I am so Lucky
Vanitha|August 01, 2020
I am so Lucky
“ദൈവാനുഗ്രഹം ഒന്നു മാത്രമാണ് ഈ വിവാഹവും സിനിമയിലെ വിജയങ്ങളും” മിയ പറയുന്നു

ഈ കൊറോണക്കാലത്ത് തന്നെ കല്യാണം ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. സമയമാകുമ്പോൾ വരാനുള്ളത് ഓട്ടോറിക്ഷ പിടിച്ചാണേലും വരും എന്നല്ലേ.' ഇതു കേട്ടാൽ തോന്നും വീട്ടിലാർക്കും ഈ കുട്ടിയുടെ കാര്യത്തിൽ യാതൊരു റെസ്പോൺസിബിലിറ്റിയും ഇല്ലെന്നും കല്യാണം സ്വയം ഓട്ടോറിക്ഷ പിടിച്ചു വന്നതു കൊണ്ട് കൊച്ച് രക്ഷപെട്ടു എന്നും. എന്നാൽ..

മാസങ്ങൾക്കു മുൻപ് നടി ഭാമയുടെ കല്യാണത്തിന് ഏതാനും ദിവസങ്ങൾ മുൻപ്, പാലായിലെ വീട്ടിൽ മിനി അഥവാ മിയയുടെ അമ്മ:“ഭാവനയുടെ കല്യാണം കഴിഞ്ഞപ്പോൾ മുതൽ ഞാൻ പറയുന്നതാണ് ഇപ്പോഴേ ആലോചന തുടങ്ങണമെന്ന്. ഇപ്പോ ദാ, ഭാമയുടെ കല്യാണവും വരുന്നു. ഇനിയെങ്കിലും നമ്മൾ കുറച്ചുകൂടി സീരിയസ്സാകണ്ടേ കല്യാണക്കാര്യത്തിൽ?. ''

ഇതു കേട്ട് മകൾ മിയ: “ഇതിപ്പോ ഞാൻ മാത്രം വിചാരിച്ചാൽ കല്യാണം നടക്കുമോ. അതിനു ചെറുക്കൻ വേണ്ടേ?''

മിനി: ഞാൻ ഈശോയോട് കാര്യമങ്ങ് പറയാൻ പോകുവാ.''

അന്ന് പള്ളിയിൽ പോയി മുട്ടുകുത്തി, കർത്താവേ കൊച്ചിനു എല്ലാംകൊണ്ടും ചേർന്ന ഒരു ചെറുക്കനെ എന്റെ മുന്നിൽ കൊണ്ടുവന്നു തരണം ' എന്നങ്ങു പറഞ്ഞന്നും ദൈവം ആ പാർഥന കേട്ടെന്നും മിനി.

“അതു പ്രാർഥനയൊന്നുമല്ല, ഭീഷണിയായിരുന്നു' എന്ന് മിയ.

മിയ: “ഞങ്ങൾക്ക് കർത്താവിനോടും കന്യാമാതാവിനോടും ഒക്കെ ഒരു ഭായി ഭായ് ബന്ധമാ. പ്ലീസ്, പ്ലീസ്.. ഒന്നു ശരിയാക്കിത്താ എന്ന ലൈനിലാണ് പ്രശ്നങ്ങൾ അവതരിപ്പിക്കുന്നത്.

എന്തായാലും ഈ സംഭവത്തിനു ശേഷം ഒരു ദിവസം മിയയുടെ അമ്മ അവിചാരിതമായി നടൻ സിജോയ് വർഗീസിനെ കാണുന്നു. സിജോയ്ആണ് പറഞ്ഞത് മാട്രിമോണിയൽ സൈറ്റിൽ വിവാഹപരസ്യം ന ൽകാൻ.

മിയ: “പക്ഷേ, ഇതുവരെ ഏതെങ്കിലും സിനിമാനടി മാട്രിമോണിയൽ സൈറ്റിൽ പരസ്യം നൽകി കല്യാണം കഴിച്ചിട്ടുണ്ടോ എന്നൊരു സംശയം. അമ്മയോട് ചോദിച്ചപ്പോ മറ്റുള്ളവരൊക്കെയേ സ്നേഹിച്ചാ വിവാഹം കഴിക്കുന്നത്, നിനക്ക്അതിനൊന്നും ഒരു പ്ലാനും ഇല്ലാത്ത സ്ഥിതിക്ക് ഇങ്ങനെ അങ്ങു കല്യാണം കഴിച്ചാൽ മതി എന്ന്. അല്ല, ഇതൊക്കെ എങ്ങനെയാ എന്റെ തെറ്റായി മാറിയതെന്നാ മനസ്സിലാകാത്തത്?'

സൈറ്റിൽ പരസ്യം വന്നു കഴിഞ്ഞപ്പോഴാണ് വിചാരിച്ചതുപോലെ കാര്യങ്ങൾ അത്ര എളുപ്പമല്ല എന്ന് മിയയുടെ അമ്മയ്ക്ക് മനസ്സിലായത്.

മിയ: ““ആയിരത്തോളം ഫോട്ടോളും വിവരങ്ങളുമല്ലേ. അതിൽ നിന്ന് പറ്റിയത് എങ്ങനെ കണ്ടത്തും? രാത്രി ഉറങ്ങാതിരുന്ന് സെറ്റിൽ തിരഞ്ഞ് തിരഞ്ഞ് തലവേദനയും പിടിച്ച് മമ്മിക്ക് എന്നെ കെട്ടിക്കാനുള്ള ആവേശംതന്നെ അങ്ങുപോയി. എനിക്കു വയ്യ', എന്ന് മമ്മി പറയുമ്പോൾ ഞാൻ ചോദിക്കും. “ഇത്ര പെട്ടെന്ന് മതിയായോ എന്നെ കെട്ടിക്കൽ?'

അവസാനം ദേ വരുന്നു, തേടിയ വള്ളി. “കൂടിവന്നാൽ തൃശ്ശൂർ വരെ. അതിനപ്പുറത്തേക്ക് എന്റെ കൊച്ചിനെ വിടത്തില്ല' എന്നൊക്കെ പറഞ്ഞിരുന്ന മമ്മിക്ക് എറണാകുളത്തു നിന്നുള്ള ചെക്കനെ അങ്ങു പിടിച്ചു. ദേ നോക്ക് നോക്ക്' എന്നും പറഞ്ഞ് ഒരു ഫോട്ടോയുമായി എന്റെ പിറകേ നടക്കാൻ തുടങ്ങി.''

തൽസമയം എറണാകുളത്തെ ഫ്ലാറ്റിൽ ആലുംപറമ്പിൽ ജോസ് ഫിലിപ്പും മകൻ അശ്വിനും..

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

August 01, 2020