ഹൃദയത്തിൽ തൊട്ട് ബാങ്ക്

Vanitha|May 15, 2020

ഹൃദയത്തിൽ തൊട്ട് ബാങ്ക്
അഞ്ചുനേരം മുഴങ്ങുന്ന ബാങ്കുവിളിയുടെ സംഗീതം. ആ ആത്മീയ അനുഭവത്തിലേക്ക് വിശ്വാസികളെ വിളിച്ചുണർത്തുന്നവരുടെ ഹൃദയം തൊടും അനുഭവങ്ങൾ

ബാങ്കു വിളിയുടെ സംഗീതം ഹൃദയത്തിൽ വന്ന് തൊടാത്ത ഒരാളും ഉണ്ടാകില്ല. ആ വാക്കുകളുടെ അർഥം അറിയാത്തവരെ പോലും ആത്മീയാനുഭവത്തിലേക്ക് ഒരു നിമിഷം ഉയർത്തുന്നു ബാങ്ക്. മഞ്ഞണിഞ്ഞ പുലരിയിൽ, നട്ടുച്ച തിരക്കിൽ, സന്ധ്യയുടെ ശാന്തിയിൽ, 'അ' എന്ന അക്ഷരത്തിൽ നിന്നും മുളച്ചു തലയ്ക്കമീതെ അല്ലാഹുവിന്റെ കാരുണ്യമെന്നതു പോലെ വലിയൊരു മരമായി കുട നിവർത്തുന്നു ബാങ്ക്.

റമസാൻ പിറന്നാൽ ബാങ്കിന്റെ (നാട്ടു ഭാഷയിൽ വാങ്ക് ഗാംഭീര്യവും ആഴവും കൂടും. വിശപ്പറിഞ്ഞും ഇല്ലാത്തവന് സക്കാത്ത് കൊടുത്തും വതമെടുക്കുന്ന എത്രയോ മുസ്ലീം സഹോദരീ സഹോദരന്മാരെ പ്രാർഥനയുടെ പുണ്യത്തിലേക്കു വിളിച്ചുണർത്തുന്നതുകൊണ്ടാകാം.

“അല്ലാഹു അക്ബർ അല്ലാഹു അക്ബർ

(അല്ലാഹു ഏറ്റവും വലിയവനാണ്)

അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്

(അല്ലാഹു അല്ലാതെ ആരാധനക്കർഹൻ മറ്റൊരാളില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു)

അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്

(മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു)

ഹയ്യാ അലസ്സ്വലാഹ്

(നമസ്കാരത്തിലേക്കു വരിൻ)

ഹയ്യാ അലൽ ഫലാഹ്

(വിജയത്തിലേക്ക് വരിൻ)

അല്ലാഹു അക്ബർ അല്ലാഹു അക്ബർ

(അല്ലാഹുവാണ് പരമോന്നതൻ)

ലാ ഇലാഹ ഇല്ലല്ലാഹ്

(അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ല)'

ഇതാണ് ഓരോ നേരവും വിളിക്കുന്ന ബാങ്കിന്റെ വരികൾ. ജനങ്ങളെ നമസ്കാരത്തിലേക്ക് ക്ഷണിക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം. അസ്സ്വലാത്തു ഖയം മിനൻനംൗ' എന്നൊരു വരി കൂടി വെളുപ്പിനുള്ള സുബ്ഹ് ബാങ്കിൽ ചേരും.

ഉറക്കത്തേക്കാൾ ശ്രേഷ്ഠമാണ് നമസ്കാരം എന്നാണ് ഈ വരികളുടെ അർഥം.” പാളയം ജുമാ മസ്ജിദ് ഇമാം വിപി സുഹൈബ് മൗലവി ബാങ്കിന്റെ അർഥതലങ്ങളിലേക്ക് ഇറങ്ങി. “ലോക്ഡൗൺ കാലത്ത് സ്വല്ലൂഫിരിപാലിക്കും' എന്നൊരു വരി കൂടി ചേർക്കുന്നുണ്ട് ബാങ്കിൽ നിങ്ങൾ എവിടെയാണോ അവിടെ വച്ചു (ഇപ്പോൾ വീടുകളിൽ) നിസ്കരിക്കിൻ എന്നാണ് അതിനർഥം.

പ്രവാചകനും സംഘവും യാത്ര ചെയ്യുമ്പോൾ കൊടുങ്കാറ്റും പേമാരിയും വന്നു. കൂട്ടമായി നമസ്കരിക്കുകയാണ് പതിവെങ്കിലും അപ്പോൾ അത് സാധ്യമല്ലായിരുന്നു. സമയമായപ്പോൾ പ്രവാചകൻ ബാങ്കു കൊടുക്കാൻ നിർദേശിച്ചു. ഒപ്പം ഈ വരി കൂടി ചേർത്തു. പ്രവാചകന്റെ കൂടെ ഉണ്ടായിരുന്നവർ അവരവരുടെ വാഹനങ്ങളിൽ വച്ചാണ് അന്ന് നിസ്കരിച്ചത്.

ബാങ്ക് വിളിക്കുന്നതിന്റെ പുണ്യവും മഹത്വവും മനസ്സിലാക്കുന്നവർ ബാങ്ക് വിളിക്കാൻ ഒരവസരം കിട്ടാൻ കൊതിക്കും. എന്റെ പിതാവ് മതപ്രഭാഷകൻ ആയിരുന്നു. അദ്ദേഹം കേരളത്തിൽ പല പള്ളികളിൽ ഇമാം ആയിരുന്നു. അപ്പോഴൊക്കെ അദ്ദേഹം എന്നെയും കൂടെ കൂട്ടി. മതപഠനം കഴിഞ്ഞ ശേഷം പല പള്ളികളിലും അസിസ്റ്റന്റ് ഇമാം ആയി സേവനം അനുഷ്ഠിച്ചു. ബാങ്കു വിളിക്കാൻ തക്ക ശബ്ദം ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ബാങ്കു വിളി ഒരു വ്യക്തിയെ പുതുക്കിക്കൊണ്ടിരിക്കും. മനസ്സിൽ സഷ്ടാവുമായുള്ള ബന്ധം ദൃഢമാകും. പാളയം പള്ളിയിൽ ബാങ്കു വിളിക്കുന്ന ഹാരൂൺ മൗലവി പറയുന്നു.

ദിവസം അഞ്ചു നേരമാണ് ബാങ്ക് പള്ളികളിൽ നിന്ന് ഉയരുക. കാരണം അഞ്ചു നേരമാണ് നിസ്കാരം നിശ്ചയിച്ചിരിക്കുന്നത്.

സുബ്ഹ് (പ്രഭാതത്തിലുള്ളത്)

ളുഹർ (ഉച്ച സമയത്ത്)

അസർ ( വൈകുന്നേരം)

മഗ്രിബ് (സൂര്യാസ്തമനത്തിന് )

ഇശാഅ് (രാത്രി സമയത്ത്)

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

May 15, 2020