർഷത്തേക്കെങ്കിലും കാലാവധി നീട്ടിയത്.

റിട്ടയറായി പുറത്തു വരുമ്പോൾ ജീവിക്കാൻ മറ്റു ജോലി തിരയേണ്ടി വരും. പെൻഷനും ആനുകൂല്യങ്ങളും ലഭിക്കില്ല. അതുകൊണ്ടു തന്നെ പെൺകുട്ടികൾ ഫോഴ്സിലേക്കെത്താൻ മടിക്കുമെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.

സ്ത്രീകളെ വളരെ ആദരവോടെ കാണുന്ന നേവിയിൽ പക്ഷേ, ഇങ്ങനെയൊരു തരംതിരിവുണ്ടായിരുന്നു. ആ പോളിസിക്ക് മാറ്റമുണ്ടാകണം എന്നുറപ്പിച്ചാണ് റിട്ടയറായി കഴിഞ്ഞ് ഞങ്ങൾ സുപ്രീം കോടതിയിൽ കേസിനു പോയത്...''നിയമയുദ്ധത്തെ കുറിച്ച് പറഞ്ഞു തുടങ്ങിയെങ്കിലും പ്രസന്നയുടെ മനസ്സിൽ ആദ്യം ലാൻഡ് ചെയ്തത് ആർക്കോണത്തത്തിയ ദിവസങ്ങളാണ്.

ഏതാണ് ഈ "നടാഷ?

പുരുഷന്മാർക്കൊപ്പം ഒട്ടും പിറകിലല്ലാതെ ജോലി ചെയ്തു തുടങ്ങിയതോടെ അവരിൽ ഒരാളായി വളരെ പെട്ടെന്നു മാറാൻ പ്രസന്നയ്ക്ക് കഴിഞ്ഞു. പക്ഷേ ആദ്യ ദിവസങ്ങളിലൊന്നിലുണ്ടായ ആ സംഭവം പ്രസന്ന ഇന്നും ഓർക്കുന്നു.

“എയർട്രാഫിക് കൺട്രോളിൽ അതുവരെ ഒരു സ്ത്രീ ജോലി ചെയ്യാത്തതു കൊണ്ട് പൈലറ്റുമാർക്ക് എന്റെ സ്വരം പരിചിതമല്ല. എയർ ഫോഴ്സ്സുമായി ചേർന്നുള്ള പരിശീലനം നടക്കുന്ന ദിവസം. ഫൈറ്റർ എയർക്രാഫ്റ്റ് പറന്നു തുടങ്ങിയപ്പോൾ കൺട്രോൾ റൂമിലിരുന്ന് ആദ്യം കോണ്ടാക്ട് ചെയ്തത് പുരുഷനായിരുന്നു. തിരിച്ചിറങ്ങും മുന്നേ ഡ്യൂട്ടി മാറി. അദ്ദേഹം പോയി പകരം ആ സീറ്റിൽ ഞാൻ എത്തി. ഫൈറ്റർ എയർ കാറ്റ് പറക്കുന്നതിനിടെ തകരാർ സംഭവിച്ചാൽ വരുന്ന മുന്നറിയിപ്പിന് "നടാഷ വോയ്സ്' എന്നു പറ യും. അത് സ്ത്രീ സ്വരം ആണ്.

ആ എയർക്രാഫ്റ്റ് ലാൻഡ് ചെയ്യാനൊരുങ്ങി. ലാൻഡിങ് വീലുകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്നറിയിക്കാനുള്ള “കൺഫോം ഫോർ ഗ്രീൻ'' എന്ന് ചോദിച്ചതും എന്റെ സ്വരം കേട്ട് പൈലറ്റ് പരിഭ്രാന്തിയിലായി. ലാൻഡിങ് ചക്രങ്ങൾക്ക് കുഴപ്പമുണ്ടായപ്പോൾ

"നടാഷ അലാമിങ്' ആണ് കേട്ടതെന്ന് അദ്ദേഹം കരുതി. "നടാഷ സ്പോക് ടു മീ' എന്ന അപകട സന്ദേശം അയച്ചു. എല്ലാവരും അലർട്ട് ആയി. പിന്നീടാണ് എന്റെ ശബ്ദം നടാഷ വോയ്സ് ആയി തെറ്റിധരിച്ചതാണെന്ന് തിരിച്ചറിഞ്ഞത്.

ഡ്യൂട്ടി കഴിഞ്ഞ് ഓഫിസേഴ്സ് മെസ്സിൽ എത്തിയപ്പോഴേക്കും "ഇതാ നടാഷ എത്തി' എന്നു പറഞ്ഞ് വലിയ ചിരി. ഇത്തരം തമാശകളുണ്ടായിട്ടുണ്ട്. എന്നാൽ സ്ത്രീ ആയതു കൊണ്ട് എനിക്ക് ജോലി ചെയ്യാനാകുമോ എന്ന സംശയിച്ച അവസരങ്ങളിലൊക്കെ കൃത്യമായ മറുപടികളും കൊടുത്തിട്ടുണ്ട്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 01, 2020