നട്ടെല്ലുള്ള വാക്കിനെ ആർക്കാണ് പേടി
Vanitha|September 15, 2020
നട്ടെല്ലുള്ള വാക്കിനെ ആർക്കാണ് പേടി
“സൈബർ ആക്രമണം കൊണ്ട് ചോദ്യങ്ങളുടെ എല്ലൊടിക്കാനാകില്ല" ഷാനിയും നിഷയും സ്മ്യതിയും മറുപടി പറയുന്നു..
വിജീഷ് ഗോപിനാഥ്

ഇഷ്ടമല്ലാത്ത ചോദ്യങ്ങളെ കനൽ പോലെ ഭയക്കുന്നവരുണ്ട്. അവർക്കു വേണ്ടി പട നയിക്കുന്നവരും പടയ്ക്ക് പന്തം പിടിക്കുന്നവരും ഉണ്ട്. ചോദ്യം ചോദിക്കുന്നത് 'സ്ത്രീ' ആയതുകൊണ്ട് എടുത്തറിയാനുള്ള പല തരം കല്ലുകളുണ്ടാകുമല്ലോ. മതം മുതൽ വ്യക്തിജീവിതം വരെ മൂർച്ച നോക്കി എറിഞ്ഞു നോക്കി. സൈബറിടത്തിന്റെ ഇരുട്ടിലിരുന്ന് ഓരിയിട്ടു നോക്കി.

പക്ഷേ. 'പാഠം പഠിപ്പിക്കാൻ' ഇത്രയൊക്കെ ചെയ്തിട്ടും ചോദ്യചിഹ്നം പോലെ വളഞ്ഞു നിൽക്കാൻ ഈ അവതാരകർ ഇപ്പോഴും പഠിച്ചിട്ടില്ല! ചോദ്യങ്ങൾക്ക് 'എക്സ്സാ ബോൺ' ഉണ്ടാകുന്നത് കുറ്റമാണോ? മനോരമ ന്യൂസിലെ ന്യൂസ് എഡിറ്റർ ഷാനി പ്രഭാകരൻ, ചീഫ് ന്യൂസ് പ്രൊഡ്യൂസർ നിഷ പുരുഷോത്തമൻ, മാതൃഭൂമി ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ സ്മൃതി പരുത്തിക്കാട് എന്നിവർ പ്ര യുന്നു.

അവരെ കുറിച്ച് പറയാതെ വയ്യ : ഷാനി

വാർത്ത അവതരിപ്പിക്കുന്ന രീതി അടി മുടി മാറിത്തുടങ്ങിയ കാലത്താണ് ഞാനുൾപ്പെടുന്ന പുതുതലമുറ ചാനലുകളിലേക്ക് എത്തുന്നത്. അക്ഷര സ്ഫുടതയോടെ "വാർത്ത നോക്കി വായിച്ചിരു ന്ന' ആൾക്കാരിൽ നിന്ന് വാർത്ത അറിയുന്ന റിപ്പോർട്ടർമാർ വാർത്ത അവതരിപ്പിക്കാൻ തുടങ്ങിയ കാലം.

മനോരമ ന്യൂസിന്റെ ആദ്യ വാർത്താ ബുള്ളറ്റിൻ വായിച്ചുകൊണ്ടായിരുന്നു ഇവിടുത്തെ തുടക്കം. ആ ബുള്ളറ്റിൻ വായിച്ചത് ഇന്നും ഓർമയുണ്ട്. മാത്തുക്കുട്ടിച്ചായൻ ഉൾപ്പടെയുള്ള മനോരമ കുടുംബം മുഴുവൻ അന്ന് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. പിന്നീടിങ്ങോട്ട് എത്രയോ വാർത്തകൾ, ചർച്ചകൾ. വാർത്ത വായിക്കാൻ അല്ലഎങ്ങനെയാണോ റിപ്പോർട്ട് ചെയ്യുന്നത് അതുപോലെ അവതരിപ്പിക്കാനാണ് ശ്രമിച്ചത്

എന്തിനാണ് പ്രകോപിപ്പിക്കുന്നത് ?

മനഃപൂർവം പ്രകോപിപ്പിക്കാറില്ല. എന്നാൽ ചോദ്യങ്ങൾ പ്രകോപനം ആകും എന്നു പേടിച്ച് ചോദിക്കാതെ ഇരുന്നിട്ടുമില്ല. വാർത്തയുടെ സാധ്യത മനസ്സിലാക്കി കൂടുതൽ നന്നായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.

ഉത്തരം പറയുന്ന കാര്യത്തിൽ കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ വിദഗ്ധരാണ്. പ്രയാസമുള്ള ചോദ്യങ്ങളിൽ നിന്ന് ചിലർ തന്ത്രപരമായി ഒഴിഞ്ഞു മാറും. ചിലർ നമ്മളെ പ്രകോപി പ്പിക്കാൻ നോക്കും. വളരെ കുറച്ചു പേർ സ്ത്രീ എന്ന മുൻധാരണയോടെ പെരുമാറിയിട്ടുണ്ട്. എത്ര മറച്ചു വച്ചാലും അവർക്കുള്ളിലെ ആ മേധാവിത്വം പുറത്തു വരും. സോളാർ വിവാദ സമയത്ത് ഒരു നേതാവ് ചർച്ചയ്ക്കിടയിൽ മോശം പരാമർശം നടത്തി. "ഇതൊക്കെ ചോദിക്കാൻ ആണെങ്കിൽ വേറെ വല്ല പണിക്കും പൊയ്ക്കടെ ' എന്നു ചോദിച്ചു. അതിനു ശേഷം ഞാൻ നയിക്കുന്ന ചർച്ചയിൽ അദ്ദേഹത്തെ വിളിച്ചിട്ടില്ല. അത്തരം വാചകങ്ങൾ പറയുന്നത് മാന്യതയല്ലല്ലോ.

എന്റെ മതവും വിശ്വാസവും

ചർച്ചയ്ക്കിടയിൽ ഒരാൾ "ഷാനിയുടെ മതത്തെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നുണ്ടല്ലോ' എന്നു ചോദിച്ചു. അതിനെക്കുറിച്ച് തുറന്നു സംസാരിക്കാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. പക്ഷേ, അദ്ദേഹം ഒഴിഞ്ഞു മാറി.

ഭർത്താവ് പ്രിജി ജോസഫ് എന്റെ സഹപ്രവർത്തകനാണ്. മകൾ അഞ്ജലി അന്ന പത്തു വയസ്സ്. രണ്ടു മതാചാര പ്രകാരവും ഞങ്ങൾ വിവാഹം കഴിച്ചു. രണ്ടു പേരും രണ്ടു മതത്തിൽ തുടരുന്നു. മകളെ ഒരു മതത്തിലും ചേർത്തിട്ടില്ല. തിരിച്ചറിവിന്റെ പ്രായമാകുമ്പോൾ അവൾ ഏതു മതത്തിൽ വിശ്വസിച്ചാലും കുഴപ്പമില്ല, അതും അവൾക്ക് ഇഷ്ടമുണ്ടെങ്കിൽ. എന്റെ വിശ്വാസം എന്റെ സ്വകാര്യതയാണ്, അതാണ് നിലപാട്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

September 15, 2020