എന്താ, ദൈവമേ നീ ഇങ്ങനെ

Vanitha|May 15, 2020

എന്താ, ദൈവമേ നീ ഇങ്ങനെ
എന്നോട് മാത്രമല്ല, എല്ലാവരോടും ദൈവം ചോദിക്കും കൊറോണ കാലത്തെക്കുറിച്ച് ഇന്നസെന്റ് എഴുതുന്നു

എന്റെ ജീവിതത്തിലൂടെ ഇതുപോലുള്ള ലോക്ഡൗൺ കാലങ്ങൾ പല തവണ കടന്നു പോയിട്ടുണ്ട്. തിരക്കേറെയുള്ള സമയത്തും ഇടയ്ക്ക് ലീവെടുത്ത് വീട്ടിൽ ഇരിക്കുന്നയാളായിരുന്നു ഞാൻ. അതുകൊണ്ട് കുറച്ച് ദിവസം കൊറോണയെ പേടിച്ച് വീട്ടിലിരിക്കാനും ബുദ്ധിമുട്ടില്ല. മരണവാർത്തയും ദുരിതവുമൊക്കെ വേദനിപ്പിക്കുന്നുണ്ടെങ്കിലും ഇത്തിരി സന്തോഷവും തോന്നാതിരുന്നില്ല. എന്നെപ്പോലെ മറ്റുള്ളവരും പണിയൊന്നുമില്ലാതെ ഇരിക്കുകയല്ലേ?

പഴയ സിനിമകൾ ടിവിയിൽ വരുന്നത് കാണലാണ് ഇപ്പോഴത്തെ ഹോബി. ഞാൻ അഭിനയിക്കാത്ത ചില സിനിമകൾ കാണുമ്പോൾ എനിക്ക് നഷ്ടബോധം തോന്നാറുണ്ട്. സിദ്ധിഖാലുമാരുടെ ഫ്രണ്ട്സ്' എന്ന സിനിമയിൽ ജഗതി അവതരിപ്പിച്ച കഥാപാത്രം അത്തരത്തിലൊന്നാണ്.

പക്ഷേ, കുടുംബത്തിനുള്ള സമയം പ്രധാനമാണ് എന്ന തോന്നലിൽ അത് മറക്കും. പലരും ചോദിച്ചിട്ടുണ്ട്. കാറ്റുള്ളപ്പോൾ അല്ലേ ഇന്നസെന്റേ തൂറ്റേണ്ടത്. സിനിമ കിട്ടുന്ന സമയത്ത് നിങ്ങളിങ്ങനെ ഭാര്യയെയും മകനെയും കൊണ്ട് കറങ്ങി നടന്നാലെങ്ങനെ?'

ഉപദേശിച്ച പലരുടേയും കാറ്റ് പോകുന്നതും വീട്ടിലിരിക്കുന്നതും പിന്നീട് കണ്ടു. കാറ്റ് പോകാത്ത ചില സുഹൃത്തുക്കളും ഇപ്പോൾ വീട്ടിലിരിക്കുന്നു. ഞാൻ ചിലരോടൊക്കെ ചോദിച്ചു. സൈറ്റിൽ നിന്നും സൈറ്റുകളിലേക്ക് പറന്നു നടക്കുമ്പോൾ വീട്ടിൽ കുടുംബത്തോടൊപ്പം ഇരിക്കുന്ന സന്തോഷം കിട്ടിയിട്ടുണ്ടോ എന്ന്. '

വേണേൽ നന്നായിക്കോ

മനുഷ്യർ തമ്മിൽ തമ്മിൽ പഴയ സ്നേഹമൊന്നുമില്ലെന്ന് ദൈവത്തിന് മനസ്സിലായി. കോവിഡ് 18, 19 എന്നൊന്നും എനിക്കറിയില്ല. നന്നാകാനുള്ള മെസേജുമായി ദൈവം കുറേ സൂക്ഷ്മ ജീവികളെ ഭൂമിയിലേക്ക് അയച്ചു. നിങ്ങൾക്കു നന്നാകാൻ ഉള്ള അവസരമാണ്. വേണമെങ്കിൽ ഇപ്പോ നന്നായിക്കോ എന്നാണ് ദൈവം പറയുന്നത്.

ഈ ഭൂഗോളം എത്രയോ തവണ ചുട്ടു ചാമ്പലാക്കാനുള്ള ആയുധങ്ങൾ മനുഷ്യന്റെ പക്കലുണ്ട്. ലോകത്തെ മുഴുവൻ മര്യാദ പഠിപ്പിക്കുന്ന അമേരിക്കയുണ്ട്, റഷ്യയുണ്ട്, ചൈനയുണ്ട്, യൂറോപ്പുണ്ട്. ആരൊക്കെ ഉണ്ടെങ്കിലെന്താ? ഇത്തിരിയുള്ള വൈറസിനെ നശിപ്പിക്കാൻ ഉള്ള മരുന്ന് ആരുടെയും കയ്യിൽ ഇല്ല. എന്താ അതിന്റെ അർഥം? മനുഷ്യന്റെ നിയന്ത്രണത്തിന് അപ്പുറത്ത് ഏതോ ശക്തി ഉണ്ട് എന്ന് തന്നെയല്ലേ.

വസൂരിപ്പുരയിലെ ഉന്തുവണ്ടികൾ

ഈ കോവിഡിനെ നേരിടാൻ വേണ്ടി നമ്മുടെ സർക്കാർ സംവിധാനം മുഴുവൻ പ്രയത്നിക്കുന്നത് കണ്ടപ്പോൾ ഞാൻ എന്റെ കുട്ടിക്കാലം ഓർത്തു. ചിലരുടെയെങ്കിലും മനസ്സിൽ ഉണ്ടാകും വസൂരി പടർന്നുപിടിച്ച പഴയകാലം.

ഞങ്ങളുടെ വീടിനു മുന്നിലൂടെയാണ് അങ്ങാടിക്കുന്നിലേക്കുള്ള വഴി. കുന്നിനു മുകളിലാണ് വസൂരിപ്പുര. അവിടെയാണ് വസൂരി പിടിച്ചു മരിക്കുന്നവരെ അടക്കം ചെയ്യുന്നത്. പഴയ ഉന്തുവണ്ടിയിൽ പനയോലയിൽ പൊതിഞ്ഞുകെട്ടിയാണ് ജീവനുള്ള മനുഷ്യരെ കൊണ്ടുവരുന്നത്. ഉന്തുവണ്ടിയുടെ മണിയടി കേൾക്കുമ്പോഴെ ആളുകൾ എല്ലാവരും വീടുകളിൽ കയറി വാതിലും ജനലും അടയ്ക്കും. വീടിനു മുന്നിലൂടെ രണ്ടും മൂന്നും തവണ മണിയടിയൊച്ച കടന്നു പോകും. കിളിവാതിലിലൂടെ മറ്റാരും കാണാതെ ഞാൻ ആ ദൃശ്യം നോക്കി നിന്നിട്ടുണ്ട്.

അന്ന് ഇരിങ്ങാലക്കുട ഭാഗത്തു മാത്രം 90 പേരാണു മരിച്ചത്. വസൂരി പിടിപെട്ടവരിൽ നല്ലൊരു ശതമാനവും ഇരിങ്ങാലക്കുട കനാൽ ബേസിൽ താമസിച്ചവർ ആയിരുന്നു. വസൂരിപ്പുരയുമായി ബന്ധപ്പെട്ട് കേട്ടിട്ടുള്ള ഏറ്റവും പേടിപ്പെടുത്തിയ കാര്യം രോഗം ബാധിച്ച പലരെയും ജീവനോടെയായിരുന്നു കുഴിച്ചിട്ടിരുന്നത് എന്നാണ്. മരുന്ന് കണ്ടുപിടിച്ച് നമ്മൾ വസൂരിയെ തോൽപ്പിച്ചു. അപ്പോഴിതാ പുതിയ രോഗാണുക്കളുമായി ദൈവം നമ്മളെ തോൽപ്പിക്കാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നു.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

May 15, 2020