സുന്ദരവില്ലന് പ്രിയപ്പെട്ടവർ
Grihalakshmi|October 1, 2020
സുന്ദരവില്ലന് പ്രിയപ്പെട്ടവർ
മദിരാശി നഗരത്തെ സ്വന്തം നാടുപോലെ സ്നേഹിച്ച ഒരു സിനിമാക്കാരനുണ്ടായിരുന്നു. മലയാളത്തിൻറെ നിത്യഹരിതവില്ലൻ കെ.പി ഉമ്മർ
Anoop Das.K

'

ചെന്നെയിലെ സാലിഗ്രാമത്തിനടുത്തുള്ള വീട്ടിലാണ് കെ.പി ഉമ്മറിന്റെ പ്രിയതമ ഇമ്പിച്ചാമിനബി ഇപ്പോഴുള്ളത്. ഇളയ മകൻ മുഹമ്മദ് റഷീദും ഭാര്യയും മക്കളും കൂട്ടിനുണ്ട്. മൂത്ത മകൻ മുഹമ്മദ് അഷ്റഫ് തൊട്ടുമുകളിലെ ഫ്ളാറ്റിൽ. ചെന്നെയിൽ പണ്ട് താമസിച്ച സാൻഡൽ വുഡ് എന്ന വീട് നിന്നിടത്ത് തന്നെയാണ് പുതിയ ഫ്ളാറ്റും. മകൾ മറിയംബി അമേരിക്കയിലാണ്. ഉമ്മറിന്റെ ഭാര്യയ്ക്കും മക്കൾക്കും പേരക്കുട്ടികൾക്കുമെല്ലാം വലിയ നടന്റെ ജീവിതത്തെക്കുറിച്ച് പറയാനേറെ. ആദ്യം ഉമ്മൂ ക്കയുടെ പ്രിയതമ ഇമ്പിച്ചാ മിനബി തന്നെ സംസാരിച്ചു തുടങ്ങി.

എങ്ങനെയാണ് ഉമ്മൂക്കയുടെ മണവാട്ടിയായത്?

എന്റെ ബാപ്പയാണ് ഈ ക ല്യാണാലോചനയുടെ കാര്യം പറഞ്ഞത്. വേറെ നോക്കണ്ട്, ഇത് തന്നെ മതി നമുക്കെന്ന് അദ്ദേഹം ഉറപ്പിച്ചു. ഞാനും എതിരൊന്നും പറഞ്ഞില്ല. അങ്ങനെ ഞങ്ങള് കല്യാണം കഴിച്ചു. നാടകവും ഫുട്ബോളും വായനയും എഴുത്തുമെല്ലാം ചേർന്ന കാലമായിരുന്നു. നാടകത്തിലും പിന്നെ സിനിമയിലും സജീവമായപ്പോൾ ഫുട്ബോൾ കളികുറഞ്ഞു.

വീട്ടിൽ അധികസമയം ഉണ്ടാവുമായിരുന്നോ അദ്ദേഹം?

കല്യാണം കഴിഞ്ഞ സമയത്ത് സിനിമയിലൊന്നും സജീവമായിരുന്നില്ല. നാടകമായിരുന്നു അന്ന് കൂടുതൽ. പിന്നെ സിനിമയിലായതോടെ തിരക്കായി. ഷൂട്ടിങ് നാട്ടിലാവുമ്പോൾ പറ്റാവുന്ന ദിവസമൊക്കെ വീട്ടിൽ വന്നിരുന്നു. മദ്രാസിലേക്ക് മാറിയതോടെ ആ വരവ് മാസത്തിലൊരിക്കലായി. വീട്ടിലുള്ളപ്പോൾ ഞങ്ങൾ രണ്ടാളും ചേർന്നാണ് കാര്യങ്ങൾ പരസ്പരം പറഞ്ഞ് തീരുമാനിക്കുക.

എപ്പോഴാണ് കുടുംബം മദ്രാസിലേക്ക് മാറിയത്?

മകൾ മറിയത്തിന്റെ കല്യാണം കഴിഞ്ഞ സമയത്താണ് ഞങ്ങൾ മദ്രാസിലേക്ക് വന്നത്. കല്യാണം കഴിഞ്ഞ് അവൾ അമേരിക്കയിലേക്ക് പോയി. ഞങ്ങൾ മദ്രാസിലേക്കും വണ്ടി കയറി. ഷൂട്ടിങ്ങാക്കെ അധികവും ഇവിടെയായിരുന്നല്ലോ. ഇടയ്ക്കിടെ നാട്ടിൽ വന്ന് പോകുന്നതിലും നല്ലത് ഇവിടെത്തന്നെ താമസിക്കുന്നതാണ് എന്ന് തോന്നിയതോടെയാണ് ഇങ്ങോട്ട് മാറിയത്. ഇതായി ഞങ്ങളുടെ നാട്.

പിന്നെ നാട്ടിലേക്ക് തിരിച്ച് പോകാൻ തോന്നിയില്ലേ?

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 1, 2020