ദേവനന്ദ നമ്മെ പഠിപ്പിച്ചത്
ദേവനന്ദ നമ്മെ പഠിപ്പിച്ചത്
കേരള ജനതയെ മൊത്തം കണ്ണീരിലാഴ്ത്തി ദേവനന്ദ വിടപറഞ്ഞു. ആ മരണം സമൂഹത്തിന് നൽകുന്നത് വലിയൊരു പാഠമാണ്.

വീട്ടിൽ അമ്മയോടൊപ്പം ഉണ്ടായിരുന്ന ഏഴുവയസ്സുകാരിയെ പതിനഞ്ചു മിനിട്ടിനുള്ളിൽ കാണാതാകുന്നു. വാർത്ത അരമണിക്കൂറിനുള്ളിൽ കേരളം മുഴുവൻ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ഒരു ഗ്രാമം മുഴുവൻ ആ പെൺകുട്ടിക്കു വേണ്ടി തെരച്ചിൽ നടത്തുന്നു. പോലീസും ഫയർഫോഴ്സസും നാട്ടുകാരും മണിക്കൂറുകൾ തെരഞ്ഞിട്ടും ഒരു തുമ്പും കിട്ടുന്നില്ല.കാവും കുളവും തോടും പുഴയും അരിച്ചുപെറുക്കിയിട്ടും ആ പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു രാത്രി മുഴുവൻ ഉറങ്ങാതിരുന്ന ആ ഗ്രാമം പുലർച്ചെ അറിയുന്നത് ആ പെൺകുട്ടിയുടെ മൃതദേഹം വീടിനു സമീപമുള്ള ആറ്റിൽ കാട്ടുവള്ളികളിൽ തലമുടി ഉടക്കി കിടക്കുന്നുവെന്നാണ്. ഈ സംഭവത്തെച്ചൊല്ലി ആ ഗ്രാമത്തിൽ പ്രചരിച്ച കഥകൾക്ക് കണക്കില്ലായിരുന്നു. എല്ലാംതന്നെ തികച്ചും സാധ്യതയുള്ള കഥകളാകയാൽ അവരവർക്ക് യുക്തമെന്നു തോന്നിയ കഥകൾ ഓരോരുത്തരും പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു. കാണാതായ പെൺകുട്ടിയുടെ പേര് ദേവനന്ദ. കൊല്ലത്തിനടുത്ത് കുടവട്ടൂർ എന്ന ഗ്രാമത്തിൽ പ്രദീപിന്റെയും ധന്യയുടെയും മകൾ. തൊട്ടടുത്ത് പാക്കനാട്ട് സരസ്വതി വിദ്യാനികേതനിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനി. ദേവനന്ദയ്ക്ക് മൂന്നുമാസം പ്രായമുള്ള ഒരനിയത്തി കൂടിയുണ്ട്. സംഭവം നടക്കുമ്പോൾ വിദേശത്തായിരുന്ന പ്രദീപ് തൊട്ടടുത്ത ദിവസം തന്നെ ഒമാനിൽ നിന്നു നാട്ടിലെത്തി.

articleRead

You can read upto 3 premium stories before you subscribe to Magzter GOLD

Log-in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

March Second 2020