ഇലത്തുമ്പിലെ പ്രാണവായു
Vanitha|September 15, 2020
ഇലത്തുമ്പിലെ പ്രാണവായു
അകത്തളത്തിൽ ശുദ്ധവായുവേകും ചെടികൾ പരിപാലിക്കാം
Jacob Varghese Kunthara

പുറത്തെ അന്തരീക്ഷത്തേക്കാൾ നാല് ഇരട്ടി മലിനമാണ് വീടിനകത്തെ അന്തരീക്ഷം. സെലീൻ, ടൊളുവിൻ, കാർബൺഡൈ ഓക്സൈഡ്, ബെൻസീൻ, ടെക്ലോറോ എത്തിലീൻ തുടങ്ങിയ മലിനവാതകങ്ങൾ തങ്ങി നിന്ന് ശ്വാസംമുട്ടൽ, ആസ്മ, ജലദോഷം, ഉന്മേഷക്കുറവ്, തലവേദന തുടങ്ങി പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്.

ഗ്യാസ് ഉപയോഗിക്കുമ്പോഴും മെഴുകുതിരി കത്തിക്കുമ്പോഴുമെല്ലാം ഇത്തരം വാതകങ്ങൾ മുറിക്കുള്ളിൽ നിറയും. കബോർഡ്, വാർഡ്രോബ് ഇവ തയാറാക്കാൻ ഉപയോഗിക്കുന്ന പാർട്ടീഷൻ ബോർഡ്, പ്ലവുഡ് അപ്ഹോൾസറി, ഫ്ലോർ കാർപറ്റ് ഇവയിലും പെയിന്റിലുമെല്ലാം മലിന വാതകങ്ങളുണ്ട്. ഇത്തരം വാതകങ്ങൾ നീക്കി മുറിക്കകം ശുദ്ധീകരിക്കാൻ ഇൻഡോർ ചെടികൾ സഹായിക്കും. ചെടികളിൽ നിന്ന് മുറിയിൽ നിറയുന്ന ഈർപ്പം കണ്ണിനും മൂക്കിനും തൊണ്ടയ്ക്കും ഉണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കും.

ശുദ്ധമാകട്ടെ വായുവും മനസ്സും

20 ഇനം അകത്തളച്ചെടികൾക്ക് വായു ശുദ്ധീകരിക്കാനുള്ള കഴിവുണ്ടെന്ന് വിദഗ്ധ പഠനങ്ങൾ തെളിയിക്കുന്നു. 100 ചതുരശ്രയടി ഉള്ള മുറിയിൽ വളർച്ചയെത്തിയ രണ്ട് ചെടി മതിയാകും. 1000 ചതുരശ്ര അടി വലുപ്പമുള്ള വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ കുറഞ്ഞത് 20 ചെടികൾ വേണം. കൂടുതൽ പേർ സമയം ചെലവഴിക്കുന്ന മുറിയിൽ നൂറ് ചതുരശ്ര അടിയിൽ നാല് ചെടികൾ വളർത്താം.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

September 15, 2020