വിധിയേ, നീ മത്സരിക്കല്ലേ

Vanitha|May 15, 2020

വിധിയേ, നീ മത്സരിക്കല്ലേ
ശരീരത്തിന്റെ ഒരു പാതി തളർന്നിട്ടും നിഷ ഓടിക്കൊണ്ടേയിരുന്നു. വിധിക്ക് ഒരിക്കലും മുന്നിലോടാൻ അവസരം കൊടുക്കാതെ

പിച്ചവച്ചു തുടങ്ങിയ പ്രായത്തിലാണ് വിധി പൊടുന്നനെ മുന്നിൽ വന്നു കുഞ്ഞു നിഷയുടെ ചിറക് അരിഞ്ഞുകളഞ്ഞത്, പോളിയോയുടെ രൂപത്തിൽ. നിഷയെക്കാൾ ആ നൊമ്പരം അനുഭവിച്ചത് അച്ഛൻ ജോസും അമ്മ മേരിയുമാണ്. പോളിയോ ബാധയിൽ നിഷയുടെ ഒരുവശം തളർന്നു പോയി. നീണ്ട മൂന്നു വർഷത്തെ ചികിത്സകൊണ്ടാണ് വീണ്ടും നടന്നു തുടങ്ങിയത്. വേദനകളും ഒടിവും അപകടവും ഭീഷണിയുമായി വിധി വീണ്ടും ആക്രമിച്ചെങ്കിലും നിഷ തോറ്റുകൊടുത്തില്ല.

ഓരോ വീഴ്ചയെയും കരുത്താക്കി പറന്നു പൊങ്ങി. പഠനത്തിലും പാന്യേതരകാര്യങ്ങളിലും സ്കൂളിലെ മികച്ച വിദ്യാർഥി ആയി. ബെംഗളൂരു മോണ്ട്ഫോർട്ടിൽ നിന്ന് എംഎസി കൗൺസലിങ് സൈക്കോളജി ബിരുദാനന്തരബിരുദം നേടി. പല സ്ഥാപനങ്ങളിലും പ്രവർത്തിച്ചു, സ്വന്തമായൊരു സ്ഥാപനം തുടങ്ങി. എന്നിട്ട് വിധിയോട് പുഞ്ചിരിയോടെ പറഞ്ഞു; “വിധിയേ നീയെന്റെ മുന്നിലേക്ക് എടുത്തു ചാടി നാണിക്കാതെ എന്റെ പിന്നാലെ വരിക”

ഒന്നും അറിയാത്ത കാലം

“മറ്റുള്ള കുട്ടികളെ പോലെ, വേഗത്തിൽ ഓടാൻ കഴിയുന്നില്ല എന്നതായിരുന്നു എന്റെ ആദ്യത്തെ സങ്കടം. വലതു കയ്യും കാലും പാതി തളർന്നിരിക്കുകയാണെന്നോ, പോളിയോ എന്ന അസുഖം ബാധിച്ചെന്നോ ഒന്നും എനിക്ക് തിരിച്ചറിവില്ലല്ലോ. അടങ്ങി ഇരിക്കുന്ന പ്രകൃതക്കാരി അല്ല, എനിക്കു വയ്യ” എന്നു ചിന്തിക്കാൻ ഇഷ്ടമേയല്ല. അതു കൊണ്ട് മറ്റു കുട്ടികളോടൊപ്പം ഓടാനും ചാടാനും ഒക്കെ കൂടുമായിരുന്നു. വൈകുന്നേരമാകുമ്പോൾ കഠിനമായ കാലുവേദനകൊണ്ട് പുളയും. പപ്പയും മമ്മിയും ചൂടുപിടിച്ചും തിരുമ്മിയും കൂടെയിരിക്കും. മിക്ക ദിവസങ്ങളിലും രാവിലെയും കഠിനമായ വേദന ഉണ്ടാകുമായിരുന്നു. എന്നാലും വീണ്ടും കളിക്കാൻ പോകും.

“എട്ടുമാസം വരെ ഒരു ജലദോഷ പനി പോലും മോൾക്ക് വന്നിട്ടില്ല.” നിഷയുടെ അമ്മ മേരി പറയുന്നു. “എട്ടാം മാസം ആയപ്പോൾ പിടിച്ചു നടന്നു തുടങ്ങിയിരുന്നു. അപ്പോഴാണ് പനി വന്നത്. ആശുപത്രിയിൽ കൊണ്ടുപോയി. രണ്ടു ദിവസം അഡ്മിറ്റ് ചെയ്ത ചികിത്സിച്ചു. പനിമാറി വീട്ടിൽ വന്നു. അന്നു മോൾക്ക് ഏറ്റവും ഇഷ്ടം ആടുന്ന കുതിരയിൽ ഇരുന്നു കളിക്കാൻ ആയിരുന്നു. ആശുപത്രിയിൽ നിന്നു തിരികെ വന്നശേഷം ആടുന്ന കുതിരയിൽ ഇരുത്തിയപ്പോൾ തല ഒരുവശത്തേക്ക് ചെരിച്ച് അവൾ അനങ്ങാതെയിരുന്നു. എന്തോ കുഴപ്പം ഉണ്ടെന്ന് അപ്പോൾ ഞങ്ങൾക്ക് തോന്നി. വീണ്ടും ആശുപത്രിയിൽ കൊണ്ടുപോയി. ഹൃദയം തകർത്ത മറുപടിയാണ് ഡോക്ടമാർ വിശദപരിശോധന കഴിഞ്ഞു പറഞ്ഞത്. “മോളുടെ വലതുവശം തളർന്നു പോയിരിക്കുന്നു '

ചികിത്സകൾക്കു പിന്നാലെ

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

May 15, 2020