തിരിച്ചറിയണം കുഞ്ഞിന്റെ കഴിവുകൾ
Vanitha|September 01, 2020
തിരിച്ചറിയണം കുഞ്ഞിന്റെ കഴിവുകൾ
മക്കളെ മനസ്സിലാക്കാൻ നമ്മൾ ശരിക്കും ശ്രമിച്ചിട്ടുണ്ടോ?

“നിന്നെ എന്തിനു കൊള്ളാം? '

ഒരിക്കലെങ്കിലും നിങ്ങളും മക്കളോടു ചോദിച്ചിട്ടില്ലേ ഇങ്ങനെ. സ്വന്തം കുഞ്ഞിനോട് ഇഷ്ടമില്ലാഞ്ഞിട്ടൊന്നുമല്ല ഈ ചോദ്യം ഉയരുന്നത്. അനുസരണക്കേട് പരിധി കഴിയുമ്പോഴോ, സ്വന്തം കുഞ്ഞ് മറ്റു കുട്ടികളോടൊപ്പമോ അവരേക്കാൾ ഉയരത്തിലോ എത്താതെ വരുമ്പോഴോ ഉണ്ടാകുന്ന വിഷമവും ദേഷ്യവും ഒക്കെയാണ് മാതാപിതാക്കളെ കൊണ്ട് ഇങ്ങനെ ചോദിപ്പിക്കുന്നത്.

കുട്ടിക്ക് പ്രചോദനം കൊടുക്കുക, കുട്ടിയെ പ്രകോപിപ്പിച്ച് അവരിൽ മത്സരബുദ്ധിയുണ്ടാക്കി ജീവിതത്തിലും പഠനത്തിലും മുന്നേറാൻ സഹായിക്കുക തുടങ്ങിയ സദുദ്ദേശങ്ങൾ മാത്രമേ ഇങ്ങനെ ചോദിക്കുമ്പോൾ മാതാപിതാക്കളുടെ മനസ്സിൽ ഉണ്ടാകൂ. പക്ഷേ, എല്ലായ്പ്പോഴും ഇത്തരം ചോദ്യങ്ങളും പ്രസ്താവനകളും നല്ല ഫലം തരാറുണ്ടോ? മിക്കപ്പോഴും ഇല്ല എന്നതു തന്നെയാണുത്തരം.

സ്വന്തം കുട്ടിയെ അറിയുക

ഒന്നാലോചിച്ചു നോക്കൂ. മകളെ അല്ലെങ്കിൽ മകനെ ശരിക്കും മനസ്സിലാക്കാൻ നമ്മൾ ശ്രമിച്ചിട്ടുണ്ടോ? മറ്റുള്ളവരോ അധ്യാപകരോ നടത്തുന്ന അഭിപ്രായ പ്രകടനത്തിന്റെയും പ്രോഗ്രസ്സ് കാർഡിന്റെയും അടിസ്ഥാനത്തിൽ എത്തിച്ചേരുന്ന നിഗമനങ്ങളല്ല ഇവിടെ ഉദ്ദേശിച്ചത്. തീരെ ചെറിയ കുഞ്ഞായിരിക്കുമ്പോൾ മുതൽ കുഞ്ഞിന്റെ കൂടെ സമയം ചെലവഴിച്ച് കുഞ്ഞിനെ സൂക്ഷ്മമായി നിരീക്ഷിച്ചും സംസാരിച്ചും ശ്രവിച്ചും ഒക്കെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്നാണ് ചോദ്യം.

"ഇല്ല' എന്നു തന്നെയാകും പലരുടേയും ഉത്തരം. തിരക്കു പിടിച്ച ജീവിത സാഹചര്യത്തിൽ മാതാപിതാക്കൾ രണ്ടുപേരും ജോലിക്കു പോകുന്ന അണുകുടുംബങ്ങളിൽ ഭാര്യയും ഭർത്താവും പരസ്പരം മിണ്ടുന്നതു തന്നെ വളരെ അപൂർവമായിരിക്കും. സ്കൂൾ വിട്ടു വന്നാൽ ചെറിയ കുട്ടികളാണെങ്കിൽ അച്ഛനമ്മമാർ ഓഫിസിൽ നിന്നു എത്തുന്നതുവരെ ഡേ കെയർ സെന്ററിലോ അൽപം മുതിർന്ന കുട്ടികളാണെങ്കിൽ ട്യൂഷൻ സെന്ററിലോ ആയിരിക്കും. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും സമ്മർ വെക്കേഷനുമെല്ലാം മിക്ക കുട്ടികളും ഏതെങ്കിലും “ഹോബി ക്ലാസുകളി'ലായിരിക്കും.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

September 01, 2020