ഹൃദയത്തിൽ നന്മ നിറച്ചവർ
ഹൃദയത്തിൽ നന്മ നിറച്ചവർ
സാധാരണക്കാരുടെ മനസറിഞ്ഞ സംവിധായകനാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ പാത പിൻതുടർന്ന് സിനിമ മേഖലയിൽ സംവിധായകനായി തുടക്കം കുറിച്ചിരിക്കുകയാണ് മകൻ അനൂപ് സത്യൻ. ഈ അ ച്ഛന്റെയും മകന്റെയും വിശേഷങ്ങളിലേക്ക്...

ചിറകുമുളച്ച സ്വപ്നങ്ങൾ..

മലയാള സിനിമയ്ക്ക് ഒരു പുതിയ സംവിധായകൻ കൂടി. പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനായ അനൂപാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ അച്ഛന്റെ വഴിയിലെത്തുന്നത്. അന്തിക്കാട് എന്ന ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും അച്ഛനും അമ്മയും പകർന്നു നൽകിയ ജീവിതമൂല്യങ്ങളും ഈ ചെറുപ്പക്കാരനെ വ്യത്യസ്തനാക്കുന്നു. ന്യൂജനറേഷന്റെ ജാഡകളേതുമില്ലാതെ ഗ്രാമത്തിന്റെ ലാളിത്യത്തിൽ ജീവിക്കാനാണ് അനൂപിനിഷ്ടം. ആദ്യ ചിത്രം തീയറ്ററിൽ വിജയമായതിന്റെ ആഹ്ലാദത്തി മിർപ്പുകളൊന്നും പക്ഷേ അനൂപ് സത്യനെന്ന ഈ ചെറുപ്പക്കാരനില്ല. സിനിമയെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും അനൂപ് സത്യൻ മനസുതുറക്കുന്നു...

ആദ്യ ചിത്രം വിജയമായിരുന്നു. തുടർന്നും സിനിമയിൽ സജീവമാകുമോ?

അങ്ങനെയൊരു ആഗ്രഹമുണ്ട്. മുന്നോട്ടെന്ത് എന്നതിനെക്കുറിച്ചൊന്നും വ്യക്തമായ പ്ലാനില്ല. വരനെ ആവശ്യമുണ്ട് എന്ന ഈ ചിത്രം ചെയ്യുമ്പോൾ ഞാൻ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല. ഒരുപാട് കാത്തിരുന്ന് സംഭവിച്ചതാണിത്. വർഷങ്ങൾക്ക് ശേഷം എല്ലാവർക്കും പ്രിയപ്പെട്ട സുരേഷ്ഗോപി -ശോഭന കൂട്ടുകെട്ട് സീനിലെ സ്ക്രീനിലെത്തിക്കാൻ കഴിഞ്ഞ സന്തോഷം, അതു കൊണ്ടുവരാനുണ്ടായ കാത്തിരിപ്പ് അതൊക്കെ സുഖമുള്ള ഓർമതന്നെയാണ്.

അച്ഛന്റെ സിനിമകൾ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്? സിനിമയും അതിന്റെ തിരക്കുകളുമുള്ള ലോകത്തിൽ കഴിഞ്ഞ കുട്ടികളായിരുന്നില്ല ഞങ്ങൾ. എപ്പോഴും വീട്ടിലില്ലെങ്കിലും ഉള്ളപ്പോഴൊന്നും സിനിമയുടെ തിരക്കുകൾ അച്ഛൻ വീട്ടിൽ കൊണ്ടുവന്നിട്ടില്ല. വീട്ടിലെത്തിയാൽ ഞങ്ങൾ കുട്ടികൾ, അ മ്മ, കൃഷികാര്യങ്ങൾ, നാട്ടുകാർ അങ്ങനെ... അച്ഛൻ ഒരു സിനിമക്കാരനല്ലാതെയാണ് ജീവിച്ചത്. ഇപ്പോഴും അങ്ങനെ തന്നെ. അച്ഛന്റെ സിനിമകൾ തീർച്ചയായും സ്വാധീനിച്ചിട്ടുണ്ട്. ഗ്രാജുവേഷൻ കഴിഞ്ഞ ശേഷമാണ് സിനിമ പഠിച്ചാലോ എന്ന് ഞാനും എന്റെ ഇരട്ട സഹോദരനായ

അഖിലും ചിന്തിച്ചത്. ഞങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളായതുകൊണ്ട് അത് വേണോ എന്ന് അച്ഛന് കൺഫ്യൂഷൻ ഉണ്ടായിരുന്നു. ഞാൻ എൻ. ഐ.ഡിയിൽ പഠിക്കാൻ പോയപ്പോൾ അഖിൽ അച്ഛന്റെയൊപ്പം സിനിമയിൽ അസിസ്റ്റന്റായി ചേർന്നു. പഠനം കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ അച്ഛന്റെകൂടെ അഖിലുള്ളതു കൊണ്ട് ഞാൻ ലാൽജോസ് സാറിന്റെയൊപ്പമാണ് വർക്ക് ചെയ്തത്. അഞ്ച് വർഷം അദ്ദേഹത്തിന്റെ അസോസിയേറ്റായിരുന്നു.

അഖിലും അനൂപും ഇരട്ടകളാണ്. അമ്മനോടൊപ്പമുള്ള ബാല്യകാലമൊക്കെ? ചെറുപ്പകാലത്ത് ഷൂട്ടിംഗ് ലൊക്കേഷനുകളൊക്കെ സന്ദർശിച്ചിട്ടുണ്ടാവുമല്ലോ?

അച്ഛന്റെ കൂടെ ആകെ രണ്ട് സിനിമ ലൊക്കേഷനിൽ പോയ ഓർമയേയുള്ളൂ. ഒരു വെക്കേഷൻ സമയത്ത് മദ്രാസിൽ പിൻഗാമിയുടെ ഷൂട്ടിംഗ് നടന്നപ്പോൾ അവിടെ ചെന്നതും ഒരു ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് അവിടെ നിന്നതുമൊക്കെ ഓർമയുണ്ട്. പിന്നെ വെങ്കലം എന്ന ചിത്രത്തിന്റെ ഷൂട്ടിനും പോയിരുന്നു. അതിനൊക്കെ ശേഷം പിന്നത്തെ ഷൂട്ടിംഗ് ഓർമ ലാൽജോസ് സാറിനൊപ്പം വർക്ക് ചെയ്തപ്പോഴാണ്. ആ സമയത്താണ് ഷൂട്ടിംഗ് ശരിക്കും കാണുന്നത്. പണ്ടാക്കെ അച്ഛനോട് അഭിമുഖങ്ങളിലും മറ്റും ചോദിക്കും, മക്കൾക്ക് സിനിമയിൽ താൽപര്യമുണ്ടോ എന്ന്. അപ്പോഴൊക്കെ അച്ഛന്റെ മറുപടി ഇല്ല, മക്കൾക്ക് സിനിമ താൽപര്യമില്ല എന്നാണ്. പക്ഷേ പിന്നീട് അച്ഛന് മനസിലായി ഞങ്ങൾക്ക് സിനിമയോട് ശരിക്കും താൽപര്യമുണ്ടെന്ന്.

വരനെ ആവശ്യമുണ്ട് സിനിമയെക്കുറിച്ച് അച്ഛന്റെ അഭിപ്രായം എന്തായിരുന്നു?

articleRead

You can read upto 3 premium stories before you subscribe to Magzter GOLD

Log-in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

March Second 2020