'Insta'nt Celebrities

Vanitha|March 15, 2020

'Insta'nt Celebrities
വീട്ടിലിരുന്ന് ഇൻസ്റ്റഗ്രാമിലൂടെ പണം നേടുന്ന നാല് യുവതികൾ ഇതൊക്കെ എങ്ങനെ സാധിക്കുന്ന എന്ന് ചോദിച്ചു നോക്കൂ

ജോലിക്ക് അപേക്ഷിക്കാം എന്ന് കരുതിയാൽ ദാ, ചുണ്ടിനും കപ്പിനുമിടയിൽ എയ്ജ് ഓവർ ആയി. സ്വന്തമായി ഒരു ബിസിനസ് തുടങ്ങാമെന്ന് വച്ചാൽ അതിനൊക്കെ വലിയ മുടക്കു മുതൽ വേണ്ടെ?... അല്ലെങ്കിലും അതൊക്കെ വല്യറിസ്കാ...ഒരു സേഫ് സോൺ നോക്കാതെ അങ്ങനെ ചാടിയിറങ്ങാൻ പറ്റുമോ? ഇങ്ങനെയിങ്ങനെ ചിന്തിച്ച് കാടു കയറുന്നതിനു മുൻപേ ഇവരെ പരിചയപ്പെട്ടോളൂ. സോഷ്യൽ മീഡിയയിലൂടെ അടിച്ചുപൊളിച്ച് ആഘോഷിക്കുകയാണ് ഇവർ.ഒപ്പം ആവശ്യത്തിന് പണവും ഉണ്ടാക്കുന്നുണ്ട്. വിവാഹിതരാണ്, ദി യങ് തേർട്ടീസ് ആണ്... ഇതിലെല്ലാമുപരി സ്മാർട്ട് അറ്റ് ദി പീക്കാണ്. ഇൻസ്റ്റഗ്രാമിലെ ഹോട്ട് ഇൻ ഫ്ലൂവൻസേഴ്സിന്റെ വിജയകഥ കേൾക്കാം...

കുക്കിങ് കം സ്റ്റൈലിങ്

അമ്മു വർഗീസ്, കൊച്ചി

സ്കൂൾ കാലം മുതലേ ട്രെൻഡിനു പുറകെ പോകുന്നയാളാണ് ഞാൻ. ആറിലും ഏഴിലുമൊക്കെ പഠിക്കുമ്പോൾ സ്കൂളിലെ പരിപാടികൾക്ക് ഏതു ഡ്രസ്സ് ഇടണമെന്ന് ഒരു മാസം മുൻപേ പ്ലാൻ ചെയ്യും. അന്നത്തെ ആ സ്പാർക് തന്നെയാണ് ഇപ്പോഴും ഉള്ളിൽ. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമാണ് സോഷ്യൽ മീഡിയിൽ സ്റ്റൈലിസ്റ്റാക്കി മാറ്റിയത്.

ആദ്യം കൺഫ്യൂഷൻ പിന്നെ, കോൺഫിഡൻസ്

വീട് കൊച്ചിയിലാണ്. ഡിഗ്രി പഠിക്കാൻ ചെന്നെ സ്റ്റൈല്ലാ മേരീസിൽ ചേർന്നു. ഇതുവരെ കണ്ടിട്ടുള്ളതിൽ നിന്നും തികച്ചും വേറിട്ടൊരു ലോകമായിരുന്നു അത്. ഇണങ്ങുമോ എന്ന ആശങ്കയൊന്നുമില്ലാതെ ഇഷ്ടമുള്ള ഏതു വസ്ത്രവും അണിഞ്ഞു നടക്കുന്ന മോസ്റ്റ് സ്റ്റൈലിഷ് ഗേൾസ്. സ്റ്റൈലിങ്ങിന്റെ പുതിയ പാഠങ്ങൾ അവിടെനിന്ന് പഠിച്ചുതുടങ്ങി. ഒരു പേജ് തുടങ്ങിയാലോ, ഫാഷൻ റിലേറ്റഡ് പോസ്റ്റ് ഇട്ടാലോ, പുത്തൻ വസ്ത്രങ്ങളുടെ ഫോട്ടോസ് അപ്ലോഡ് ചെയ്താലോ എന്നിങ്ങനെ പല ചിന്തകൾ വന്ന് കൺഫ്യൂഷനോട് കൺഫ്യൂഷൻ. പക്ഷേ, ട്വിസ്റ്റ് എന്താണെന്നോ? എന്റെ സോഷ്യൽ മീഡിയാ പേജുകൾ ഹിറ്റായത് കുക്കിങ്ങിലൂടെയാണ്.

2013ൽ പഠനം കഴിഞ്ഞയുടനെ ആയിരുന്നു വിവാഹം. ഭർത്താവ് കുര്യൻ കാപ്പൻ. "സെയിന്റ്സ് ഇന്റീരിയൽ ഫിറ്റ് ഔട്ട്' എന്ന ഇന്റീരിയൽ ഡിസൈനിങ് കമ്പനി ഉടമയാണ്. വിവാഹം കഴിക്കുന്ന സമയത്ത് അദ്ദേഹം ദുബായിലാണ്. അവിടെ ചെന്നപ്പോൾ എന്റെ കുക്കിങ് പരീക്ഷണങ്ങൾ വിഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു തുടങ്ങി. സംഭവം ക്ലിക്കായി. അതോടെ ആത്മവിശ്വാസം കൂടി.

സന്തോഷവും വരുമാനവും ഒന്നിച്ച്

articleRead

You can read upto 3 premium stories before you subscribe to Magzter GOLD

Log-in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

March 15, 2020