ഹൃദയം തൊടും ജാഗ്രത
Vanitha|August 01, 2020
ഹൃദയം തൊടും ജാഗ്രത
കോവിഡ് 19 ഉള്ള ചെറുപ്പക്കാർക്ക് ഹൃദയാഘാതം മൂലം പെട്ടെന്ന് മരണം സംഭവിക്കുമെന്നത് ശരിയാണോ? ചെറുപ്പക്കാരിലെ ഹൃദയാഘാതം ചെറുക്കാൻ എന്തു ചെയ്യണം? പുതിയ സാഹചര്യങ്ങളിൽ അറിയേണ്ടത്

കൃത്യമായി വ്യായാമം ചെയ്ത ശാരീരികമായി ഫിറ്റാണ് എന്നു കരുതുന്നവരാണ് ഇരുപത്തിയഞ്ചിനും നാൽപ്പത്തഞ്ചു വയസ്സിനും മധ്യേയുള്ള ഒട്ടുമിക്ക ചെറുപ്പക്കാരും. പക്ഷേ, ഇതേ പ്രായക്കാർ ഹൃദയാഘാതം മൂലം പെട്ടെന്നു മരണത്തിനു കീഴ്പ്പെടുന്ന വാർത്തകൾ പരിഭ്രാന്തിയുണ്ടാക്കുന്നുണ്ട്.

കന്നഡ നായകൻ ചിരഞ്ജീവി സർജ, ലോക്സഡൗൺ കാലത്ത് പ്രവാസികളായ ഗർഭിണികളെ നാട്ടിലെത്തിക്കുന്നതിനു കോടതിവിധി നേടിയെടുത്ത നിധിൻ എന്നിവർ ഹൃദയാഘാതം വന്നു മരിച്ചത് നമ്മളെ ഞെട്ടിച്ചു. ആരോഗ്യം സംരക്ഷിക്കാൻ ശ്രമിക്കുന്നതിനൊപ്പം രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തലും അത്യാവശ്യമെന്നു ഈ സംഭവങ്ങളെല്ലാം ഓർമിപ്പിക്കുന്നു. ഗ്യാസിന്റെ പ്രശ്നമായും നീരിറക്കം ആണെന്ന് കരുതിയും ലക്ഷണങ്ങളെ നിസ്സാരമായി അവഗണിച്ചു കളയരുത്. ഏതു രോഗവും കീഴടക്കും മുൻപ് സൂചനകളും ലക്ഷണങ്ങളും തരാറുണ്ട് എന്നു മനസ്സിലാക്കുക. അതു ഗൗരവത്തിലെടുത്ത് ഉടനെ വൈദ്യസഹായം തേടാനുള്ള ജാഗ്രതയാണ് കാണിക്കേണ്ടത്.

എന്താണ് പെട്ടെന്നുള്ള ഹൃദയാഘാതത്തിനു കാരണം?

പുകവലിയും മദ്യപാനവും പ്രമേഹവും രക്താതിസമ്മർദവും അമിതവണ്ണവും ഹൃദ്രോഗം ഉണ്ടാക്കുന്നു എന്ന് അറിയാത്തവരായി ആരുമുണ്ടാവില്ല. ഹൃദ്രോഗം മൂലം ഹൃദയധമനികളിൽ കൊഴുപ്പടിഞ്ഞ് പെട്ടെന്നുണ്ടാകുന്ന തടസ്സങ്ങളാണ് ഹൃദയാഘാതത്തിനു കാരണം. ഹൃദ്രോഗം തുടങ്ങി വർഷങ്ങൾക്ക് ശേഷമാണ് പലർക്കും ഹൃദയാഘാതം ഉണ്ടാകുന്നത്.

ഹൃദയാഘാതം മൂന്നു രീതിയിൽ സംഭവിക്കാം

1. നടക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ വിമ്മിഷ്ടം. ഏതാനും ദിവസങ്ങൾ ഇത് അനുഭവിച്ച ശേഷം ഹൃദയാഘാതം സംഭവിക്കുന്നു.

2. യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതെ പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതം. നെഞ്ചുവേദനയും വിയർപ്പും മൂലം ആശുപത്രിയിലെത്തിക്കുകയും ചികിത്സ ലഭിക്കുകയും ചെയ്യുമെങ്കിലും ചിലപ്പോൾ മരണകാരണമാകാം.

3. മാരകമായ ഹൃദയാഘാതം മൂലം ഹൃദയം പെട്ടെന്നു നിന്നുപോകുന്നു. മറ്റ് യാതൊരു രോഗലക്ഷണങ്ങളും ഉണ്ടായി എന്നു വരില്ല. പകൽസമയത്താണെങ്കിൽ കുഴഞ്ഞുവീണുള്ള മരണം ആയിരിക്കും. ഉറക്കത്തിലോ രാത്രിയിലോ ആണ് സംഭവിക്കുന്നതെങ്കിൽ രാവിലെ മരിച്ച നിലയിൽ ആയിരിക്കും കണ്ടെത്തുക.

കുഴഞ്ഞുവീണു മരിക്കുന്നതിന്റെ 80 ശതമാനം കാരണം ഹൃദ്രോഗമാണ് (coronary artery disease). എന്നാൽ 20 ശതമാനം രോഗികളിൽ ഹൃദയത്തിന്റെ പേശികൾക്കുണ്ടാകുന്ന തകരാറുകൾ (cardiomyopathy) മൂലമോ ഹൃദയത്തിനുള്ളിലെ വൈദ്യുതപ്രവാഹത്തിൽ ഉണ്ടാകുന്ന വ്യതിയാനമോ കാരണമാകാം(channelopathies).

ഈ രോഗങ്ങളൊന്നും ചിലപ്പോൾ യാതൊരു ലക്ഷണങ്ങളും ഉണ്ടാക്കി എന്നുവരില്ല. അങ്ങനെയുള്ള സന്ദർഭത്തിൽ അമിത വ്യായാമം ചെയ്യുമ്പോൾ കാർഡിയാക് അറസ് സംഭവിക്കാനുള്ള സാധ്യതയുണ്ട്. വർഷത്തിലൊരിക്കൽ ഹെൽത്ചെക്കപ്പും കായികവിനോദങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള സ്പെഷൽ ചെക്കപ്പും ചെയ്യുകയാണെങ്കിൽ പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാൻ സാധിക്കും.

എന്താണ് ഹൃദയാഘാതവും ഹൃദയസ്തംഭനവും?

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

August 01, 2020