അവർ വായിച്ചു വളരട്ടെ..

Vanitha|May 01, 2020

അവർ വായിച്ചു വളരട്ടെ..
കുട്ടികളെ വായനയിലേക്കു കൈപിടിച്ചു നടത്താനുള്ള ഏറ്റവും നല്ല സമയം ഇതാണ്. 25 വഴികൾ ഇതാ...

കുട്ടികളുടെ അവധിക്കാലത്തെ ഇടിച്ചു പപ്പടമാക്കിയ വൈറസ് കൂടിയായി കോവിഡ്-19 മാറി. അവധിക്കാല യാത്രകൾ മുതൽ പാർക്കിൽ പോകലും സിനിമ കാണലും വരെ മനസ്സിൽ നിന്ന് മായ്ചു കളയേണ്ടി വന്നു. അവധി തീരും വരെ സ്ഥിതി ഇതൊക്കെ തന്നെയാവുമെന്ന് പല രക്ഷിതാക്കളും ഉറപ്പിച്ചു കഴിഞ്ഞു .

എന്നാൽ അങ്ങനെ നിരാശപ്പെടരുത്. പല നല്ല ശീലങ്ങളും തുടങ്ങാനുള്ള സമയം കൂടിയാണ് ഈ ലോക്ഡൗൺ. അതു തിരിച്ചറിഞ്ഞ് കുട്ടികളുടെ മനസ്സിൽ നിന്ന് ഇത്തരം നിരാശകളെ പറിച്ചെടുത്ത് ചില പുതിയ കാര്യങ്ങൾ നട്ടു വളർത്താം. ഒരു കാര്യം തുടർച്ചയായി ആവർത്തിച്ചു ചെയ്യുമ്പോഴാണ് അതു ശീലമായി മാറുന്നത്. വായനാശീലവും അങ്ങനെ തന്നെ.

അതുകൊണ്ടു തന്നെ പുസ്തകങ്ങൾക്കിടയിലേക്ക് അവരെ കൈപിടിച്ചു നടത്താനുള്ള ഏറ്റവും നല്ല സമയം ഇതാണ്. എന്നാൽ കുറച്ചു പുസ്തകങ്ങൾ വാങ്ങിക്കൊടുത്താൽ മാത്രം അവർ വായിക്കില്ല... അതിനുള്ള വഴികൾ തിരിച്ചറിയാം.

മാതാപിതാക്കൾ ചെയ്യേണ്ടത്

1. എന്റെ കുട്ടിക്കു വായനാശീലം ഇല്ല. വായനാശീലം വളർത്താൻ എന്താണു വഴി? പല രക്ഷിതാക്കളുടെയും ചോദ്യം ഇതാണ്. പക്ഷേ, തിരിച്ചു ചോദിക്കട്ടെ, രക്ഷിതാക്കൾ വായിക്കാറുണ്ടോ? മാതാപിതാക്കളെ അനുകരിക്കാനുള്ള ശീലം കുട്ടികളുടെ ജന്മവാസനയാണ്. അതുകൊണ്ട് നല്ല പുസ്തകങ്ങൾ കുഞ്ഞുങ്ങളുടെ മുൻപിൽ വച്ച് മാതാപിതാക്കൾ വായിക്കുക, ശീലമാക്കുക.

2. വായനാശീലം വീട്ടിലാണ് തുടങ്ങേണ്ടത്. ഇതാണ് അനുയോജ്യമായ സമയം. കുട്ടികൾ പുസ്തകം വായിക്കാൻ ഒരുങ്ങുമ്പോൾ അവരെ ഒപ്പം നിർത്തുക. കുട്ടികൾക്കൊപ്പമിരുന്ന് പുസ്തകങ്ങളോ മാസികകളോ എന്തുമാവട്ടെ നിങ്ങളും വായിക്കുക.

3. നഴ്സറി ഘട്ടത്തിൽ തന്നെ വായനാ ശീലത്തിലേക്കുള്ള ആദ്യ ചുവടു വയ്പ്പിക്കാം. കുട്ടികളെ കൈ പിടിച്ചു നടത്തുന്നതു പോലെ ത ന്നെ മാതാപിതാക്കൾ കുട്ടിയുടെ അടുത്തിരുന്ന് കഥകൾ വായിച്ചു കൊടുക്കണം. അങ്ങനെ അവരിൽ അക്ഷരങ്ങളുടെ ആദ്യ വിത്തിടാം.

4. അക്ഷരത്തെക്കാളും പുസ്തകത്തെ ആണ് ആദ്യം കുട്ടി സ്നേഹിക്കാൻ പഠിക്കുന്നത്. വായിക്കും മുൻപേ ചിത്രങ്ങൾ കാണാൻ പുസ്തകം മറിച്ചു നോക്കുന്നത് അതു കൊണ്ടാണ്. ചിത്രങ്ങൾ ധാരാളം ഉള്ള പുസ്തകങ്ങൾ അവർക്ക് ആദ്യം വാങ്ങി കൊടുക്കാം.

5. കഥ കൺമുന്നിൽ നടക്കുന്നതുപോലെ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുക. കുട്ടികളുടെ തന്നെ വാക്കുകൾ ഉപയോഗിക്കുക. കഥയോ കവിതയോ കുട്ടി അനുഭവിക്കാൻ തുടങ്ങിയാൽ സ്വാഭാവികമായും വായനയോടുള്ള ശീലം മനസ്സിൽ വരും

6. ഈ കഥയൊന്നു വായിച്ചു തരാമോ എന്ന ആവശ്യവുമായി കുട്ടികൾ വരുമ്പോൾ അവരെ നിരാശപ്പെടുത്തുന്ന മറുപടി മാതാപിതാക്കളുടെ ഭാഗത്തു നിന്ന് ഉണ്ടാവരുത്. സമയമില്ല എന്നു പറഞ്ഞ് വീട്ടിലെ മറ്റുള്ളവരുടെ അടുത്തേക്ക് അവരെ ഓടിച്ചു വിടരുത്.

7. കഥ വായിക്കുമ്പോൾ ജോലി തീർക്കാനായി പെട്ടെന്ന് വായിച്ചു തീർക്കരുത്. സന്ദർഭങ്ങൾക്ക് പറ്റിയ വിവരണങ്ങൾ നൽകണം

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

May 01, 2020