ഈശ്വര വിധി
Vanitha|August 01, 2020
ഈശ്വര വിധി
ശ്രീ പത്മനാഭ സ്വാമി ഞങ്ങൾക്ക് ആരാണ്? സുപ്രീം കോടതി വിധി വന്നതിനു ശേഷം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി തമ്പുരാട്ടിയുടെ മകൻ ആദിത്യ വർമ പറയുന്നു

കഥകളുടെ വിരൽത്തുമ്പും പിടിച്ചു നടന്ന കുട്ടിക്കാലത്തായിരുന്നു പത്മനാഭ ദാസ ആദിത്യ വർമ. അറിഞ്ഞ കഥകളിലെല്ലാം ക്ഷീര സാഗര ശയനനുണ്ട്. പാൽക്കടലിനു മീതേ പള്ളികൊള്ളുന്ന പൊന്നുതമ്പുരാൻ. അനന്തകോടി നിധികളുടെ അധിപൻ...

ആദിത്യ വർമ പെട്ടെന്നു പറഞ്ഞു, സ്വർണത്തിന്റെയും സമ്പത്തിന്റെയുമൊക്കെ ഭാരം കണക്കു കൂട്ടി' പത്മനാഭ സ്വാമിയെ നോക്കാൻ മറ്റുള്ളവർക്കേ കഴിയൂ. ഞങ്ങൾക്ക് അദ്ദേഹം കുട്ടിക്കാലം തൊട്ടേ അറിഞ്ഞ സത്യമാണ്. ഞങ്ങളുടെ കുലദേവത. എന്നെ ഇങ്ങോട്ട് അയച്ചതും ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നതും എല്ലാം അദ്ദേഹത്തിന്റെ തീരുമാന പ്രകാരമാണ്....'' വിസ്മയത്തിന്റെ പൊൻകിരണങ്ങൾ ഉള്ളിലൊളിപ്പിച്ച ഭഗവാന്റെ പുഞ്ചിരി ആദിത്യവർമ അറിയുന്നതു പോലെ...

അമ്മയുടെയും അച്ഛന്റെയും മുഖം പോലെയായിരുന്നു ബാല്യത്തിൽ ആദിത്യ വർമ തമ്പുരാന് ശ്രീപത്മനാഭ സ്വാമിയും ക്ഷേത്രവും. വാക്കും നോക്കും ഇടറാതിരിക്കാൻ എന്നും ഒപ്പമുള്ള ശക്തി. ഒരു വയസ്സ് തികയുമ്പോഴാണ് ഞങ്ങളെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അടിമ കിടത്തുന്നത്. കൊട്ടാരത്തിലെ എല്ലാ പുരുഷന്മാരും പത്മനാഭ ദാസന്മാരാണ്. ഭഗവാന്റെ അടിമകൾ.

ഓർമ വച്ചതു മുതൽക്കേ അമ്മയ്ക്കൊപ്പം ക്ഷേത്രത്തിൽ പോയിരുന്നു. ഏന്തി വലിഞ്ഞു നിന്റെകൈകൂപ്പുന്നതൊക്കെ ഇന്നും മനസ്സിലുണ്ട്. കുഞ്ഞല്ലേ ഞാൻ, ശ്രീകോവിലിനുള്ളിലേക്ക് നോട്ടമെത്തില്ലല്ലോ... അവിടത്തെ നേർത്ത വെളിച്ചത്തിൽ കുട്ടിയായ എനിക്ക് സ്വാമിയെ കാണാൻ കഴിഞ്ഞില്ല. ഏഴുവയസ്സൊക്കെ ആയപ്പോൾ കുറച്ചു പൊക്കം വച്ചു. അപ്പോൾ മുതലാകും കണ്ണുനിറയെ ഭഗവാനെ കണ്ടു തൊഴുന്നത്.

അനന്തശയനമൊന്നും അന്നു കാര്യമായിട്ട് അറിയില്ല. ശ്രീകോവിലിൽ കയറാൻ എന്തിനാണ്മൂന്നു വാതിൽ? ഒന്നു പോരെ എന്നൊക്കെ അന്നത്തെ കുട്ടി സംശയ'ങ്ങളായിരുന്നു, അമ്മ പറഞ്ഞു തന്നു- “ഭൂതവും വർത്തമാനും ഭാവിയുമാണ് ആ വാതിലുകൾ. സാധാരണ മനുഷ്യർക്ക് ഇത് മൂന്നും മൂന്നു കാഴ്ചകളാണ്. മൂന്നു കാലത്തിൽ മാത്രമേ അറിയാനാവൂ. പക്ഷേ, അകത്തുള്ള ഈശ്വരന് ഇതു മൂന്നും ഒന്നിച്ചു കാണാം

അമ്മ പറഞ്ഞു തന്ന ജീവിത പാഠങ്ങൾ എന്തെല്ലാമാണ്?

ചിട്ടയോടു കൂടിയാണ് അമ്മ ഞങ്ങളെ വളർത്തിയത്. വെളുപ്പിനെ എഴുന്നേൽക്കും. ഉറക്കമുണരുമ്പോഴും ഉറങ്ങുന്നതിനു മുൻപും ശ്ലോകങ്ങൾ ജപിക്കണം. കട്ടിലിൽ നിന്ന് എഴുന്നേറ്റ് നിലത്തു ചവിട്ടും മുന്നേ ഭൂമീദേവിയെ വന്ദിക്കാൻ നിലം തൊട്ട് കണ്ണിൽ വയ്ക്കണം.

എല്ലാ ദിവസവും അമ്മയ്ക്കൊപ്പം ഇരുന്ന് നാമം ജപിക്കണമെന്നത് നിർബന്ധമായിരുന്നു. ഏഴര മുതൽ എട്ടു മണിവരെ ആണ് നാമജപസമയം. ആ സമയത്ത് മറ്റൊന്നും ചെയ്യാൻ അനുവാദമില്ല. “ആരെയും ഉപദ്രവിക്കാൻ പാടില്ല, എല്ലാവരോടും സൗമ്യമായി പെരുമാറണം. മോശമായ വാക്കുകൾ ഉപയോഗിക്കാൻ പാടില്ല, എല്ലാവരും ഈശ്വരന്റെ കുട്ടികളാണ്. എല്ലാവരോടും ഒരുപോലെ പെരുമാറണം...'' ഇതൊക്കെ അമ്മ പഠിപ്പിച്ച പാഠങ്ങളാണ്.

ആ പാഠങ്ങൾ ചിലപ്പോൾ പ്രവർത്തിക്കാൻ പറ്റിയിട്ടില്ല. ചിലരോട് ദേഷ്യം കാണിക്കേണ്ടി വന്നിട്ടുണ്ട്. എന്നാലും അന്നു പറഞ്ഞതൊക്കെ ഉള്ളിൽ തന്നെ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.

ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് ആ സ്വത്തുവകകളെല്ലാം ശ്രീപത്മനാഭനുള്ളതാണ്. അതിൽ നിന്നൊരു തരി പോലും ഞങ്ങൾക്കു വേണ്ട...' എങ്ങനെയാണ് ഇതിനെ കാണുന്നത്?

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

August 01, 2020