നമ്പർ 20 മദ്രാസ് മെയിൽ
Vanitha|September 01, 2020
നമ്പർ 20 മദ്രാസ് മെയിൽ
മുപ്പതു വർഷമായി സിനിമാ പ്രേമികളുടെ മനസ്സിലൂടെ ഈ ട്രെയിൻ ഓടി കൊണ്ടിരിക്കുന്നു

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരത്തു നിന്നും മദ്രാസിലേക്ക് ചെല്ലുന്ന ഇരുപതാം നമ്പർ തിരുവനന്തപുരം മൂദാസ് മെയിൽ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് ഉടൻ തന്നെ പുറപ്പെടുന്നതായിരിക്കും....

ചൂളം വിളിച്ച് തീവണ്ടി പുറപ്പെടുകയായിരുന്നു. മലയാള സിനിമ അന്നേവരെ കണ്ടിട്ടില്ലാത്ത വഴിയോരക്കാഴ്ച്ചകളുമായാണ് ആ തീവണ്ടി പുറപ്പെട്ടത്. തിരുവനന്തപുരത്തു നി ന്നു മദ്രാസിലേക്കുള്ള യാത്ര, അതിനിടയിൽ വന്നു കയറുന്ന കഥാപാത്രങ്ങൾ, അവരുടെ ജീവിതങ്ങൾ, ഓരോ തീവണ്ടിമുറിയും അവശേഷിപ്പിക്കുന്ന പ്രതീക്ഷയുടെ ഭാണ്ഡക്കെട്ടുകൾ. ഇതെല്ലാമുണ്ടായിരുന്നു മദ്രാസിലേക്കു പോയ ആ ഇരുപതാം നമ്പർ തീവണ്ടിയിൽ.

വൻ ഹിറ്റായ, ഇന്നും ആൾക്കാർ ഇഷ്ടത്തോടെ കാണുന്ന സിനിമയാണ് നമ്പർ 20 മദ്രാസ് മെയിൽ, സങ്കീർണമായ ഒരു സസ്പെൻസ് ക്രൈം ത്രില്ലർ. മുപ്പതു വർഷം മുൻപ് 1990 ഫെബ്രുവരിയിൽ റിലീസ്. മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചഭിനയിച്ച, മമ്മൂട്ടി എന്ന സിനിമാനടനായി തന്നെ മമ്മൂട്ടി അഭിനയിച്ച സിനിമ എന്ന പ്രത്യേകതയും.

റോഡ് ഗതാഗതം ഇത്രമാത്രം വികസിച്ചിട്ടില്ലാത്ത, കേരളത്തിൽ നിന്നു ചെന്നൈയിലേക്ക് വിമാനങ്ങൾ അധികം ഇല്ലാത്ത ആ കാലത്ത് സിനിമാക്കാരുടെയെല്ലാം ആശ്രയമായിരുന്നു ഈ ട്രെയിൻ, സൂപ്പർതാരങ്ങൾ മുതൽ സിനിമയിൽ ഭാഗ്യം അന്വേഷിച്ചു പുറപ്പെടുന്നവർ വരെ കാണും ഓരോ യാത്രയിലും. ഹരികുമാറിന്റെ കഥാതന്തുവിനെ അടിസ്ഥാനപ്പെടുത്തി, ഡെന്നീസ് ജോസഫാണ് സിനിമ എഴുതിയത്. ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിൽ ഒരാളായ ജോഷിയുടെ അണിയിച്ചൊരുക്കൽ. കംപ്യൂട്ടർ ഗ്രാഫിക്സ് പോലെയുള്ള സാങ്കേതികവിദ്യകൾ വരുന്നതിനു മുൻപുള്ള കാലം. എന്നിട്ടും ഇന്നും മലയാളികൾ പുതുമ നഷ്ടപ്പെടാത്തതു പോലെ ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്നു. എന്തായിരിക്കും ആ കാഴ്ചകളുടെ രസതന്ത്രം?

മാറിപ്പോയ തിരക്കഥ

എന്റെ ജീവിതത്തിൽ ഇത്രയും കഷ്ടപ്പെട്ട് മറ്റൊരു സിനിമ ഞാൻ ഷൂട്ട് ചെയ്തിട്ടില്ല'' സംവിധായകൻ ജോഷി പറഞ്ഞു തുടങ്ങി.

ജോഷിയുടെ സംവിധാനത്തിൽ ഒരു മോഹൻലാൽ ചിത്രം ഒരുങ്ങുന്നു. ഡബിൾ റോളിലാണ് മോഹൻലാൽ. പ്രഗത്ഭരായ പലരും പിന്നണിയിലുണ്ട്. ഷൂട്ടിങ് തുടങ്ങാൻ ഏതാനും ദിവസം ബാക്കി. കഥ വായിച്ചപ്പോൾ ജോഷിക്ക് പന്തികേട് തോന്നി. തട്ടിക്കൂട്ടി എഴുതിയതുപോലെ.

“മോഹൻലാൽ തിരക്കഥ വായിച്ച് ഒകെ പറഞ്ഞാൽ നമുക്ക് ചെയ്യാം. ജോഷി പറഞ്ഞു. ആ തിരക്കഥയിൽ അഭിനയിക്കാൻ മോഹൻലാൽ തയാറാകില്ലെന്ന് ജോഷിക്ക് അത്ര ഉറപ്പായിരുന്നു. അങ്ങനെ ആ സിനിമ മാറിപ്പോയി. മോഹൻലാലിന്റെ ഡേറ്റ് ഫ്രീയായി ഏകദേശം 20 ദിവസം.

ആ സമയത്ത് നിർമാതാവ് തരംഗിണി ശശി മോഹൻലാലിനെ സമീപിക്കുന്നു. മാറിപ്പോയ സിനിമയ്ക്ക് പകരം നമുക്ക് ഒരു സിനിമ ചെയ്തു കൂടെ എന്ന് അദ്ദേഹം. നല്ല കഥയുണ്ടങ്കിൽ ചെയ്യാം എന്ന് മോഹൻലാൽ.

ഡെന്നീസ് ജോസഫിന് അന്നു തിരക്കോടു തിരക്കാണ്. സ്വന്തം സിനിമയായ "അഥർവ'ത്തിന്റെ ജോലികൾ നടക്കുന്നു. മണിരത്നവുമായുള്ള സിനിമയുടെ ചർച്ചകളും. എങ്കിലും അദ്ദേഹം ലാലിനോട് രണ്ടു കഥകൾ പറഞ്ഞു. അതിൽ ഒന്ന് ലാലിന് ഇഷ്ടപ്പെട്ടു. നമുക്ക് ഉടൻതന്നെ ചെയ്യാമെന്ന് സമ്മതവും മൂളി.

നടൻ അശോകന്റെ മൂത്ത സഹോദരൻ ഹരികുമാർ പറഞ്ഞ കഥാതന്തുവിൽ നിന്നാണ് ഡെന്നീസ് ജോസഫ് ഈ സിനിമയുടെ കഥ വികസിപ്പിച്ചത്. തിരുവനന്തപുരത്ത് നിന്നു പുറപ്പെടുന്ന ട്രെയിനും അതിൽ യാത്ര ചെയ്യുന്ന മൂന്നാലു ചെറുപ്പക്കാരും അവർ യാത്ര ചെയ്യുന്ന കംപാർട്ട്മെന്റിൽ ഒരു പെൺകുട്ടി കൊല്ലപ്പെടുന്നതുമായിരുന്നു ഹരികുമാർ പറഞ്ഞ കഥ.

ജോഷിയും ഡെന്നീസും ഈ കഥ ഹരികുമാറിൽ നിന്ന് നേരത്തെ കേട്ടിരുന്നു. നല്ലൊരു സിനിമയ്ക്കുവേണ്ടി വികസിപ്പിച്ചെടുക്കാവുന്ന പ്രമേയം ആണെന്ന് അന്ന് അവർക്ക് തോന്നുകയും ചെയ്തു.

അന്നത്തെ സമ്പ്രദായമനുസരിച്ച് സ്റ്റുഡിയോയിൽ സെറ്റിട്ട് ഷൂട്ട് ചെയ്യാൻ ജോഷിക്ക് താൽപര്യമുണ്ടായിരുന്നില്ല. ഈ കഥ സിനിമയാക്കുകയാണെങ്കിൽ ഒറിജിനലായി തന്നെ ഷൂട്ട് ചെയ്യണം അല്ലെങ്കിൽ ഈ സിനിമ വേറെ ആരെങ്കിലും ചെയ്യട്ടെ എന്ന തീരുമാനമായിരുന്നു അദ്ദേഹത്തിന്.

അവസാനം ട്രെയിനിൽ വച്ചു തന്നെ ഷൂട്ട് ചെയ്യാമെന്നു ധാരണയായി. അഞ്ച് ലക്ഷം രൂപയാണ് ട്രെയിനിൽ ഷൂട്ട് ചെയ്യാൻ വേണ്ടി റെയിൽവേയിൽ കെട്ടിവയ്ക്കേണ്ട തുക. കൂടാതെ ഒരു ദിവസം ഷൂട്ട് ചെയ്യാൻ 25000 രൂപ വാടകയും. 25ലക്ഷം രൂപയുടെ ബജറ്റിൽ സൂപ്പർസ്റ്റാർ സിനിമ പുറത്തിറങ്ങുന്ന കാലമാണ്. എന്നിട്ടും ഒറിജിനൽ ട്രെയിനിൽ തന്നെ ചിത്രീകരിക്കാൻ നിർമാതാവ് തയാറായി.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

September 01, 2020