ഇങ്ങനെ വേണം മക്കളേ
Vanitha|September 15, 2020
ഇങ്ങനെ വേണം മക്കളേ
കോവിഡ് കാലം കഴിഞ്ഞാലും തുടരേണ്ട ചില ആരോഗ്യ പാഠങ്ങളുണ്ട്. അത് കുഞ്ഞിലേ തന്നെ മക്കൾക്ക് പകർന്നു കൊടുക്കാം

ഏതു നേരം നോക്കിയാലും ഫോണിലും, ടിവിയിലും, കംപ്യൂട്ടറിലും... സോപ്പും വെള്ളവും കൊണ്ട് കൈ കഴുകാൻ പറഞ്ഞാൽ ആര് കേൾക്കുന്നു? ചിക്കൻ ഇല്ലാതെ ചോറു കഴിക്കില്ല. മലയാളി വീടുകളിലെ ഭൂരിഭാഗം മാതാപിതാക്കളുടേയും പരാതികൾ ഇങ്ങനെ.

കോവിഡ് കാലം മുതിർന്നവരെ പോലെ തന്നെ കുട്ടികളെയും ബാധിച്ചിട്ടുണ്ട്. അറിഞ്ഞാ അറിയാതെയോ മാതാപിതാക്കളും വീട്ടിലുള്ളവരും കുട്ടികളുടെ മാറ്റങ്ങളിൽ പങ്കാളികളുമാണ്.

കോവിഡിനു ശേഷമുള്ള കാലത്തേക്ക് നമ്മുടെ കുട്ടികളെ തയ്യാറാക്കേണ്ടതുണ്ട്. ജീവിത ശൈലിയിൽ കയറിക്കൂടിയ ചില അപാകതകളെ മാറ്റി ആരോഗ്യപരമായി മുന്നോട്ട് പോകാനുള്ള അവസരം കൂടിയാണ് ഈ സമയം.

കുളി മാത്രമല്ല വൃത്തി

ദിവസവും കുളിക്കുന്നവരാണ് മലയാളികൾ മിക്കവാറും പേരും. ദിവസവും കുളിച്ചാൽ വൃത്തിയുടെ കാര്യം പിന്നെ, ചിന്തിക്കേണ്ട കാര്യമേയില്ല എന്ന രീതിയാണ് പലർക്കും. എന്നാൽ വൃത്തിയുടെ ചില പുതിയ പാഠങ്ങൾ കോവിഡ് നമ്മളെ ശീലിപ്പിച്ചു. അത് കുട്ടികളിലേക്ക് കൈമാറുക പ്രധാനമാണ്.

ചുമക്കുമ്പോഴും തുമ്മുമ്പോഴും ഒക്കെ പുലർത്തേണ്ട സാമൂഹിക മര്യാദകൾ, പണ്ട് നമ്മൾ പഠിക്കുന്നതാണ്. കോവിഡ് വന്നപ്പോഴാണ് എല്ലാവരും അതേക്കുറിച്ച് കൂടുതൽ ബോധവാന്മാരായത്.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഒക്കെ മൂക്കും വായും പൊത്തണം.

തൂവാലയിലേക്കോ ടിഷ്യുവിലേക്കോ വേണം ചുമയ്ക്കാനും തുമ്മാനും. അതല്ലെങ്കിൽ കൈമുട്ടുകൊണ്ട് മൂക്കും വായും മറച്ച് വേണം അത് ചെയ്യാൻ. ഈ നല്ല ശീലങ്ങൾ കുട്ടികൾക്ക് ചെറുപ്പത്തിലേ പറഞ്ഞു കൊടുക്കണം.

• സോപ്പും വെള്ളവുംകൊണ്ട് 20 സെക്കന്റെങ്കിലും സമയമെടുത്ത് കൈകഴുകാൻ കുട്ടികളെ പഠിപ്പിക്കാം. കഴുകലിന്റെ സമയം പൂർണമാകാൻ അവർക്കിഷ്ടമുള്ള പാട്ടിന്റെ കുറച്ച് വരികൾ പാടി, അത് തീരുന്നവരെ പാടിക്കൊണ്ട് കൈകഴുകാമെന്നും പറയാം. കൈകളുടെ എല്ലാ വശങ്ങളിലും എത്തുന്ന പോലെ കഴുകുന്ന രീതിയും മറ്റും കുട്ടിക്ക് ഒപ്പം നിന്നു ചെയ്ത് കാണിച്ചു കൊടുക്കേണ്ടത് അത്യാവശ്യമാണ്.

പൊതുസ്ഥലങ്ങളിൽ തുപ്പരുതെന്ന് കുട്ടികളോട് പറയാം. പക്ഷേ, അത് കൃത്യമായി പാലിക്കാൻ മുതിർന്നവരും ശ്രദ്ധിക്കണം.

• ടോയ്ലറ്റിൽ പോയി കഴിഞ്ഞാൽ കൈകൾ നന്നായി സോപ്പിട്ടു കഴുകണം. നനവില്ലാത്ത അടിവസ്ത്രങ്ങൾ വേണം ഉപയോഗിക്കാൻ. മൂത്രമൊഴിച്ചു കഴിഞ്ഞാൽ സ്വകാര്യഭാഗങ്ങൾ കഴുകി തുടയ്ക്കുകയും വേണം. അല്ലെങ്കിൽ കുഞ്ഞുപ്രായത്തിലേ മൂത്രാശയസംബന്ധമായ അണുബാധകൾ ഉണ്ടാകാം.

ശീലം മാറ്റാം, രോഗം തടയാം

• ജലജന്യ രോഗങ്ങൾ കുട്ടികളെ എളുപ്പത്തിൽ ബാധിക്കാനിടയുണ്ട്. അതുകൊണ്ട് തിളപ്പിച്ചാറിയ വെള്ളം ഉപയോഗി ക്കാൻ കുട്ടികളെ ചെറുപ്പത്തിൽ തന്നെ ശീലിപ്പിക്കണം. രോഗം തടയാൻ ഈ നല്ല ശീലം സഹായിക്കും.

കുറഞ്ഞത് അഞ്ച് മിനിറ്റ് നേരമെങ്കിലും നന്നായി വെട്ടിതിളച്ചിട്ട് തണുപ്പിച്ച വെള്ളം വേണം കുടിക്കാൻ. കുടിവെള്ളം നന്നായി അടച്ച് വയ്ക്കാനും ശ്രദ്ധിക്കണം. കൃത്യമായ പ്രതിരോധ കുത്തിവയ്പ്പുകളെടുക്കണം. പല കുട്ടികളും ഫ്രിജിൽ നിന്ന് നേരെ തണുത്ത വെള്ളം എടുത്തു കുടിക്കുന്നവരാണ്. ഇത് പതിവാക്കുന്നത് തൊണ്ടയുടെ ആരോഗ്യത്തെ ബാധിക്കും. നിർബന്ധമായും തിളപ്പിച്ചാറിയ വെള്ളം മാത്രം കൊടുക്കുക.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

September 15, 2020