സത്യൻ മുതൽ സൗബിൻ വരെ
Vanitha|September 15, 2020
സത്യൻ മുതൽ സൗബിൻ വരെ
അൻപതു വർഷം പിന്നിട്ട അഭിനയ ജീവിതത്തിലെ ഒളിമങ്ങാത്ത ചില ഓർമ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ശ്രീലത നമ്പൂതിരി

ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. അമ്മ കമലമ്മ സംഗീത അധ്യാപികയായിരുന്നു. സംഗീതമാണ് എന്റെ വഴിയെന്ന് മനസ്സുകൊണ്ടു തീരുമാനിച്ചിരുന്നു. അച്ഛൻ ബാലകൃഷ്ണൻ നായർ പട്ടാളക്കാരനായിരുന്നു. അതുകൊണ്ടാകണം ആർട്സിലും സ്പോർട്സിലും എനിക്ക് ഒരുപോലെ താൽപര്യം ഉണ്ടായത്.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടു തവണ എനിക്ക് ലളിതഗാനത്തിന് സമ്മാനം കിട്ടി. ഒരു വർഷം തന്നെ സംസ്ഥാന സ്കൂൾ കായികമേളയിൽ ലോങ്ജംപിലും സമ്മാനം. പഠനത്തിലും ഞാൻ പിന്നിലായിരുന്നില്ല. എപ്പോഴും തിരക്കാവും എനിക്ക് നടക്കാൻ തന്നെ അറിയില്ല. എപ്പോഴും ഓട്ടം. അതുകൊണ്ട് കൂട്ടുകാരികൾ എന്നെ "കുതിരേ...' എന്നാണു വിളിച്ചിരുന്നത്!

കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദികൾ കിട്ടുന്ന കാര്യത്തിലും ഞാൻ ഭാഗ്യവതിയായിരുന്നു. പൊതുവേദിയിൽ എനിക്ക് ആദ്യമായി അവസരം തരുന്നത് ശ്രീകുമാരൻ തമ്പിചേട്ടനാണ്. ആയിടയ്ക്ക് സമുദായാചാര്യനായ മന്നത്തു പത്മനാഭൻ ഹരിപ്പാട് പ്രസംഗിക്കാൻ വന്നു. അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ തമ്പി ചേട്ടൻ ഒരു പാട്ടെഴുതി ട്യൂൺ ചെയ്തു. അദ്ദേഹമന്ന് പ്രീഡിഗ്രിക്കു പഠിക്കുന്നു. ഞാനും തമ്പിച്ചേട്ടന്റെ സഹോദരി അമ്മിണിയും എട്ടാം ക്ലാസിലും. ആ സ്വാഗതഗാനം ഞാൻ നന്നായി പാടി.

ഹരിപ്പാട് അന്നൊരു ശ്രീകുമാർ തിയറ്ററുണ്ട്. അവിടെ എല്ലാ ഞായറാഴ്ചയും സിനിമയ്ക്കു പോകും. പാട്ടു കേൾക്കുക, പാട്ടു പുസ്തകം വാങ്ങുക ഇതായിരുന്നു മുഖ്യ ആകർഷണം. സിനിമ കാണാനുള്ള പൈസയുണ്ടാക്കുന്നത് പറമ്പിൽ പണിയെടുത്തിട്ടാണ്. പച്ചക്കറി നടും. തെങ്ങിന് തടമെടുക്കും. മണ്ണു കൂന കൂട്ടും. അങ്ങനെയൊക്കെ ചെയ്യുമ്പോൾ അമ്മ കൂലി തരും. അതുംകൊണ്ടാണു സിനിമയ്ക്കു പോകുന്നത്.

എന്നെ അഭിനയരംഗത്തേക്കു കൈപിടിച്ചു കൊണ്ടുവന്നത് മറ്റൊരു മഹാനടനാണ്, തിലകൻ. പത്താംക്ലാസിൽ പഠിക്കുമ്പോൾ എന്നെ കെ.പി.എ.സിയിൽ പാട്ടു പാടാൻ വിളിച്ചു. വീട്ടിൽ കുറച്ചു സാമ്പത്തികമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അമ്മ കൂടി നിർബന്ധിച്ചപ്പോൾ ഒഴിഞ്ഞുമാറാൻ പറ്റിയില്ല. അങ്ങനെ റിഹേഴ്സൽ ക്യാംപിൽ നിന്നായി സ്കൂൾ യാത്ര.

തോപ്പിൽഭാസി, തിലകൻ, ആലുംമൂടൻ, കെ.പി.എ.സി ലളിത, അടൂർ ഭവാനി... പിൽക്കാലത്ത് സിനിമയിൽ പ്രശസ്തരായ പലരും അന്നവിടെയുണ്ട്. കൂട്ടത്തിൽ ഏറ്റവും പ്രായം കുറവ് എനിക്കും.

ഇതിനിടയിൽ ഭാസി ചേട്ടൻ എനിക്കൊരു ചെറിയ വേഷവും തന്നു. ഒരു പാട്ട് രംഗത്തു വന്നു പാടണം. അന്ന് എന്നെ കൈ പിടിച്ച് രംഗത്തു കൊണ്ടുവന്നത് തിലകൻ ചേട്ടനാണ്, അദ്ദേഹം ഇടയ്ക്ക് കൊട്ടി. ഞാൻ പാടി. അഭിനയരംഗത്തേക്കുള്ള എന്റെ അരങ്ങേറ്റം.

കൂട്ടുകുടുംബമായിരുന്നു കെ.പി. എ.സിയുടെ അടുത്ത നാടകം. ആ നാടകസീസൺ കഴിയാറായപ്പോഴാണ് മദ്രാസിൽ നിന്നൊരു ഭാഗ്യവിളി വരുന്നത്. അച്ഛന്റെ സഹോദരിയാണ് പ്രമുഖ നടി കുമാരി തങ്കം. അവരുടെ ഭർത്താവ് പി. കെ. സത്യപാൽ സിനിമാ നിർമാതാവും നടനുമാണ്. അദ്ദേഹം നിർമിക്കുന്ന പുതിയ സിനിമയായ "വിരുതൻ ശങ്കു'വിൽ നായികയായിട്ടാണ് എന്നെ വിളിച്ചത്. അടൂർ ഭാസി നായകൻ.

ഭാസിചേട്ടനെ സിനിമയിൽ കണ്ട് ഇഷ്ടമായിരുന്നെങ്കിലും ഇത്രയും പ്രായമുള്ള ഒരാളിന്റെ നായികയാകാൻ എനിക്കു തോന്നിയില്ല. എനിക്കന്ന് പതിനാറു വയസ്സേയുള്ളൂ. മാത്രമല്ല, സിനിമയിൽ അഭിനയിക്കാൻ താൽപര്യവുമുണ്ടായിരുന്നില്ല. കെ.പി.എ.സിയും നാടകവുമായിരുന്നു മനസ്സിൽ. ഞാൻ കരച്ചിലും ബഹളവുമായി ആ സിനിമയിൽ നിന്ന് ഒഴിവായി.

എന്നെയും സിനിമയിലെടുക്കുന്നു.

സിനിമ ഉപേക്ഷിച്ചെങ്കിലും ഞാനും അമ്മയും അപ്പച്ചിയുടെ മദ്രാസിലെ വീട്ടിൽ തന്നെ തങ്ങി. ഷൂട്ടിങ് കാണാനൊക്കെ ഇടയ്ക്കു കൊണ്ടുപോകും. സ്ക്രീനിൽ കണ്ട താരങ്ങളെ നേരിട്ടു കാണുന്നതായിരുന്നു കൗതുകം. ഒരിക്കൽ സേതുമാധവൻ സാർ സംവിധാനം ചെയ്യുന്ന ഭാര്യമാർ സൂക്ഷിക്കുക' എന്ന സിനിമയുടെ സെറ്റിൽ പോയി. " ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം...' എന്ന പാട്ടിന്റെ ചിത്രീകരണമാണു നടക്കുന്നത്. നസീർ സാർ, അടൂർ ഭാസിചേട്ടൻ, ഷീലാമ്മ ഒക്കെയുണ്ട്. ഇതെല്ലാം കണ്ട് അദ്ഭുതപ്പെട്ടു നിൽക്കുമ്പോൾ എന്നോടു മേക്കപ്പിടാൻ സേതുമാധവൻ സാർ പറയുന്നു. അങ്ങനെ ആ പാട്ടുസീനിൽ ഞാനും അഭിനയിച്ചു.

പിന്നീടു സത്യൻ സാറിന്റെ മകളായി "ആശാചക്രം' എന്ന സിനിമയിൽ വേഷം കിട്ടി. ഗൗരവക്കാരനായ ഒരു പൊലീസുകാരനായിരുന്നു അദ്ദേഹം. കാഴ്ചയിൽ ഒരു സാധാരണക്കാരൻ. സൈറ്റിലും അങ്ങനെ തന്നെ. അധികം തമാശകളൊന്നുമില്ല. ചിരിയുമില്ല. മേക്കപ്പിട്ട് ക്യാമറയ്ക്കു മുന്നിൽ നിന്നാൽ ആള ആ മാറും. ഇന്ന് മിമിക്രിക്കാർ കാട്ടിക്കൂട്ടും പോലെയൊന്നുമല്ല. എത്ര വികലമായ അനുകരണമാണ് ഇപ്പോൾ കാണിക്കുന്നത്. പിന്നീടു മൂലധനം, യക്ഷി എന്നീ സിനിമകളിലും അദ്ദേഹത്തോടൊപ്പം അഭിനയിച്ചു.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

September 15, 2020