Love You Irrfan

Vanitha|May 15, 2020

Love You Irrfan
ഇർഫാൻ ഇല്ലാത്ത മുംബൈയിൽ നിന്ന് ഒരുപാട് ഓർമകൾ ഓർത്തു പറയുകയാണ് റസൂൽ പൂക്കുട്ടി

വർഷങ്ങൾ കുറേ പുറകോട്ടു പോകണം.

മനസ്സിൽ സിനിമയെന്ന മഹാമോഹവുമായി നടക്കുന്ന ഏതൊരു ചെറുപ്പക്കാരന്റെയും സ്വപ്ന പറുദീസയായ പൂണ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. ഇർഫാനെ ഞാൻ ആദ്യമായി കാണുന്നത് അവിടെ വച്ചാണ്. അന്ന് ഞാനവിടെ ഒന്നാം വർഷ വിദ്യാർഥി. എന്റെ സൂപ്പർ സീനിയറായിരുന്ന ധ്വാരക് വാരിയർ (ഞാൻ ഹരി എന്നു വിളിക്കും) ചെയ്യുന്ന ഡിപ്ലോമ ഫിലിമിൽ അഭിനയിക്കാൻ എത്തിയതായിരുന്നു ഇർഫാൻ. മെലിഞ്ഞു നീണ്ട് ഒരു നേർത്ത വര പോലെയായിരുന്നു അന്നയാൾ. എ ബ്രീഫ് കേസ് ഫുൾ ഓഫ് റിഫ്ലക്ടീവ് മാൾഡീസ്' എന്നായിരുന്നു ആ സിനിമയുടെ പേര്. ഞാനതിൽ ഡബ്ബിങ് വർക്ക് ചെയ്യുന്നുമുണ്ട്.

ഇർഫാൻ അന്നു വളർന്നു തുടങ്ങിയ കലാകാരനല്ല. എങ്കിലും എന്തോ ഒരു പ്രത്യേകത എനിക്കു തോന്നി. അകലെ നിന്നാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. ഹിന്ദി സംസാരിക്കുന്നയാളായതു കൊണ്ടുതന്നെ മലയാളിയായ ഞാൻ മാറി നിന്നു. ഒപ്പം സീനിയേഴ്സിന്റെ സിനിമ എന്ന പരിമിതികൾ വേറെയും.

ആ സിനിമയുടെ നെഗറ്റീവ്സ് കേടായതാണ് ഞങ്ങൾ തമ്മിലുള്ള സൗഹൃദം മൊട്ടിടാൻ നിമിത്തമായത്. രണ്ടാം വട്ടവും ഇർഫാൻ അതേ സിനിമയിൽ അഭിനയിക്കാൻ വന്നു. ഓരോ രംഗവും ആദ്യവട്ടം ചെയ്തതിനേക്കാൾ മികച്ചതാക്കുന്നതിൽ അയാൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആ വരവിൽ ഞങ്ങൾ കൂടുതൽ അടുത്തു. നല്ല സൗഹൃദത്തിലേക്കു വഴി തുറന്നു.

ശേഷം മുംബൈയിൽ

ഇൻസ്റ്റിറ്റ്യൂട്ട് പഠനം കഴിഞ്ഞ് ഞാൻ കറങ്ങിത്തിരിഞ്ഞ് മുംബൈയിൽ എത്തി. പ്രൈവറ്റ് ഡിറ്റക്ടീവ്' എന്ന സിനിമയിലാണ് ഞാൻ ആദ്യം പ്രവർത്തിക്കുന്നത്. അതിൽ അഭിനയിക്കാനും ഇർഫാൻ വന്നു. ലീഡ് റോൾ അല്ലെങ്കിലും ഇർഫാൻ അത് നന്നായി അവതരിപ്പിച്ചു. തികഞ്ഞ ഒരു നടൻ ഉള്ളിലുള്ള ആൾക്കു മാത്രം സാധിക്കുന്ന അഭിനയം. ശരീരവും മനസ്സും പ്രത്യേകിച്ചും കണ്ണുകൾ കൊണ്ടും അഭിനയം അദ്ദേഹം പകർന്നാടി.

മുംബൈയിൽ ഞങ്ങൾ താമസിച്ചിരുന്നത് ഗൊരേഗാവിലാണ്. ഞങ്ങൾ എന്നു പറഞ്ഞാൽ ഇർഫാൻ, സീമാ ബിശ്വാസ്, മനോജ് ബാജ്പേയി, ധീരജ് പാണ്ഡ, സൗരവ് ശുക്ല പിന്നെ ഞാനും. ഇവിടേക്കു വരുന്നതിനു മുൻപ് ഇർഫാൻ താമസിച്ചിരുന്നത് പിഎംജിപി അഡേരി ഈസിലായിരുന്നു. ഒരിക്കൽ ലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ ലഹളക്കാർ ഇർഫാന്റെ വീട്ടിലേക്കു ഇരച്ചു കയറി. പേടിച്ചു പോയ നിമിഷങ്ങൾ. അതോടെ വീടെല്ലാം വിറ്റു പെറുക്കി ഗൊരേഗാവിലേക്കു വന്നു.

സ്ലംഡോഗ് മില്യണർ

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

May 15, 2020