കാർവിപണിയിലെ പുത്തൻ താരങ്ങൾ
Grihalakshmi|October 1, 2020
കാർവിപണിയിലെ പുത്തൻ താരങ്ങൾ
കോവിഡ് കാലത്തു കാറുകളുടെ വില്പന കുതിച്ചുയരുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആധുനിക സംവിധാനങ്ങൾ ഉള്ള പുത്തൻ കാറുകൾ വിപണി കീഴടക്കുകയാണ്
S. Ramkumar

വെഷുഡ്മെൻ ഹാവ് ഓൾ ദി ഫൺ' കാറിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന് പെണ്ണ് കാലത്തോട് ചോദിക്കുകയാണ്. സമൂഹത്തിലുണ്ടായ ഈ മാറ്റം തിരിച്ചറിഞ്ഞതുകൊണ്ട് തന്നെയാകണം കാർ കമ്പനികൾ അവരുടെ ബിസിനസ് ടാർഗറ്റിലേക്ക് സ്ത്രീ ഉപഭോക്താക്കൾക്ക് മുൻഗണന നൽകി തുടങ്ങിയിരിക്കുന്നത്.

വിമൻ പവർ ക്യാമ്പ് -കഴിഞ്ഞ വനിതാദിനത്തിൽ ഹ്യൂണ്ടായ് മോട്ടോർ 750-ലേറെ സർവീസ് സെന്ററുകളിൽ സ്ത്രീ ഉപഭോക്താക്കൾക്കുവേണ്ടി മാത്രം പ്രത്യേക ക്യാമ്പ് നടത്തി. വാഹനത്തിന്റെ സർവീസിങ്, മെയിന്റനൻസ് എന്നിവയൊക്കെ വിശദീകരിച്ചുകൊടുത്തു. പങ്കെടുത്തവർക്കെല്ലാം ഒരുവർഷത്തേക്ക് സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ്. സർവീസിനെക്കുറിച്ച് നോട്ടിഫിക്കേഷൻ ലഭിക്കാനും സംശയങ്ങൾ ചോദിക്കാനുമൊക്കെ വാട്സാപ്പ് നമ്പർ. ഇതേസമയം മാരുതി സുസുക്കി ഇന്ത്യയും രാജ്യത്തുടനീളം സമാനമായ ചില പദ്ധതികൾ നടപ്പാക്കി. വനിതാ ഉപയോക്താക്കൾക്ക് നന്ദി രേഖപ്പെടുത്താനുള്ള അവസരമായി ഇതിനെ കാണുന്നുവെന്നാണ് മാരുതി പറഞ്ഞത്.

അടുത്തകാലം വരെ പുരുഷന്മാർ മാത്രം കളം നിറഞ്ഞ കാർ വിപണിയിൽ വനിതകൾ സ്വാധീനശക്തിയായി മാറിയതിന്റെ പ്രതിഫലനമായി കമ്പനികളുടെ പുതിയ പ്രചാരണ തന്ത്രങ്ങളെ കാണാം. കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് വനിതകൾ ഇട പാടുകാരാകുന്ന കാർ കച്ചവടം ഇരട്ടിയായിട്ടുണ്ടെന്നാണ് കണക്ക്.

കോവിഡിൽ മറ്റെന്തിനെയും പോലെ പകച്ചുപോയ കാർ വിപണി ഓഫറുകളും ഡിസ്കൗണ്ടുകളുമായി വീണ്ടും സജീവമാവുകയാണ്. പൊതുഗതാഗതം ഏറെക്കുറെ സ്തംഭനാവസ്ഥയിൽത്തന്നെ തുടരുന്നതുകൊണ്ടും കോവിഡ് കാലത്തെ സുരക്ഷയെ മുൻനിർത്തിയും കൂടുതൽ പേർ സ്വകാര്യവാഹനങ്ങളിലേക്ക് മാറുന്നുണ്ട്.

സാങ്കേതിക വിദ്യ കൂടുതൽ ആയാസരഹിതമായ സൗകര്യം വാഗ്ദാനം ചെയ്യുമ്പോൾ അതിനോട് മുഖം തിരിക്കേണ്ട കാര്യമില്ലല്ലോ. കൊണ്ടു നടക്കാനുള്ള എളുപ്പം തന്നെയാണ് ഗിയർലെസ് കാറുകളുടെ പ്രധാന ആകർഷണം. വലിയ കയറ്റത്തിലോ തിരക്കുള്ള ട്രാഫിക് സിഗ്‌നലിലോ വണ്ടി നിന്നുപോകുമോ, ഗിയർ വീഴാതെ വരുമോ തുടങ്ങിയ ടെൻഷനുകളില്ലാതെ തുടക്കക്കാർക്കും കാർ റോഡിലിറക്കാം.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 1, 2020