ടിവിആർ പ്രണയിച്ച സരോജ

KANYAKA|March Second 2020

ടിവിആർ പ്രണയിച്ച സരോജ
രാജ്യമറിയുന്ന പത്രപ്രവർത്തകനായ ടി.വി.ആർ ഷേണായിയുടെ ജീവിതത്തിലെ പ്രണയത്തെക്കുറിച്ചും നല്ല പാതിയെക്കുറിച്ചും അറിയാം.

തളിയാടി പറമ്പിൽ വിട്ടപ്പ ഷേണായിയുടേയും സുനിതാ ഭായിയുടേയും ഇളയ മകനാണ് ബാബു എന്ന് വിളി ച്ചിരുന്ന പ്രശസ്ത മാധ്യമ പ്രവർത്തകനായ തളിയാടി പറമ്പിൽ രാമചന്ദ്രൻ ഷേണായി എന്ന ടി.വി.ആർ ഷേണായി.

വിട്ടപ്പ ഷേണായിക്ക് കലശലായ രോഗം കാരണം വൈദ്യരുടെ മരുന്നുമായി എറണാകുളം ജില്ലയിലെ ചെറായിലുള്ള ഭാര്യ വീട്ടിലായിരുന്നു വിശ്രമിച്ചിരുന്നത്. ഭാര്യ സുനിതാ ഭായ് ഈ സമയം പ്രസവത്തിനായി എറണാകുളം സർക്കാർ വക ജനറൽ ആശുപത്രിയിലായിരുന്നു. രോഗം കലശലായി വിട്ടപ്പ ഷേണായി മരണപ്പെട്ടതിന്റെ പിറ്റേന്നാണ് സുനിതാ ഭായി ബാബുവിന് ജന്മം നൽകിയത്.

അമ്മ വീട്ടിൽ വളർന്ന ബാബു ചെറായിയിലെ അഴീക്കൽ ശ്രീവരാഹ ദേവസ്വം കൊങ്കിണി ക്ഷേത്രത്തിൽ സംസ്കൃത പണ്ഡിതന്റെ കീഴിലാണ് പഠനം തുടങ്ങിയത്. രണ്ടാം ഫോറം വരെ (ഇന്നത്തെ ഏഴാം ക്ലാസ്) സ്കൂളിൽ പോകാതെ ചെറായി കൊങ്കിണി ക്ഷേത്രത്തിൽ ചെന്ന് സംസ്കൃതം പഠിച്ചു. മാതൃഭാഷയായ കൊങ്കിണിയിലായിരുന്നു വീട്ടിൽ എല്ലാവരും സംസാരിച്ചിരുന്നതെങ്കിലും, പലപ്പോഴും സംസ്കൃതത്തിലും സംസാരിക്കുന്ന പതിവ് വീട്ടിൽ ഉണ്ടായിരുന്നു. പണം കൊടുത്ത് മലയാളം പഠിച്ച വ്യക്തിയായിരുന്നു ടി.വി.ആർ. അത് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.

articleRead

You can read upto 3 premium stories before you subscribe to Magzter GOLD

Log-in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

March Second 2020