ഇത്രയും സുന്ദരമായിരുന്നോ?

Vanitha|May 15, 2020

ഇത്രയും സുന്ദരമായിരുന്നോ?
വീട്ടിലിരിക്കുമ്പോൾ കൈകാലുകളെ മുടങ്ങാതെ പരിപാലിച്ചോളൂ.. അവ നിങ്ങളെ വിസ്മയിപ്പിക്കും

ആ കാലുകളിലേക്കും കൈകളിലേക്കും ഒന്നു നോക്കു. വരണ്ട ചർമം മാറി തിളക്കവും മൃദുത്വവും വേണമെന്ന് തോന്നുന്നില്ലേ? കൈകാലുകൾ ഭംഗിയാക്കുന്ന ജോലി സ്വയമങ്ങ് ഏറ്റെടുത്തോളൂ. എളുപ്പത്തിൽ വീട്ടിലിരുന്നു തന്നെ ചെയ്യാമല്ലോ.

ഈസി മാനിക്യൂർ

നെയിൽ പോളിഷ് റിമൂവർ കൊണ്ട് നെയിൽ പോളിഷ് മുഴുവനായി കളഞ്ഞ് നഖങ്ങൾ വൃത്തിയാക്കാം ആദ്യം. ചെറിയ ബേസിനിൽ ചെറു ചൂടുവെള്ളം എടുത്ത് അതിൽ 10 മില്ലി മൈൽഡ് ഷാംപൂ കലർത്തുക. കൈപ്പത്തി 10 മിനിറ്റ് അതിൽ മുക്കി വയ്ക്കണം. പ്യൂമിക് സ്റ്റോൺ കൊണ്ട് നന്നായി ഉരച്ചു കഴുകുക. ഇനി ചെറിയ ടൂത്ത്ബ്രഷ് കൊണ്ട് നഖങ്ങളുടെ ഇടയിലും മറ്റും നല്ലപോലെ വൃത്തിയാക്കുക. വീണ്ടും വെള്ളത്തിൽ കഴുകി കൈകൾ തുടയ്ക്കുക.

നെയിൽ കട്ടർ കൊണ്ട് നഖങ്ങൾ മുറിച്ച് ഷെയ്ക്ക് ചെയ്യുക. ഫയലർ ഉപയോഗിച്ച് നഖത്തിന്റെ അരിക് ഉരച്ച് പോളിഷ് ചെയ്ത് മിനുസപ്പെടുത്തണം. ഇല്ലെങ്കിൽ നഖത്തിന്റെ പരുപരുത്ത അഗ്രം തട്ടി ചർമം മുറിയാൻ സാധ്യതയുണ്ട്. ബദാം ഓയിലോ അലോവെര ജെല്ലോ ചേർന്ന ഏതെങ്കിലും മോയ്സചറൈസിങ് ക്രീം ഉപയോഗിച്ച് കൈകൾ മസാജ് ചെയ്യുക. രക്തയോട്ടം കൂടാനും എല്ലാ അവയവങ്ങൾക്കും ഉത്തേജനവും ഉണർവും കിട്ടാനും ഈ മസാജ് ഗുണം ചെയ്യും. അതോടൊപ്പം കൈകളിലെ ചുളിവുകളും മാറും. മാസത്തിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്താൽ നല്ല മാറ്റം കാണാം.

ഈസി പെഡിക്യൂർ

മാനിക്യൂറിനേക്കാൾ കുറച്ചു കൂടി ശ്രദ്ധിച്ചു വേണം പെഡിക്യൂർ ചെയ്യാൻ. ശരീരത്തിന്റെ ഭാരം മുഴുവനും താങ്ങുന്നതും ഏറ്റവും അവഗണിക്കപ്പെടുന്നതും നമ്മുടെ പാദങ്ങൾ ആണ്. മുഖത്തിനു കൊടുക്കുന്ന അതേ പ്രാധാന്യം കാലിനും നൽകണം. കാൽനഖങ്ങൾ ആഴ്ചയിലൊരിക്കൽ മുറിച്ചു വൃത്തിയാക്കി വയ്ക്കണം.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

May 15, 2020