മരുന്നുണ്ട് ശരീരത്തിനും മനസ്സിനും
Vanitha|September 01, 2020
മരുന്നുണ്ട് ശരീരത്തിനും മനസ്സിനും
ലൈംഗികപ്രശ്നം മാനസികമോ ശാരീരികമോ രണ്ടും കൂടിയോ ആകാം. അതു മനസ്സിലാക്കി വേണം ചികിത്സ

2006 ൽ ബിബിസി വളരെ രസകരമായ ഒരു റിപ്പോർട്ട് നൽകി. ഇന്ത്യയിൽ ലഭ്യമായ ഗർഭനിരോധന ഉറകൾ ഭൂരിഭാഗം ഇന്ത്യക്കാർക്കും വലുതാണ് എന്നതായിരുന്നു ആ റിപ്പോർട്ട്.

ഇതെങ്ങനെ സംഭവിച്ചു?
ഗർഭനിരോധന ഉറകൾ ഉണ്ടാക്കുന്നത് രാജ്യാന്തര അളവുകൾ അനുസ്രിച്ചാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) നടത്തിയ പഠനങ്ങളനുസരിച്ച് 60 ശതമാനം ഇന്ത്യക്കാരുടെയും ലിംഗത്തിന്റെ നീളം രാജ്യാന്തരമായി ഉറകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വലുപ്പത്തിലും മൂന്നു മുതൽ അഞ്ചു സെന്റിമീറ്റർ വരെ കുറഞ്ഞതാണ്.

വിവിധ നാടുകളിൽ തന്നെ ആളുകളുടെ ലിംഗ വലുപ്പത്തിൽ ഏറ്റക്കുറച്ചി ലുകളുണ്ട്. ഇത് ഒരേ രാജ്യത്തെ വിവി ധ വ്യക്തികൾ തമ്മിലും വിവിധ രാജ്യങ്ങൾ തമ്മിലും ഉണ്ട്. ഇതറിഞ്ഞുവേണം സ്വാഭാവികമായും ഗർഭനിരോധന ഉറകൾ ഉപയോഗിക്കേണ്ടത്.

വിദേശങ്ങളിൽ ഇത്തരത്തിൽ സ്മാൾ മുതൽ എക്സാ ലാർജ് വരെ ഉറകൾ ലഭ്യമാണ്. പാകമല്ലാത്ത ഗർഭനിരോധന ഉറ ഉപയോഗിച്ചാൽ ഉദ്ദേശിക്കുന്ന ഫലം കിട്ടാതെ ഗർഭധാരണം വരെ സംഭവിക്കാം.

അതൊഴിവാക്കാൻ വ്യത്യസ്ത വലുപ്പത്തിലുള്ള ഗർഭനിരോധന ഉറകൾ ഉണ്ടാക്കണമെന്ന നിർദേശങ്ങൾ വന്നു. 2013ൽ ഈ പഠനങ്ങൾ ആവർത്തിക്കപ്പെട്ടു. പക്ഷേ, അന്നും വ്യത്യസ്ത വലുപ്പത്തിലുള്ള ഗർഭനിരോധന ഉറകൾ മാർക്കറ്റിൽ ലഭ്യമായിരുന്നില്ല.

ഒരു കാര്യം ഉറപ്പാണ്. ഫാർമസിയിൽ പോയി "അൽപം വലുപ്പം കുറഞ്ഞ ഗർഭനിരോധന ഉറയുടെ പാക്കറ്റ് വേണം' എന്നു പറയാൻ ശരാശരി ഇന്ത്യക്കാരൻ മടിക്കും ഇതു പക്ഷേ, ഇന്ത്യക്കാരുടെ മാത്രം കാര്യമല്ല. “വലുപ്പത്തിലാണു കാര്യം' എന്നൊരു ധാരണ ആണുങ്ങളിൽ കാലാകാലമായിട്ടുണ്ട്. അതു മുതലെടുക്കാനാണ് ലിംഗത്തിന്റെ വലുപ്പം കൂട്ടാനുള്ള മരുന്നുകളും യന്ത്രങ്ങളുമായി കപടവൈദ്യന്മാർ വേട്ടയ്ക്കിറങ്ങുന്നത്.

പുരുഷന്മാരിലെ രണ്ടാമത്തെ പ്രധാന ലൈംഗിക പ്രശ്നം ശീഘസ്ഖലനം (premature ejaculation) ആണ്. ലൈംഗിക ബന്ധം തുടങ്ങിയതിനു ശേഷം ആഗഹിക്കുന്നതിനേക്കാൾ വേഗത്തിൽ, നിയന്ത്രിക്കാൻ കഴിയാതെ സ്ഖലനം സംഭവിക്കുന്ന അവസ്ഥയാണിത്.

സ്ഖലനത്തിന് എത്ര സമയം എടുക്കണമെന്നതിനു ശാസ്ത്രീയമായ അളവുകോലുകൾ ഇല്ലെങ്കിലും ഒരു വ്യക്നിക്ക് താൽപര്യമുള്ളതിലും കുറഞ്ഞ സമയത്തു സ്ഥിരമായി സ്ഖലനം നടക്കുകയും അതിന്റെ ഉത്കണം ആ വ്യക്തിയെ അലട്ടുകയും ചെയ്താൽ അതു ചികിത്സിക്കേണ്ട പ്രശ്നം തന്നെയാണ്. എന്നുവച്ച് പരസ്യങ്ങളിൽ കാണുന്ന കുതിര രസായനം വാങ്ങി കഴിക്കുകയുമരുത്. ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന യൂറോളജിനെയോ സെക്സോളജിസ്ട്രേറ്റിനെയോ സമീപിക്കുകയാണു വേണ്ടത്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

September 01, 2020