പഠിക്കാൻ കിട്ടിയ ലോക് ഡൗൺ
Vanitha|September 15, 2020
പഠിക്കാൻ കിട്ടിയ ലോക്  ഡൗൺ
ലോക്ഡൗൺ കാലത്ത് ലോകത്തെ പ്രമുഖ സർവകലാശാലകളിൽ നിന്നായി അമ്പതിലേറെ കോഴ്സുകൾ പഠിച്ചെടുത്ത മിടുക്കിയുടെ കഥ
രാഖി റാസ്

'ഒരിടത്തൊരിടത്ത് ഒരു മിടുക്കി കുട്ടി ഉണ്ടായിരുന്നു സിനാറ എന്നായിരുന്നു അവളുടെ പേര്. അവൾ കുഞ്ഞുനാൾ മുതൽ നന്നായി പഠിക്കുമായിരുന്നു

“എന്റെ അച്ഛനും അമ്മയും ഒരിക്കലും എന്നെ പഠിക്കാൻ നിർബന്ധിച്ചിട്ടില്ല. അതാണ് പഠനത്തോട് എനിക്ക് ഇത്രയും ഇഷ്ടം വളർത്തിയത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജസ്റ്റിൻ. ജി. പടമാടന്റെയും തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളജ് റിട്ടയേർഡ് പ്രഫസർ ഡോ. എൽമ ജോണിന്റെയും മകൾ ആണ് ഞാൻ. കുടുംബത്തിന്റെ പിന്തുണ ഉണ്ടങ്കിൽ എല്ലാ ഉത്തരവാദിത്തങ്ങൾക്കും ഒപ്പം എന്തും പഠിച്ചു നേടിയെടുക്കാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ പി സി എം സ്കോളർഷിപ് പരീക്ഷ നടന്നു. നോക്കുമ്പോൾ ചില കുട്ടികൾ മാത്രം പോയി പരീക്ഷ എഴുതുന്നു. ടീച്ചർ പറഞ്ഞു "അത് നല്ലവണ്ണം പഠിക്കുന്ന കുട്ടികൾക്കുള്ളതാണ്'. എന്നാൽ എനിക്കും നല്ലവണ്ണം പഠിക്കണം എന്നു തോന്നി. രണ്ടാം ക്ലാസ്സിൽ "ക്ലാസ് ടോപ്പർ' ആയി. പഠന മികവിനുള്ള സമ്മാനവും നേടി. പിന്നെ സ്കൂളിലെ ബെസ്‌റ് സ്റ്റുഡന്റ് അവാർഡ്, നാഷനൽ ലെവൽ സ്കോളർഷിപ് പരീക്ഷാ വിജയം ഒക്കെ നേടിയെടുത്തു. പഠിത്തം മാത്രമല്ല, കൂടെ നൃത്തം കവിതാ രചന, ക്വിസ്, പ്രസംഗം എല്ലാത്തിലും പങ്കെടുക്കുമായിരുന്നു.

പത്താം ക്ലാസിൽ സംസ്ഥാനത്തപതിമൂന്നാം റാങ്ക് നേടിയതു മുതൽ ബി ടെക് വരെ സിനാറ റാങ്ക് നേടിയാണ് പഠിച്ചത്.

"എൻജിനീയർ ആകാൻ ആയിരുന്നു കുട്ടിക്കാലം മുതൽക്കേ ആഗ്രഹം. എസ്എസ്എൽസിക്ക് 96.5 % മാർക്ക് ഉണ്ടായിരുന്നതു കൊണ്ട് പ്ലസ് ടു വിന് എംബിബിഎസ് കൂടി ലക്ഷ്യമിട്ട് പഠിക്കാൻ സ്കൂൾ പ്രിൻസിപ്പൽ നിർദേശിച്ചിരുന്നു. പക്ഷേ, എൻജിനീയറിങ് മതി എന്ന എന്റെ ഇഷ്ടത്തോട് ഡാഡയും മമ്മിയും പൂർണമായി അനുകൂലിച്ചു. അവരുടെ രണ്ടു പേരുടെയും പാതയല്ല ഞാൻ പിന്തുടർന്നതെങ്കിലും. പല മാതാപിതാക്കളും മക്കളെ ഇഷ്ടമുള്ള വിഷയം പഠിക്കാൻ അനുവദിക്കാറില്ല. അത് പെർഫോമൻസ് കുറയാൻ കാരണമാകാറുണ്ട്.''

പഠിച്ചു പഠിച്ചു സിനാറ എൻജിനീയർ ആയി. മികച്ച കമ്പനിയിൽ ജോലി നേടി. ഏക മകളെ അവളുടെ അച്ഛനമ്മമാർ ഒരു മിടുക്കൻ ചെറുക്കന് വിവാഹം ചെയ്ത് കൊടുത്തു.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

September 15, 2020