കോവിഡ് കാലത്ത് വാട്സ് ആപ്പ്

Vanitha|May 15, 2020

കോവിഡ് കാലത്ത് വാട്സ് ആപ്പ്
ലോക ഡൗൺകാലത്ത് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി എന്തൊക്കെ ചെയ്യാമെന്ന് 'സഫലിയാത്ത് കാണിച്ചു തരുന്നു

ചില ഫാമിലി വാട്സപ്പ് ഗ്രൂപ്പുകൾ ഏതാണ്ട് ഇങ്ങനെയായിരിക്കും... ഗുഡ്മോണിങ് മെസേജ് (എവിടെ നിന്നെങ്കിലും ഫോർവേഡ് ചെയ്തു കിട്ടിയത്), പിറന്നാൾ, വിശേഷദിവസങ്ങളിൽ ആശംസകൾ, പിന്നെ, തെറ്റാണോ ശരിയാണോ എന്നു പോലും നോക്കാതെ ഫോർവേഡ് ചെയ്യുന്ന ചില മെസേജുകൾ. ന്യൂസ് പാക്കറ്റിൽ എയ്ഡ്സ് രോഗിയുടെ ചോര വീണിട്ടുണ്ട് മുതൽ കൊറോണകാലത്ത് മൃതദേഹങ്ങൾ കൂട്ടത്തോടെ മറവു ചെയ്യുന്നു എന്നതു വരെ...

വല്ലപ്പോഴും ചില വർത്തമാനങ്ങൾ, ചിലപ്പോൾ അടുക്കളയിലെ പരീക്ഷണങ്ങളുടെയോ ഫോട്ടോകൾ, പിന്നെ രാത്രിയിൽ ആരെങ്കിലും ഗുഡ്നൈറ്റ് പറഞ്ഞാലായി. അതോടെ കഴിഞ്ഞു ഒരു ദിവസം. പല ഗ്രൂപ്പും തുടങ്ങുമ്പോഴുള്ള ആവേശം പിന്നെ, ആറിയ ചായ പോലെ ആർക്കും വേണ്ടാതാകും.

പക്ഷേ, സഫലിയാത്ത് വാട്സപ്പ് ഗ്രൂപ്പ് ആ കൂട്ടത്തിൽ പെടില്ല. ഇതാ ആദ്യ മെസേജ് വന്നു കഴിഞ്ഞു.

7.30 വാർത്തകൾ, 8.00 കിച്ചൺ കോൺടസ്റ്റ്, 9.30 സ്മൃതിപഥം, 11.30 കുട്ടി കുസൃതി, 1.00 വാർത്തകൾ, 1.30 ഓർമച്ചെപ്പ് 6.00 കുക്കറി ഷോ, 6.30 ചാറ്റിങ്, 7.30 നാട്ടറിവ്, 10.30 വാർത്തകൾ...

ഇതു ചാനലിന്റെ ഇന്നത്തെ പരിപാടികളല്ല. സഫലിയാത്ത് ടിവിയിൽ' ഇന്നു നടക്കുന്ന കാര്യങ്ങളുടെ പേരും സമയവുമാണ്. വാർത്തയുള്ള വാട്ആപ് ഗ്രൂപ്പോ എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ഗ്രൂപ്പിനെക്കുറിച്ചു പറയാൻ രക്ഷാധികാരി കൂടിയായ ഡോ. എം. എ മുഹമ്മദ് വന്നത്.

“കോട്ടയം ഈരാറ്റുപേട്ടയിലെ പഴയതറവാടാണ് മറ്റക്കൊമ്പനാൽ. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കുടുംബം. ഇത് ആറാമത്തെ തലമുറയാണ്. ഞാൻ മൂന്നാം തലമുറയിൽ പെട്ടയാളാണ്. വർഷങ്ങളോളം ദുബായിൽ ഡോക്ടറായിരുന്നു.

ഇടയ്ക്ക് ഒരുമിച്ചു കണ്ട് സന്തോഷവും സങ്കടവും ഒക്കെ പങ്കുവച്ചാലേ കുടുംബബന്ധങ്ങൾ നിലനിൽക്കുകയുള്ളൂ. അങ്ങനെയാണ് 15 വർഷം മുൻപ് ഒരുമിച്ചു കാണാനുള്ള ശ്രമങ്ങൾ തുടങ്ങുന്നത്. നാനൂറിലധികം കുടുംബങ്ങളെയാണ് കണ്ടത്തേണ്ടിയിരുന്നത്. പലരും എവിടെയാണെന്നു പോലും അറിയില്ലായിരുന്നു. കുടുംബത്തിലുള്ള എം. എ റഫീക്കും എം. കെ സെലീനയും എല്ലാം മുൻകൈ എടുത്തു.

അങ്ങനെ 2005 ൽ ആദ്യ കൂടിച്ചേരൽ. നന്മയുടെ സമ്മേളനം എന്നൊക്കെ അർഥമുള്ള സഫലിയാത്ത് എന്ന വാക്കാണ് കൂട്ടായ്മയ്ക്ക് തിരഞ്ഞെടുത്തത്. 500 പേർ അന്നു പങ്കെടുത്തു. ഇന്ന് പങ്കെടുക്കുന്നത് 1200 ലധികം പേർ. പിന്നീടാണ് സഫലിയാത്ത് എന്ന വാട്സപ്പ് ഗ്രൂപ്പുണ്ടായത്. '' ഡോ. എം. എ മുഹമ്മദ് ഓർക്കുന്നു.

ലോക്ഡൗൺ ഐഡിയ

തെറ്റു പറയരുതല്ലോ എല്ലാ വാട്സപ്പ് ഗ്രൂപ്പിനെയും പോലെ സ്ഥിരം വഴികളിലൂടെ ഒഴുകുന്ന ഒന്നായിരുന്നു സഫലിയാത്തും. അപ്പോഴാണ് നാടിനെ വിറപ്പിച്ച് നിശ്ചലമാക്കിയ ആ രോഗം കേരളത്തിലേക്കും എത്തിയത്, കൊറോണ. ജീവിതത്തിലാദ്യമായി ഇന്ത്യ മുഴുവൻ ആഴ്ചകളോളം നിശ്ചലമായി. കുട്ടികൾ ബോറടിയുടെ എവറസ് കയറിയപ്പോൾ ഗൃഹനാഥന്മാർ നിലച്ച ക്ലോക്കു പോലെ പകച്ചിരുന്നു. വിദേശത്തെ ബന്ധുക്കളെക്കുറിച്ചുള്ള ആധി വേറെ.

അപ്പോഴാണ് കുടുംബത്തിലെ അജ്മൽ പാറനാനിക്ക് ആ ഐഡിയ തോന്നിയത്. വിശേഷങ്ങൾ പങ്കുവച്ചാൽ തന്നെ കുടുംബാംഗങ്ങളുടെ മനസ്സിലെ ആധിയും മടുപ്പും എല്ലാം മാറി കിട്ടും. അതിന് ഗ്രൂപ്പ് വഴി എന്തെങ്കിലും ചെയ്യണം. നമ്പർ സംഘടിപ്പിച്ച് കൂടുതൽ പേരെ ചേർക്കാൻ തുടങ്ങി.

എല്ലാവരേയും ഒന്ന് ഉഷാറാക്കാനായി ഒരു ഐഡിയ തോന്നി'' അജ്മൽ പാറനാനി പറഞ്ഞു തുടങ്ങി. “ഒരു ഫാമിലി ഫോട്ടോ മത്സരം സംഘടിപ്പിക്കുക. മികച്ച മൂന്നു ഫോട്ടോകൾക്ക് സമ്മാനം. ബിസ്മി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അജ്മൽ ഈ കുടുംബത്തിലെ അംഗമാണ്. സമ്മാനങ്ങൾ അദ്ദേഹം പോൺസർ ചെയ്തു. ഫ്രിജ്, വാഷിങ് മെഷീൻ, മൊബൈൽ...

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

May 15, 2020