വടക്കു നിന്നു പാറിവന്ന വാനമ്പാടി
Vanitha|August 01, 2020
വടക്കു നിന്നു പാറിവന്ന വാനമ്പാടി
യൂട്യൂബിൽ 21 കോടി പേർ കണ്ട പാട്ടുകൾക്ക് മധുര സ്വരം പകർന്ന മലയാളി ഗായിക

കാതിൽ നിന്നും ഖൽബിലേക്ക് ഊർന്നിറങ്ങുന്ന മധുര സ്വരമാണത്. ആയിഷ അബ്ദുൽ ബാസിത്ത് എന്ന പതിനഞ്ചു വയസ്സുകാരിയുടെ ആലാപനം തസ്ബീഹ് മാലയിലെ മുത്തുപോൽ പവിത്രം.

അകലെയെവിടെയോ മറഞ്ഞിരിക്കുന്ന ജന്നത്തിലേക്കുള്ള പാലമാണ് അവളുടെ പാട്ടുകൾ. പടച്ചോൻ ഭൂമിയിലേക്ക് അയച്ച മധുര സംഗീതമാണവൾ'. യുട്യൂബിലെ ആയിഷയുടെ കോടിക്കണക്കിന് ആരാധകരിലൊരാൾ കുറിച്ചതിങ്ങനെ. പാട്ടുകൾ ഇത്രയും ജനപ്രിയമായതെങ്ങനെ എന്നു ചോദിച്ചാൽ ഈ മാഹിക്കാരിക്ക് മറുപടി ഒന്നേയുള്ളൂ...

ഉമ്മച്ചി പകർന്നു തന്നതാണ് ഈ പാട്ട്. അവരുടെ പാട്ടിന് നാല് ചുമരിനപ്പുറത്തേക്ക് വരാനുള്ള ഭാഗ്യമുണ്ടായില്ല. ആ അനുഗ്രഹം കൂടി ചേർത്ത് മകളായ എനിക്ക് കിട്ടട്ടേ എന്ന് കരുതിയിട്ടുണ്ടാകണം. പിന്നെ, ഉപ്പയുടെ പിന്തുണ. അവരുള്ളതു കൊണ്ടാണ് എന്നെ ലോകം കേട്ടത്'...

എന്റെ ഖൽബിലെ വെണ്ണിലാവ്...

സംഗീതോപകരണങ്ങളുടെ മേളപ്പെരുക്കമോ ശബ്ദവിന്യാസങ്ങളുടെ ധാരാളിത്തമോ വേണ്ട ആ പാട്ടിന് കൂട്ട്. അവളുടെ ശബ്ദം മാത്രം മതി, ഒരു വട്ടം കേട്ടുകഴിഞ്ഞാൽ നൂറുവട്ടം കേൾക്കാൻ കൊതിപ്പിക്കുന്ന ആയിഷ മാജിക്. മലയാളത്തിൽ തുടങ്ങി അറബിക്, ഉർദു, ഹിന്ദി, തമിഴ്, ഇന്തോനീഷ്യൻ, ടർക്കിഷ് വരെ നീണ്ടുപോയ സംഗീത ധാര. അറബ് രാജ്യങ്ങളിൽ തുടങ്ങി അമേരിക്ക, യുകെ, ബംഗ്ലാദേശ് വരെ ആരാധകർ.

യൂട്യൂബിൽ ആയിഷയുടെ പാട്ടുകൾ കണ്ടവരുടെ എണ്ണം ഇതുവരെ 21 കോടി കടന്നു. ഒരു പാട്ടിന് കോടികൾ കാഴ്ചക്കാരെ കിട്ടിയ നേട്ടവും ഈക്കൂട്ടത്തിലുണ്ട്. ആയിഷയുടെ ആരാധകരിൽ സാധാരണക്കാർ മുതൽ സംഗീതജ്ർ വരെയുണ്ട്.

“ഉമ്മച്ചിയാണ് എല്ലാം... പടച്ചോൻ നൽകിയ സംഗീതമെന്ന നിധി എന്റെ ഉമ്മച്ചി തസ്തീം എനിക്കായി അതേപടി കരുതി വച്ചു. മൂന്ന് വയസ്സുള്ളപ്പോഴാണ് ഉമ്മച്ചി പാടുന്ന പാട്ട് കേൾക്കാനും അത് പാടാനും ശ്രമിച്ചത്. എനിക്ക് അനുകരിക്കാനും മാതൃകയാക്കാനും ഗുരുതുല്യരായി കാണാനും ഒരുപാടു പേരുണ്ടെങ്കിലും ആ സ്ഥാനത്ത് കൺമുന്നിൽ തെളിയുന്നത് ഉമ്മച്ചിയുടെ രൂപമാണ്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

August 01, 2020