ഞാൻ കാത്തിരിക്കുന്നു
Grihalakshmi|October 16, 2020
ഞാൻ കാത്തിരിക്കുന്നു
നമുക്ക് വേണ്ടപ്പെട്ട ഒരു ചെറുപ്പക്കാരനോട് തോന്നുന്ന വാത്സല്യമാണ് മലയാളിക്ക് ഉണ്ണി മുകുന്ദനോട്. കുട്ടിത്തം നിറഞ്ഞ കണ്ണുകളുള്ള ഉണ്ണിക്ക് ആരാധികമാരും ഏറെ
Ajmal Pazheri

ഉണ്ണിയുടെ ബാല്യത്തിന്റെ വേരുകൾ ഗുജറാത്തിലാണ്. ജനിച്ചതും വളർന്നതും അവിടെയായിരുന്നുവെങ്കിലും ഹൃദയം എന്നും മലയാളത്തി നൊപ്പമായിരുന്നു. വീട്ടിൽ മലയാളം പറയണമെന്ന് അച്ഛന് നിർബന്ധമായിരുന്നു. ഉണ്ണി അങ്ങനെ മലയാളം പഠിച്ചു. ഒപ്പം സിനിമാമോഹവും കൊണ്ടുനടന്നു. ഗുജറാത്തിലിരിക്കെ ഒരിക്കൽ തന്റെ സിനിമാമോഹം വ്യക്തമാക്കി സംവിധായകൻ ലോഹിതദാസിന് കത്തുകളയച്ചു. ഒടുവിൽ ലോഹിതദാസിന്റെ വീട്ടിലുമെത്തി. ആ നിമി ഷങ്ങൾ ഉണ്ണിയുടെ ഓർമയിലുണ്ട്...

"അങ്ങനെ ഞാൻ സാറിന്റെ വീട്ടിലെത്തി. ആരെയും കണ്ടില്ല അവിടെ. പെട്ടെന്നൊരു ചേച്ചി പുറത്തേക്ക് വന്നു. എന്നോട് സംഭാരം വേണോ എന്ന് ചോദിച്ചു. ഞാൻ അവിടെയിരുന്ന് സംഭാരം കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഒരാൾ കാവിമുണ്ടും ചുമലിൽ തോർത്തും ഇട്ടിട്ട് നടന്നുപോകുന്നുണ്ട്...

ഞാൻ മൈൻഡ് ചെയ്തില്ല

പുള്ളി വന്ന് ചാരുകസേരയിൽ ഇരുന്ന് പറഞ്ഞു.

ഞാനാ ലോഹിതദാസ്.

ഉണ്ണി എന്തിനാ സിനിമ തിരഞ്ഞെടുത്തത്?

അതെന്റെ സ്വപ്നമാണ് സർ

ഉണ്ണി എപ്പോഴും ഈ വേഷത്തിലാണോ?

ഏയ് അല്ല. സാറിനെ ആദ്യമായിട്ട് കാണാൻ വരുന്നതുകൊണ്ട് പുതിയ ഡ്രസ്സ് വാങ്ങിച്ചതാണ്.

എന്നെ കാണാൻ വേണ്ടി ആരും കാശൊന്നും ചെലവാക്കേണ്ട...

ഉണ്ണി എങ്ങനെയാണോ അങ്ങനെ വന്നാൽ മതി...

അന്ന് ലോഹിതദാസിന് മുന്നിലിരുന്ന ആ യുവാവ് വളർന്നു. മലയാളികളുടെ ഹൃദയത്തിലേക്ക്. റൊമാൻസും ആക്ഷനും കൂടിച്ചേർന്ന ഒമ്പത് സിനിമാവർഷങ്ങൾ. കവി, ഗായകൻ..അങ്ങനെ വേറെയും കുറേ റോളുകൾ അണിഞ്ഞു. ഇപ്പോൾ ഉണ്ണി മുകുന്ദൻ ഫിലിംസിലൂടെ പുതിയ റോളിലും...

അഭിനയം, കവിത, ഗാനാലാപനം. ഇപ്പോൾ യു. എം. എഫിലൂടെ നിർമാണ്വും. പുതിയ കാൽവെപ്പിൽ എന്തൊക്കെയാണ് പ്രതീക്ഷകൾ..?

ഒമ്പത് വർഷമായി സിനിമയിൽ. ഈ കാലയളവിനുള്ളിൽ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമെന്ന് വിചാരിച്ചതല്ല. എങ്കിലും ചെയ്യാൻ ആഗ്രഹിച്ചത് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാൽ, ഇല്ല എന്നാണ് ഉത്തരം..

ഉണ്ണി മുകുന്ദൻ ഫിലിംസ് (യു.എം.എഫ്.) എന്ന ആശയം എന്നും മനസ്സിലുണ്ടായിരുന്നു. ഞാൻ ചെയ്യാൻ ആഗ്രഹിച്ച സിനിമകളും എനിക്കിഷ്ടമുള്ള സിനിമകളും യു.എം.എഫിലൂടെ പുറത്തുവരും. ഒപ്പം കഴിവുണ്ടായിട്ടും അവസരം ലഭിക്കാത്ത എഴുത്തുകാർക്കും സംവിധായകർക്കും ഒരുമിക്കാനുള്ള ഇടം കൂടിയാണ്. "മേപ്പടിയാൻ' ആണ് യു.എം.എഫിലൂടെ ആദ്യം പുറത്തിറങ്ങുക.

തടി കൂട്ടിയാണ് മേപ്പടിയാനാകാൻ ഒരുങ്ങുന്നത്. എന്തെല്ലാമായിരുന്നു തയ്യാറെടുപ്പുകൾ?

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 16, 2020