ചെന്നെത്താനൊരു മോഹദൂരം
Vanitha|September 15, 2020
ചെന്നെത്താനൊരു മോഹദൂരം
കായിക രംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരം നേടിയ ജിൻസി ഫിലിപ്പിന്റെ ജീവിതത്തിലൂടെ...

ജാഗ്രതയോടെ ജവാന്മാരെ മുന്നിൽ നിന്ന് നയിക്കുന്ന ഗർഭിണിയായ സിആർപിഎഫ് ഉദ്യോഗസ്ഥ. എതിർവശത്ത് വെടിയുതിർക്കുന്ന തീവ്രവാദികൾ. ഭീതി പടരുന്ന ആ അന്തരീക്ഷത്തിലൊന്നും സ്വന്തം ജീവനെ ഓർത്ത് ജിൻസി പതറിയതേയില്ല. മനസ്സ് ഇടറിയതും കണ്ണീരണിഞ്ഞതും ട്രാക്ക് വിടേണ്ടി വന്നപ്പോഴാണ്.

ഏഷ്യയിലെ മികച്ച കായികതാരങ്ങളിലൊരാളായി മികവ് തെളിയിച്ചിട്ടും പുരസ്കാരങ്ങളുടെ കാര്യത്തിൽ ജിൻസിക്ക് നേരിടേണ്ടി വന്നത് അവഗണനയാണ്, കായികലോകത്ത് നിന്ന് മാറി നിൽക്കുമ്പോഴും മനസ്സിലെ സ്വപ്നങ്ങളെല്ലാം ട്രാക്കിനെ ചുറ്റിപ്പറ്റിയായിരുന്നു. തീവ്രമായ ആ മോഹമാണ് ജിൻസിയെ പരിശീലകയാക്കിയത്. ഇപ്പോഴിതാ കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാ രത്തിന്റെ തിളക്കത്തിലാണ് ഒളിംപ്യൻ ജിൻസി ഫിലിപ്പ്.

2000 ലെ സിഡ്നി ഒളിംപിക്സിൽ 4 X 400 മീറ്റർ റിലേയിൽ രാജ്യത്തെ പ്രതിനിധീകരിച്ച താരമാണ് ജിൻസി. അർധസെനിക വിഭാഗമായ സിആർപിഎഫിൽ ഡെപ്യൂട്ടി കമാൻഡന്റ് ആയ ജിൻസി ഡെപ്യൂട്ടേഷനിൽ സ്പോർട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) അത്ലറ്റിക്സ് പരിശീലകയായി. മൂന്ന് വർഷമായി തിരുവനന്തപുരം എൽഎൻസിപിഇയിൽ പരിശീലകയാണ്.

കോട്ടയം കോരുത്തോട് അരീക്കൽ വീട്ടിൽ വി.ജെ. ഫിലിപ്പിന്റെയും അന്നമ്മ ഫിലിപ്പിന്റെയും മകളാണ് ജിൻസി. തിരുവനന്തപുരം വിമാനത്താളത്തിൽ കസ്റ്റംസ് സൂപ്രണ്ടായ ഒളിംപ്യൻ പി. രാമചന്ദ്രനാണ് ജിൻസിയുടെ ജീവിതപങ്കാളി.

കായികരംഗത്തെ ഓർമകൾ പങ്കിടാമോ?

കർഷകനായ പപ്പ രാവിലെ പശുക്കളെ കറന്ന് പാലുമായി മല കയറിയിറങ്ങി പട്ടണത്തിലേക്ക് പോകും. കുട്ടിയായ ഞാനും ഒപ്പം കൂടും. പപ്പയുടെ നടത്തത്തിന് വല്ലാത്ത വേഗമാണ്. വേഗത്തിൽ നടന്നും ഓടിയുമാണ് ആ കാലടികൾക്കൊപ്പമെത്തുക. മലയോര ഗ്രാമത്തിലെ ജീവിതം കായികമായി കരുത്തേകിയിട്ടുണ്ടാകണം.

കോരുത്തോട് സെന്റ് ജോർജ് യുപി സ്കൂളിൽ പഠിക്കുന്ന സമയത്ത് മത്സരങ്ങളിൽ സമ്മാനങ്ങൾ വാങ്ങാൻ തുടങ്ങി. അഞ്ചാം ക്ലാസ് മുതൽ കോരുത്തോട് സികെഎം എച്ച്എസ്എസ് സ്കൂളിൽ പരിശീലകനായ കെ. പി. തോമസ് മാഷിന്റെ അടുത്ത് പരിശീലനത്തിന് പോയിരുന്നു. എട്ടാം ക്ലാസിൽ സികെ എം എച്ച്എസ്എസ്കൂളിൽ ചേർന്നു. പത്ത് വരെയുള്ള കാലത്ത് സംസ്ഥാന, ദേശീയ സ്കൂൾ മത്സരങ്ങളിൽ മികവ് പക ടിപ്പിച്ചു. പിന്നീട് പരിശീലകൻ പി. ടി. ഔസേപ്പ് സാറിന്റെ ക്ഷണം സ്വീകരിച്ച് തൃശൂർ വിമല കോളജിൽ പ്രിഡിഗ്രിക്ക് ചേർന്നു. ഒരു വർഷം കഴിഞ്ഞ് ഇ.ജെ. ജോർജ് സാർ പരിശീലകനായെത്തിയ കാലത്ത് മത്സരങ്ങളിൽ വിജയിയായി.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

September 15, 2020