ഓർമകളിലെ ഒന്നാംക്ലാസ്
Vanitha|September 15, 2020
ഓർമകളിലെ ഒന്നാംക്ലാസ്
സ്കൂളുകൾ തുറന്നിട്ടില്ലെങ്കിലും സ്കൂളോർമകൾ എല്ലാവരുടേയും മനസ്സിലുണ്ട്. അവ പങ്കിടുന്നു മഞ്ജു, മംമ്ത, നവ്യ, സംവൃത

ഇതിപ്പോ എന്താ സ്ഥിതി ?

കുട്ടികളുടെ യോഗമേ. ജൂണിൽ തുറക്കേണ്ട സ്കൂളുകൾ സപ്റ്റംബറായിട്ടും തുറന്നിട്ടില്ല. ഓണപ്പരീക്ഷ എഴുതി ഓണാഘോഷങ്ങളിലേക്ക് ചാടിയിറങ്ങേണ്ടവർ തൊട്ടും തലോടിയും ഓൺലൈൻ പരീക്ഷ എഴുതുന്നു. സ്കൂൾ മുറ്റത്ത് പറന്നു നടന്നിരുന്ന ഡ്രിൽ പിരീഡുകൾ വെർച്വൽ ചുവരുകളിലേക്ക് ഒതുങ്ങുന്നു.

ലോകം ഇത്രയും വലിയൊരു മഹാമാരി നേരിടുമ്പോൾ കൂട്ടിനുള്ളത് കുറച്ച് ഓർമകളാണ്. പുതുമഴയുടേയും പുതിയ യൂണിഫോമിന്റെയും മണമുള്ള ഓർമ. ഓരോ ജൂണിലും ആ വാസനയിലേക്ക് ഒന്ന് ഊളിയിടാ ത്തവരായി ആരുമുണ്ടാകില്ല. കളിച്ച് രസിച്ച് നടന്ന അവധിക്കാലത്തു നിന്നും വീണ്ടും പഠനത്തിന്റെ ലോകത്തക്കുള്ള ചേക്കേറൽ.

ഒന്നാംക്ലാസിലേക്കാണെങ്കിൽ ഇക്കാര്യങ്ങളൊന്നും പിന്നെ, പറയുകയും വേണ്ട. കുഞ്ഞു മനസിൽ വിരിയുന്ന ആധികൾ, ആകാംക്ഷകൾ, വിങ്ങലുകളിൽ നിന്നും ആദ്യ ദിനത്തിലെ അലറി കരച്ചിലുകളിലേക്കുള്ള ദൂരങ്ങൾ. ഒന്നാംക്ലാസിലെ ആദ്യ ദിനത്തിൽ എത്ര പേരുണ്ടാകും കരയാതെ പിടിച്ചു നിന്നവർ. കണ്ണകലത്തിൽ നിന്ന് അമ്മ മാത്തപ്പോൾ ഇനി ലോകമേയില്ലെന്നു കരുതി ആർത്തലച്ചു കരഞ്ഞവർ.

നമുക്ക് ഏറ്റവും പ്രിയങ്കരരായ നാല് നടികൾ ഓർത്തെടുക്കുകയാണ് അവരുടെ സ്കൂൾ ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഒരു സീൻ.

എന്നും ഓർക്കാനുള്ളത് തന്ന നാട്

എന്റെ ക്ലാസിലെ ഒരേയൊരു മലയാളി കുട്ടി ഞാനായിരുന്നു. സ്കൂൾ കാലത്തെ കുറിച്ച് ഓർക്കുമ്പോൾ ഏറ്റവും ആദ്യം മനസ്സിൽ എത്തുന്നതും ആ നാനാത്വത്തിൽ ഏകത്വ'മാണ്. അന്ന് ഞങ്ങൾ നാഗർകോവിലിലാണ് താമസം. അ ച്ഛന് അവിടെയായിരുന്നു ജോലി. അച്ഛന്റെ ട്രാൻസ്പറുകൾക്ക് അനുസരിച്ച് പുതിയ സ്കൂൾ, പതിയ കൂട്ടുകാർ, പുതിയ ടീച്ചർമാർ അങ്ങനെ ഓർമകൾ ഒരുപാടുണ്ട്.

നാഗർകോവിലിലെ സിഎസ്ഐ മെട്രികുലം സ്കൂൾ ഞങ്ങൾ താമസിക്കുന്ന വീടിന്റെ തൊട്ടടുത്തായിരുന്നു. ചേട്ടൻ സ്കൂളിൽ പോകുമ്പോൾ ഞാൻ നന്നേ ചെറിയ കുട്ടിയാണ്. പക്ഷേ, ചേട്ടൻ യൂണിഫോമിട്ടു പോകുന്നത് കാണുമ്പോൾ തുടങ്ങും ഞാനും ബഹളം.

ചേട്ടന്റെ ബെൽറ്റും, ടൈയും ഷൂസുമൊക്കെയാണ് എന്ന ആകർഷിക്കുന്നത്. രാവിലെ തന്നെ പെറ്റിക്കോട്ടിന്റെ മേലെ ചേട്ടന്റെ ടൈ കെട്ടിയിട്ട് എല്ലാവരോടും പറയും സ്കൂളിൽ പോകാൻ ഞാനും റെഡിയായെന്ന്. ആ ചിത്രം ഇപ്പോഴും മനസ്സിലുണ്ട്. ചിലപ്പോഴൊക്കെ ചേട്ടന്റെ കൂടെ സ്കൂളിൽ പോയിട്ടുമുണ്ട്. അന്നൊക്കെ പലരും അനിയത്തിമാരെ സ്കൂളിൽ കൊണ്ടു വരാറുണ്ട്. രാവിലെ ചേട്ടൻ പോകുന്ന കൂടെ ഞാനും ഒരുങ്ങി പോകും. അമ്മയാണ് ഒരുക്കി വിടുന്നത്. പിന്നെ, ഗമയിൽ സ്കൂളിൽ പോയി ഇരിപ്പാണ്. അങ്ങനെയാണ് എനിക്ക് സ്കൂളിനോട് സ്നേഹം കൂടുന്നതും.

എന്റെ സ്വന്തം യൂണിഫോം

എൽകെജിയിൽ ചേർന്നപ്പോൾ സ്വന്തമായി യൂണിഫോമും ടൈയുമൊക്കെയായി. ഗമ കുറച്ചു കൂടി. എൽകെജി മുതൽ പോയതു കൊണ്ട് ഒന്നാം ക്ലാസൊന്നും വലിയ പ്രശ്നമുണ്ടായിരുന്നില്ല. ഞാൻ എപ്പോഴും ഹാപ്പിയായി സ്കൂളിൽ പോകുന്നയാളായിരുന്നു. പക്ഷേ, കരഞ്ഞ ഒരു അനുഭവമുണ്ട്, അതൊരിക്കലും മറക്കില്ല.

സംഭവം ഞാൻ എൽകെജിയിലോ യുകെജിയിലോ പഠിക്കുന്ന സമയമാണ്. ഞങ്ങളുടെ ക്ലാസ് മുറികൾ വീടുകളിലെ പോലെ ഫുൾ ക്ലോസ്ഡ് ആണ്. എന്റെ ക്ലാസിനു മാത്രം രണ്ടു വാതിലുകൾ ഉണ്ടായിരുന്നു. ഒന്ന് അപ്പുറത്തെ ക്ലാസിലേക്ക് കയറാവുന്നതാണ്.

ഞാൻ ഒരു ദിവസം നോക്കുമ്പോൾ ആ വാതിലിൽ ഒരു ചെറിയ തുള കാണുന്നു. എങ്കിൽ പിന്നെ, അതെന്താണെന്ന് ഒന്ന് അറിയണമല്ലോ എന്ന് കരുതി വാതിലിനോട് ചേർത്ത് കണ്ണ് വച്ചു നോക്കി. എന്താ സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. അപ്പുറത്തെ സൈഡിൽ നിന്നും ആരോ വാതിൽ തള്ളി തുറന്നു. വാതിൽപ്പാളി വന്ന് അടിച്ചത് എന്റെ നെറ്റിയിൽ എന്റെ വെള്ള ഷർട്ടിലേക്കതൊ ചോരയൊഴുകുന്നു. ഏകദേശം ഉച്ച സമയവുമായതു കൊണ്ട് നന്നായി തന്നെ ചോര വരുന്നുണ്ട്. അപ്പോഴേക്കും ടീച്ചർമാരൊക്കെ ഓടി വന്നു. ആരോ അമ്മയെ വിളിച്ചു, അങ്ങനെ നേരെ ആശുപത്രിയിൽ പോയി തുന്നിക്കെട്ടി. ആ പാടാണ് കാലമിത്ര കഴിഞ്ഞിട്ടും എന്റെ നെറ്റിയിൽ ഉള്ളത്. എത്ര ഒരുങ്ങിയാലും, മായാത്ത മുദ്ര. അത് എന്റെ സ്കൂൾ കാലത്തിന്റെ തുടക്കം സമ്മാനിച്ചതാണ്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

September 15, 2020