More ways to be Happy
Vanitha|September 01, 2020
More ways to be Happy
മലയാളത്തിൽ മാത്രമല്ല അങ്ങ് തമിഴിലും ഐശ്വര്യ സ്റ്റാറാണ്... ക്യൂട്ട് ക്രഷാണ്..
ലക്ഷ്മി പ്രേംകുമാർ

ഐശ്വര്യലക്ഷ്മിക്കിപ്പോൾ ബോഡി ഗാർഡൊക്കെയുണ്ട്. എങ്ങോട്ട് തിരിഞ്ഞാലും ഗാർഡ് കുതിച്ചെത്തും. ഇടയ്ക്കിടെ ചുറ്റുമുള്ളവരെ തുറിച്ചു നോക്കും. ഇഷ്ട്ടപ്പെടാത്തതുകണ്ടാൽ ഗർജിക്കും. ഐശ്വര്യ വിളിച്ചാൽ സ്നേഹത്തോടെ ഓടിച്ചെല്ലും. ഐശ്വര്യയുടെ സ്വന്തം ലാബ്രഡോർ ഡോഗ് ബൂണോ.

ഈ കോവിഡ് കാലം മറികടക്കാൻ ഐശ്വര്യ കണ്ടെത്തിയ വഴിയാണ് ബ്രുണോ. കൊഞ്ചിയും, ക്യൂട്ട് ബറ്റുകൾ നൽകിയും ബ്രൂണോ ഐശ്വര്യയുടെ പഴ്സനൽ കെയർ ടെയർ ആയിരിക്കുകയാണ്....

ഒന്നു കാണാൻപോലും കിട്ടുന്നില്ല

തമിഴിൽ നിന്നു ചില ഡ്രീം പ്രാജക്ട്സ് വന്നു. മണിരത്നം സാറിനൊപ്പമൊരു സിനിമ എന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഷൂട്ട് കഴിഞ്ഞിട്ടില്ല.

തമിഴിൽ ഇതുവരെ മൂന്നു സിനിമകൾ ചെയ്തു. അതിൽ ആദ്യ ചിത്രം "ആക്ഷൻ' റിലീസായി. മറ്റൊരു സിനിമയായ "ജഗമേ ത്വന്തര'ത്തിന്റെ ഷൂട്ട് കഴിഞ്ഞു. ധനുഷ് സാറാണ് നായകൻ, ലണ്ടനിലായിരുന്നു ഷൂട്ടിങ് മുഴുവൻ. കുറച്ചു നാൾ വിദേശത്തായാതുകൊണ്ടാകും ഗ്യാപ് ഫീൽ ചെയ്യുന്നത്.

ധനുഷിനൊപ്പമോ? കൊള്ളാല്ലോ...

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രമാണത്. ധനുഷ് സാറിന്റെ അടുത്ത് നമുക്ക് വലിയ ബഹുമാനമല്ലേ. അധികം സംസാരിച്ച് കുളമാ ക്കാൻ നിന്നില്ല ഞാൻ.

സിനിമാ സെറ്റിൽ ആകെയുണ്ടായിരുന്ന പ്രശ്നം, ഭാഷ പെട്ടെന്ന് പിടികിട്ടാത്തതു കൊണ്ട് തമാശയൊന്നും മനസ്സിലാകില്ല എന്നതായിരുന്നു. പിന്ന, കാര്യമറിയാതെ ചുമ്മാ സൈഡിൽ നിന്ന് ഞാനും ചിരിക്കും. പക്ഷേ, ആ ചിത്രത്തിൽ ജോജു ചേട്ടൻ ഉണ്ട്. ചേട്ടൻ ഉള്ള ദിവസങ്ങളിൽ സീൻ വേറെയാണ്. ഞങ്ങൾ തമാശയൊക്കെ പറഞ്ഞ് ആകെ മേളമാണ്.

പിന്നെന്താ പുതിയ വാർത്ത
ഞാൻ ഡാൻസ് പഠിക്കാൻ തുടങ്ങി. തമിഴ് സിനിമയിൽ ഡാൻസിന് വളരെ പ്രാധാന്യമുണ്ട്. എനിക്കാണെങ്കിൽ ക്ലാസിക്കൽ അത്ര പിടിയില്ല. എങ്കിൽ പിന്നെ ഒട്ടും സമയം കളയാതെ പഠിക്കാമെന്നു കരുതി. ഭരതനാട്യമാണ് ചെയ്യുന്നത്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

September 01, 2020