ഓൺലൈൻ വഴി ഉപരിപഠനം
Vanitha|August 01, 2020
ഓൺലൈൻ വഴി ഉപരിപഠനം
കൊറോണക്കാലം വെറുതെ കളയേണ്ട. ഓൺലൈനിലൂടെ ഉപരിപഠനം നേടാം. പക്ഷേ, എന്തെല്ലാം ശ്രദ്ധിക്കണം?

മഹാമാരിയുടെ പേടി ആണു ചുറ്റും. കോടിക്കണക്കിനാളുകൾ പുറത്തിറങ്ങാതെ വീടുകളിൽ തന്നെയിരിക്കുന്നു. പലരുടേയും ജോലിയും വിദ്യാഭ്യാസവും തടസ്സപ്പെടുന്നുമുണ്ട്. 150 കോടി പേരുടെ വിദ്യാഭ്യാസം കൊറോണ തടസ്സപ്പെടുത്തി എന്നാണ് യുനസ്കോയുടെ കണക്കുകൾ. അതിൽ മുപ്പതു കോടിയും ഇന്ത്യയിൽ ആണത്രേ.

കൊറോണക്കാലം വെറുതെ കളയുന്നതു ബുദ്ധിയല്ല. ഒരു പുതിയ കോഴ്സ് ഓൺലൈനിൽ പഠിക്കുന്നതിന് ഈ സമയം പ്രയോജനപ്പെടുത്തുകയാണു വേണ്ടത്. കുട്ടികളും മാതാപിതാക്കളും ചേർന്ന് ജീവിതത്തിനാവശ്യമായ അടിസ്ഥാന പാഠങ്ങൾ പഠിക്കുന്നതിനും വീട്ടിലിരുപ്പു കാലം' പ്രയോജനപ്പെടുത്താം.

ലോകത്തിന്റെ ഏതു മൂലയിലുള്ളവർക്കും ഏതു രാജ്യത്തുമുള്ള കോഴ്സുകളിൽ ചേർന്നു പഠിക്കാം, സമർഥരായ അധ്യാപകരുടെ സേവനം കുറച്ചു കുട്ടികളിൽ മാത്രമായി ഒതുങ്ങിപ്പോകില്ല, പലതരം ചെലവുകൾ (യാത്ര, വീസ വിദേശരാജ്യത്തെ ജീവിതം) ഒഴിവാക്കാം, തുടങ്ങി ഒട്ടേറെ മെച്ചങ്ങൾ ഓൺലൈൻ ഉപരിപഠനത്തിനുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നു വരുന്ന വിദ്യാർഥികൾ തമ്മിൽ സാമൂഹികവും സാംസ്കാരികവുമായ ഇഴുകിച്ചേരലിനുള്ള അവസരമൊന്നും ഇതിൽ ലഭിക്കുന്നില്ല എന്ന പോരായ്മയും ഉണ്ട്.

പത്തു പതിനഞ്ചു വർഷം മുൻപു മുതൽ തന്നെ പല വിദേശ സ്ഥാപനങ്ങളും സർവകലാശാലകളും ഓൺലൈനിലൂടെ പഠനപ്രകിയ തുടങ്ങിയിരുന്നെങ്കിലും നമ്മുടെ നാട്ടിലെ കുട്ടികൾ ഇതിനു വേണ്ടി മെനക്കെട്ടിരുന്നില്ല. കോളജിൽ ചേർന്ന്, ഗുരുമുഖത്തു നിന്നു നേരിട്ടു പഠിക്കുന്ന രീതിയോടായിരുന്നു കൂടുതൽ താൽപര്യം.

ഈ അവസ്ഥ മാറ്റിയെടുത്തതു കൊറോണ തന്നെയാണ്. ഇപ്പോൾ ഒന്നാം ക്ലാസു മുതൽ പഠനം ഓൺലൈനായി. ശൂന്യമായ ക്ലാസ് മുറിയിൽ ക്യാമറയുടെ മുന്നിൽ നിന്നു ക്ലാസെടുത്ത് ഓൺലൈനിലൂടെ പഠിപ്പിക്കാൻ അധ്യാപകരും പഠിച്ചു കഴിഞ്ഞു. കൊറോണ ഉണ്ടാക്കിയ പ്രതിസന്ധി നമുക്ക് നൽകിയ പ്രയോജനങ്ങളിലൊന്ന് സാങ്കേതിക വിദ്യയുമായുള്ള അടുപ്പമാണ്.

മൊബൈൽ ഫോൺ എന്നാൽ ഗെയിം കളിക്കാനുള്ള സംഗതി എന്ന കാഴ്ചപ്പാടിൽ നിന്നു കുട്ടികൾ പോലും മാറി. വിഡിയോ കോൺഫറൻസും വർക്ക് ഫ്രം ഹോം സൗകര്യവും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറി. ഈ സാഹചര്യങ്ങളെല്ലാം ഓൺലൈൻ ഉപരിപഠനം വ്യാപകമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. എന്നു കരുതി ഇനിയുള്ള കാലത്ത് വിദ്യാഭ്യാസം പൂർണമായും ഓൺലൈനാകും എന്ന് കരുതേണ്ടതില്ല. പക്ഷേ, വിദ്യാഭ്യാസത്തിൽ ഓൺലൈൻ പഠനത്തിന് നിർണായക പങ്ക് ഉണ്ടാകുമെന്നുറപ്പ്. അതു കൊണ്ട് ഓരോരുത്തരും ആഗ്രഹിക്കുന്ന കരിയറിനു ചേർന്ന കോഴ്സുകൾ കണ്ടെത്താൻ ഇപ്പോൾ തന്നെ ശ്രമം തുടങ്ങാം.

മൂന്നു തരം സാധ്യതകൾ

ലോകത്ത് എവിടെ നിന്നും പഠിക്കാമെന്നതു കൊണ്ട് അനവധി സ്ഥാപനങ്ങൾ ഓൺലൈൻ കോഴ്സുകൾ ഓഫർ ചെയ്യുന്നുണ്ട്. പൊതുവിൽ പറഞ്ഞാൽ ഓൺലൈൻ കോഴ്സുകളെ മൂന്നായി തിരിക്കാം.

1. ഒരാഴ്ച മുതൽ നാലുമാസം വരെ കൊണ്ട് പൂർത്തിയാക്കാവുന്ന ആയിരക്കണക്കിന് ആളുകൾ ഒരേ സമയം പഠിക്കുന്ന ഓപ്പൺ കോഴ്സുകളാണ് ആദ്യ സ്ഥാനത്ത്. ഇതിന് സർട്ടിഫിക്കറ്റ് കിട്ടി എന്ന് വരില്ല, പക്ഷേ, കാര്യങ്ങൾ മനസ്സിലാക്കാം. ഒരു ചെറിയ ഫീസ് (ആയിരം മുതൽ രണ്ടായിരം വരെ) കൊടുത്താൽ ഒരു സർട്ടിഫിക്കറ്റും കിട്ടിയേക്കാം.

പല തൊഴിൽദാതാക്കളും ഈ സർട്ടിഫിക്കറ്റ് അംഗീകരിക്കില്ല എന്നതാണ് കുഴപ്പം. പിഎസ്സി, യുപിഎസി തുടങ്ങിയവയും ഇത്തരം സർട്ടിഫിക്കറ്റുകൾ പരിഗണിക്കാറില്ല.

ചെറിയ ഫീസോടെയും ഇത്തരം സർട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സുകൾ നടത്താറുണ്ട്. വിദ്യാർഥികളുടെ എണ്ണത്തിലും പരിമിതി ഉണ്ടാകും.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

August 01, 2020