ലിംഗനീതിയും പുരോഗതിയുടെ പടവുകളും
ലിംഗനീതിയും പുരോഗതിയുടെ പടവുകളും
ലക്ഷ്മി രാജീവ്, കോളമിസ്റ്, ക്ഷേത്ര ഗവേഷക എന്നീ മേഖലകളിൽ അറിയപ്പെടുന്നു. ക്ഷേത്രങ്ങളെക്കുറിച്ചും ക്ഷേത്ര തന്ത്രത്തെക്കുറിച്ചും സ്വതന്ത്ര ഗവേഷണങ്ങൾ നടത്തുന്നു. മുസിരിസ് പൈതൃക പദ്ധതിയിൽ എഡിറ്ററായി ജോലി ചെയ്യുന്നു.

“ഒരു സമൂഹത്തിന്റെ പുരോഗതിയെ ഞാൻ അളക്കുക, ആ സമൂഹത്തിലെ സ്ത്രീകൾ ആർജ്ജിച്ച പുരോഗതിയുടെ നിലയനുസരിച്ചാണ്...” ഡോ. ബി.ആർ. അംബേദ്കർ സ്ത്രീ-പുരുഷ-ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും മറ്റ് ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്കും തുല്യപരിഗണന ഉറപ്പു വരുത്തുക, ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കാതിരിക്കുക, ഒരു ലിംഗവിഭാഗത്തിന്റെയും ശാരീരിക- മാനസിക പ്രത്യേകതകൾ അവരുടെ അവകാശങ്ങൾ നിഷേധിക്കാൻ കാരണമാകരുത് തുടങ്ങിയവയാണ് ലിംഗനീതി/ലിംഗസമത്വം എന്നതുകൊണ്ട് സാമാന്യമായി ഉദ്ദേശിക്കുന്നത്.

വിവിധ ലിംഗവിഭാഗങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ശാക്തീകരണമാണ് ലിംഗസമത്വത്തിന്റെ ലക്ഷ്യമെന്ന് ചുരുക്കിപ്പറയാം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, വിശ്വാസം തുടങ്ങി സമസ്ത മേഖലകളിലും എല്ലാ ലിംഗവിഭാഗങ്ങൾക്കും തുല്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യവും ഇതിനുണ്ട്. ലക്ഷ്യവും ആശയവും ഇതൊക്കെയായിരിക്കെ നമ്മുടെ മാർഗമെന്താണ്? ലിംഗനീതിയെന്ന ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യ ആശയം എങ്ങനെയാണിവിടെ നടപ്പാകുന്നത്?

സ്ത്രീകളോടും ട്രാൻസ്ജെൻഡറുകളോടുമുള്ള നമ്മുടെ മനോഭാവം എത്ര മേൽ ജനാധിപത്യവിരുദ്ധമാണ്? ഇക്കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. നമ്മുടെ കുടുംബ, വ്യക്തി, രാഷ്ട്രീയ, വിശ്വാസ, സാമൂഹിക, സാമ്പത്തിക ഘടന തന്നെ അടിമുടി പുരുഷകേന്ദ്രിതമാണ്. ആണധികാരത്തിന്റെ അച്ചുതണ്ടിൽ കറങ്ങുന്ന ഈ വ്യവസ്ഥയെ പൊളിച്ചെഴുതേണ്ടത് ജനാധിപത്യസമൂഹത്തിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. അതിനായുള്ള ഏത് ചെറിയ ശ്രമങ്ങളേയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

വിശ്വാസിയെന്നനിലയിൽ, ലിംഗനീതിയെക്കുറിച്ച് ലോക വനിതാദിനത്തിന്റെ പശ്ചാത്തലത്തിൽ ആലോചിക്കുമ്പോൾ മനസ്സിലേക്ക് ആദ്യമെത്തുന്നത് ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെത്തുടർന്ന് കേരളത്തിലുണ്ടായ കലാപങ്ങളാണ്.

articleRead

You can read upto 3 premium stories before you subscribe to Magzter GOLD

Log-in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

March Second 2020