ഞാൻ തെറ്റ് ചെയ്തിട്ടില്ല
Grihalakshmi|October 16, 2020
ഞാൻ തെറ്റ്  ചെയ്തിട്ടില്ല
വിവാദങ്ങളുടെ കാലത്തിനു വിടപറഞ്ഞ് കലാരംഗത്ത് സജീവമാണിപ്പോൾ ശാലു മേനോൻ. നൃത്തവും നൃത്താധ്യാപനവും സീരിയലുകളുമൊക്കെയായി ശാലു മേനോൻ തിരക്കിലാണ്
V Praveena

ചങ്ങനാശ്ശേരി പുഴവാതിലെ "അരവിന്ദ'ത്തിൽ പുലർച്ചെ നാലുമണിക്ക് ചിലങ്കയുടെ ശബ്ദം കേട്ടുതുടങ്ങും. തൃപ്പൂണിത്തുറ അരവിന്ദാക്ഷ മേനോൻ എന്ന നർത്തകനിൽ നിന്ന് കൊച്ചുമകൾക്കു പകർന്നുകിട്ടിയ ശീലമാണത്. ന്യത്തരൂപങ്ങളിലൂടെയും ബാലെകളിലൂടെയും മധ്യതിരുവിതാംകൂറിന്റെ സാംസ്കാരികരംഗത്ത് സാന്നിധ്യമറിയിച്ച കലാകാരനായിരുന്നു അരവിന്ദാക്ഷ മേനോൻ. ആ കലാപാരമ്പര്യം അദ്ദേഹം കൊച്ചുമകളായ ശാലുവിന് കൈമാറി. പ്രതിഭാശാലിയായ മുത്തച്ഛന്റെ പ്രതിഭാശാലിയായ പേരക്കുട്ടി എന്ന മേൽവിലാസത്തിൽനിന്ന് ശാലു വളർന്നു.

യുവജനോത്സവവേദികളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ പെൺകുട്ടി ബിഗ് സ്കീനിലും മിനി സ്കീനിലും നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. "അലകളി'ലെ ചിപ്പി, സ്ത്രീജന്മത്തിലെ സരിഗ, 'കറുത്തമുത്തി'ലെ കന്യ... ഇരുന്നൂറോളം സീരിയലുകൾ. മിനി സ്ക്രീൻ പേക്ഷകരുടെ മനസ്സിൽ ഇടംനേടിയ ശാലു അഭിനയത്തിനൊപ്പം നൃത്തവും നൃത്താധ്യാപനവും തുടർന്നു. കലാരംഗത്ത് സജീവമായ കാലത്താണ് കേരളത്തെ ഉലച്ച സോളാർ വിവാദത്തിൽ ശാലുവിന്റെ പേരും ഇടംനേടിയത്. ആ കാലവും കടന്നുപോയി.

അപ്പൂപ്പന്റെ വഴിയേ

നാലുവയസ്സുമുതൽ ഞാൻ ഡാൻസ് പഠിക്കുന്നുണ്ട്. അപ്പൂപ്പനായിരുന്നു ആദ്യത്തെ ഗുരു. പിന്നെ പദ്മ സുബ്രഹ്മണ്യം ഉൾപ്പെടെയുള്ള ഗുരുക്കന്മാർക്കു കീഴിൽ പഠനം തുടർന്നു. ഒമ്പതു വർഷത്തോളം തുടർച്ചയായി കോട്ടയം റവന്യൂജില്ലാ കലാതിലകമായിരുന്നു ഞാൻ. സംസ്ഥാന കലോത്സവത്തിൽ മോഹിനിയാട്ടത്തിനും കേരളനടനത്തിനുമൊക്കെ സമ്മാനം കിട്ടിയിട്ടുണ്ട്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 16, 2020