ഇനിയ ഹാപ്പിയാണ്
Sthree Dhanam|September 2020
ഇനിയ ഹാപ്പിയാണ്
എല്ലാ തിരക്കുകളിൽ നിന്നും മാറി കുടുംബത്തിനൊപ്പം ചെലവഴിച്ചപ്പോഴുണ്ടായ തന്റെ ഇഷ്ടങ്ങളും അനുഭവങ്ങളുമായി ഇനിയ മനസ് തുറക്കുമ്പോൾ...
ലിജിൻ കെ. ഈപ്പൻ

മലയാളത്തിലും തമിഴിലും ഒരുപോലെ പ്രേക്ഷക ഇഷ്ടം നേടിയ നായികയാണ് ഇനിയ. മലയാളിയെങ്കിലും തമിഴ് സിനിമയിൽ തുടക്കം കുറിച്ചതിനു ശേഷമായിരുന്നു ഇനിയയുടെ മലയാളത്തിലേക്കുള്ള രംഗപ്രവേശം. എങ്കിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മികച്ച നർത്തകി കൂടിയായ ഇനിയയ്ക്ക് സാധിച്ചു. അയാൾ, പുത്തൻ പണം, സ്വർണക്കടുവ തുടങ്ങിയ ചിത്രങ്ങളിൽ കാമ്പുള്ള പ്രകടനവുമായി ഇനിയ തിളങ്ങിയിരുന്നു. അഭിനയത്തിനൊപ്പം തന്നെ ന്യത്ത പരിപാടികൾക്കും വളരെ പ്രാധാന്യം കൊടുത്തുള്ള കരിയറാണ് ഇനിയയുടേത്. ഈ കോവിഡ് കാലത്ത് എല്ലാ തിരക്കുകളിൽ നിന്നും മാറി കുടുംബത്തിനൊപ്പം ചെലവഴിച്ചപ്പോഴുണ്ടായ തന്റെ ഇഷ്ടങ്ങളും അനുഭവങ്ങളുമായി ഇനിയ മനസ് തുറക്കുമ്പോൾ...

സിനിമയിലേക്ക്

തമിഴിൽ ആറു സിനിമകൾ ചെയ്തതിനു ശേഷമാണ് മലയാളത്തിലേക്ക് എത്തുന്നത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ബാലതാരമായി ഷോർട് ഫിലിമുകളിലൂടെയായിരുന്നു തുടക്കം. പിന്നീട് സീക്രട്ട് ഫേസ് എന്ന ചിത്രത്തിൽ അഭിനയിച്ചു. എട്ടാം ക്ലാസ് മുതൽ മോഡലിംഗ് രംഗത്തെക്ക് എത്തി. അന്നു മുതൽ തന്നെ ഡാൻസ് പരിപാടികൾ ചെയ്തിരുന്നു. 2005-ൽ മിസ് ട്രിവാൻഡ്രമായും 2010-ൽ മിനിസ്കീൻ മഹാറാണി പട്ടവും കിട്ടി. അന്ന് എന്റെ ഫോട്ടോകൾ കണ്ടിട്ടാണ് തമിഴ് സിനിമയിലേക്ക് ഓഫർ വരുന്നത്. പിന്നീട് കന്നട, മലയാളം സിനിമകളുടെ ഭാഗമായി.

ലോക്ക് ഡൗണിന്റെ നഷ്ടം

2009 മുതൽ തുടർച്ചയായി സിനിമയിൽ നില നിൽക്കാൻ സാധിച്ചു. എങ്കിലും ലോക്ക് ഡൗൺ കാലത്ത് എനിക്കു വളരെ മിസ് ചെയ്യുന്നതായി തോന്നിയിട്ടുള്ളതു ഡാൻസ് പ്രോഗ്രാമുകളാണ്. അവിടെ ലൈവായി പ്രേക്ഷകരുടെ പ്രതികരണവും കൈയടിയും നമുക്ക് ലഭിക്കുന്നു. അതാണ് നമുക്ക് ആവേശവും ആഹ്ലാദവുമൊക്കെ നൽകുന്നത്. ആ പ്രോത്സാഹനവും അതിനുവേണ്ടിയുള്ള യാത്രകളുമൊക്കെ ഇപ്പോൾ ഇല്ലെന്നതു നഷ്ടമായി തോന്നാറുണ്ട്.

നഷ്ടങ്ങളെ നേട്ടമാക്കി

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

September 2020