തകർന്നുപോയില്ലേ അവന്റെ സ്വപ്നം
Vanitha|October 01, 2020
തകർന്നുപോയില്ലേ അവന്റെ സ്വപ്നം
"ആരുടെ മുൻപിലും ചിരിച്ച് അഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം, ജോലി ഇല്ലായ്മ. സോറി.” പിഎസ്സി സിവിൽ എക്സൈസ് ഓഫിസർ പട്ടികയിൽ 77ാം റാങ്കുകാരനായിട്ടും നിയമനം ലഭിക്കാതെ ആത്മഹത്യ ചെയ്ത എസ്. അനുവിന്റെ അന്ത്യവാചകം
ടെൻസി ജെയ്ക്കബ്

"എന്റെ അനുമോനെവിടെ...'' എന്നു ചോദിച്ചുള്ള അമ്മയുടെ ഇടറിയ കരച്ചിലാണ് ഇന്ന് ആ വീടിന്റെ ഒച്ച. മൂന്നരസെന്റിലെ പണി പൂർത്തിയാകാത്ത ഇടുങ്ങിയ വീടിനു മുന്നിലിരിക്കുന്ന പ്രതിഷേധ സമര സ്വരങ്ങളെയെല്ലാം പലപ്പോഴും നിശബ്ദമാക്കുന്നുണ്ടായിരുന്നു ഹൃദയം നുറുങ്ങിയുള്ള ആ നിലവിളി.

“ജോലി കിട്ടി, കാക്കി വേഷമിട്ട് ഒരു ദിവസം അമ്മയുടെ മുൻപിൽ വരുമെന്നു പറഞ്ഞിരുന്നതാണ് മോൻ. എന്റെ മോനെ തിരിച്ചു തരൂ.'' അമ്മ കരഞ്ഞു കൊണ്ടേയിരുന്നു.

തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം പൂർണവിളാകത്തു പുത്തൻവീട്ടിൽ എസ്. അനു, സർക്കാർ ജോലി എന്ന സ്വപ്നം ഇല്ലാതായതിൽ മനംനൊന്താണ് ആത്മഹത്യചെയ്തത്. കോവിഡ് മൂലം നിയമനം നടക്കാതിരിക്കുകയും കാലാവധി തീർന്ന് പിഎസ്സി ലിറ്റ് റദ്ദാക്കുകയുമായിരുന്നു.

യോഗ്യതയില്ലാത്തവർക്കു ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന അനർഹമായ നിയമനങ്ങൾ വാർത്തകളിലൂടെ പുറത്തു വന്നു കൊണ്ടിരിക്കുന്നു.അപ്പോഴാണ് കഠിനമായി പരിശ്രമിച്ചു ജോലിക്ക് അർഹരായവർ പ്രതീക്ഷകൾ നഷ്ടമായി മരണത്തിൽ മായുന്ന അവസ്ഥ.

“എനിക്കും ഭാര്യയ്ക്കും എഴുതാനും വായിക്കാനും അറിയില്ല. പക്ഷേ, മക്കൾ പഠിച്ചു നല്ല ജോലി നേടണമെന്നു ആശയുണ്ടായിരുന്നു. ഹോട്ടലിലെ അടുക്കളപ്പണിയെടുത്താണ് ഞാൻ വീടു പുലർത്തിയിരുന്നത്. '' അനുവിന്റെ അച്ഛൻ സുകുമാരൻ നായർ കണ്ണുതുടച്ചു.

പ്രതീക്ഷകൾ ഇല്ലാതായിട്ടുണ്ടാകും

“വീട്ടിലെ ബുദ്ധിമുട്ടു കണ്ട് ഒരു സർക്കാർ ജോലി കിട്ടിയാൽ കുടുംബം രക്ഷപ്പെടുമെന്നു മോനും കരുതിയിരുന്നു. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അവൻ. എല്ലാ ക്ലാസ്സിലും ആദ്യത്തെ റാങ്കുകളിലൊന്നു കിട്ടും. എസ്എസ്എൽസി പരീക്ഷയുടെ അടുത്ത ദിവസങ്ങളിലാണ് വീണ് അവന്റെ കാലൊടിഞ്ഞ് പ്ലാസ്റ്ററിട്ടത് എന്നിട്ടും നല്ല മാർക്കു നേടി.

പ്ലസ് ടുവിനു ആയിരത്തി ഇരുന്നൂറിൽ മുഴുവൻ മാർക്കും നേടിയാണ് പാസ്സായത്. പിന്നീട് കോളജിൽ ചേർന്നപ്പോഴൊക്കെ സ്കോളർഷിപ്പുണ്ടായിരുന്നു.''

പ്ലസ് ടു കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് സർക്കാർ ജോലി നേടാനുള്ള അവന്റെ പരിശ്രമം. പിഎസ്സിക്കു വേണ്ടിയുള്ള പഠനം അന്നേ തുടങ്ങിയിരുന്നു.

പരീക്ഷയ്ക്കു പോകുമ്പോൾ വണ്ടിക്കൂലിക്കും ഭക്ഷണത്തിനും പൈസയൊക്കെ കൊടുക്കും. പക്ഷേ, വീട്ടിൽ വന്നിട്ടേ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കൂ. പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കിയാൽ അത്രയും വീട്ടിലേക്ക് ഉപകാരപ്പെടുമല്ലോ എന്ന ചിന്തയായിരുന്നു അവന്. ഒരു രൂപ പോലും പാഴാക്കില്ല. പരീക്ഷ എഴുതാൻ പോകുമ്പോഴും അങ്ങനെ തന്നെ. ബസ് കൂലി കഴിഞ്ഞ് ബാക്കി പൈസ എന്റെ കയ്യിൽ തിരിച്ചു തരും അവന്റെ അമ്മയെ എന്തു പറഞ്ഞു സമാധാനിപ്പിക്കുമെന്നു എനിക്കറിയില്ല'' കരഞ്ഞു തളർന്നുകിടക്കുന്ന അമ്മയുടെ നേരെ അച്ഛൻ കാഴ്ച തിരിച്ചു.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 01, 2020