കണ്ണിലൊരായിരം കനവുകൾ
കണ്ണിലൊരായിരം കനവുകൾ
ന്യൂമറോളജി അനുസരിച്ച് പേരുമാറ്റി മലയാളത്തിലേക്കു തിരിച്ചു വരുകയാണ് റോമ.

കുസ്യതിയും അൽപം വില്ലത്തരങ്ങളുമൊക്കൊയായി മലയാളി പ്രേക്ഷകരുടെ മനസിലേക്ക് ഒരു പനിനീർ പൂവ് പോലെ ഇടംനേടിയ നടിയാണ് റോമ. നോട്ട്ബുക്ക്, ചോക്ലേറ്റ് തുടങ്ങി വലിയ ഹിറ്റുകൾ റോമയെ പ്രക്ഷകരുടെ പ്രിയങ്കരിയാക്കി. കുറച്ചുകാലമായി സിനിമയിൽ നിന്നും അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു ഈ നടി. ഇതിനിടയിൽ സത്യ എന്ന ചിത്രത്തിലൂടെ തന്റെ സാന്നിധ്യമറിയിച്ചശേഷം വെള്ളപ്പമെന്ന ചി ത്രത്തിലൂടെ റീ എൻട്രി നടത്തുകയാണ് റോമ. ന്യൂമറോളജി അനുസരിച്ച് പേരിലൊരു മാറ്റ ത്തോടുകൂടിയാണ് റോമയുടെ തിരിച്ചുവരവ്.

മൂന്ന് വർഷത്തോളമായി സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നല്ലോ?

പ്ലാൻ ചെയ്ത് ബേക്കെടുത്തതല്ല, എന്നെ തൃപ്തിപ്പെടുത്തുന്ന കഥയോ കഥാപാത്രമോ കിട്ടിയിരുന്നില്ല. ക്രിയേറ്റീവായ ഇടമാണ് സിനിമ. അവിടെ തൃപ്തിപ്പെടുത്തുന്ന റോൾ കിട്ടിയാൽ മാത്രമേ സിനിമ ചെയ്യു. ഒരു സിനിമയുടെ കഥയിലും കഥാപാത്രത്തിലും വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ അഭിനയിക്കൂ. സിനിമയിൽ എപ്പോഴും ആക്ടീവായിട്ടുണ്ടാവണമെന്നാണ് 90 ശതമാനം ആളുകളും പറയുന്നത്. ഞാൻ ആ ഗ്രൂപ്പിൽപെട്ട ആളല്ല. സിനിമയെ ഞാൻ വളരെ ബഹുമാനത്തോടെയാണ് കാണുന്നത്.

സിനിമയിൽ ഒരു അവസരം കിട്ടുക എന്നത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല. അങ്ങനെയൊരു മേഖലയിൽ ജോലി ചെയ്യുമ്പോൾ നമുക്കും ഉത്തരവാദിത്തമുണ്ട്. കരിയറിൽ ബ്രേക്ക് വരാതെ തുടർച്ചയായി സിനിമകൾ ചെയ്യുമ്പോൾ കുറച്ചുകഴിയുമ്പോൾ ഒരു മടുപ്പ് തോന്നും. തൃപ്തിപ്പെടുത്തുന്ന വേഷങ്ങൾ കിട്ടുമ്പോൾ മാത്രമാണ് കഴിവിന്റെ 100 ശതമാനവും കൊടുത്ത് അഭിനയിക്കാൻ കഴിയുന്നത്.

പ്രേക്ഷകർ മറന്നുപോകാതിരിക്കാൻ ഏതെങ്കിലുമൊക്കെ സിനിമകൾ ചെയ്ത കൊണ്ടിരിക്കണമെന്നത് എത്തിക്സിനു ചേർന്ന കാര്യമല്ല. ഇടയ്ക്കൊക്കെ സിനിമയിൽ നിന്ന് ഓഫറുകൾ വരുന്നുണ്ടായിരുന്നു. കഥ കേട്ടപ്പോൾ ഇഷ്ടം തോന്നാതിരുന്നതു കൊണ്ടാണ് ഈ മൂന്ന് വർഷം സിനിമ ചെയ്യാതിരുന്നത്, മാത്രവുമല്ല, കരിയർ തുടങ്ങിയ 2006 മുതൽ ഇടയ്ക്കൊക്കെ ഇടവേളകൾ ഉണ്ടാകുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സിനിമയിൽ നിന്ന് ഔട്ടാകുമോ എന്ന പേടിയുമില്ല.

ഒരു ഇടവേളയ്ക്കുശേഷമാണ് ട്രാഫിക്എന്ന ചിത്രത്തിൽ അഭിനയിച്ചത്. അത്രയും നല്ലൊരു ചിത്രത്തിലൂടെ പുനപ്രവേശനം നടത്താനായത് നല്ലൊരു എക്സ്പീരിയൻസായിരുന്നു. അങ്ങനെ ഓരോ ഇടവേളയ്ക്കുശേഷവും നല്ലൊരു ചിത്രത്തിലൂടെയാണ് തിരികെ വന്നുകൊണ്ടിരുന്നത്. ഇപ്പോഴും ഇനിയും നല്ല സിനിമകൾ തേടിയെത്തും എന്ന വിശ്വാസമെനിക്കുണ്ട്.

പണത്തിനുവേണ്ടിയാണ് ജോലി ചെയ്യുന്നതെങ്കിൽ അതിന് പല പ്രൊഫഷണൽ ജോലികൾ വേറെയുമുണ്ട്. സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായിട്ടാണ് കരുതുന്നത്. 2006ലായിരുന്നു എന്റെ ആദ്യ സിനിമ. ഇപ്പോൾ 2020 ആയിട്ടും മനസിപ്പോഴും ഫ്രഷാണ് . ഇനിയുമൊരു 10 വർഷം ആക്ടീവായി ജോലി ചെയ്യാനുള്ള എനർജി എന്നിലുണ്ട്.

ഈ ഇടവേള ജീവിതത്തിലുണ്ടാക്കിയ മാറ്റം?

articleRead

You can read upto 3 premium stories before you subscribe to Magzter GOLD

Log-in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

March Second 2020