യൂറോപ്പിന്റെ നെറുകയിൽ

Mathrubhumi Yathra|April 2020

യൂറോപ്പിന്റെ നെറുകയിൽ
യൂറോപ്പിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷനാണ് സ്വിറ്റ്സർലൻഡിലെ യോങ് ഫ്രു .. അവിടേക്കുള്ള തീവണ്ടിയാത്രയുടെ അനുഭവക്കുറിപ്പ്

സമുദ്രനിരപ്പിൽനിന്ന് 3571 മീറ്റർ ഉയരെയുള്ള ഒരു സ്ഥലം. അവിടേക്ക് എത്തിച്ചേരാൻ ഒരു റെയിൽപാത! യൂറോപ്പിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ. അതും 3454 മീറ്റർ ഉയരത്തിൽ. അതാണ് ടോപ് ഓഫ് യൂറോപ് എന്നറിയപ്പെടുന്ന യോങ് ഫ്രു (Jungfrau). സ്വിറ്റ്സർലൻഡിലേക്ക് യാത പോകുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് യോങ് ഫ്രു യാത്ര. യോങ് ഫ്രു മലനിരയുടെ ശിഖരത്തിലേക്ക് എത്താനായി നിർമിച്ച റെയിൽവേ സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത് ശിഖരത്തിനും കുറച്ച് താഴെയുള്ള യോങ് ഫ്രുയോങ്(Jungfraujoch) എന്ന സ്ഥലത്താണ്.

ഇൻർലേക്കനിൽനിന്നായിരുന്നു യോങ് ഫ്രു യാത്രയുടെ തുടക്കം. സെപ്റ്റംബർ ആയതിനാൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. അതുകൊണ്ടുതന്നെ, താമസിച്ചിരുന്ന വീട്ടിൽനിന്ന് അകലെ തിളങ്ങുന്ന യോങ് ഫ്രു കാണാമായിരുന്നു.യോങ് ഫ്രുവിലേക്കുള്ള ട്രെയിൻ യാത്ര പല ഘട്ടങ്ങളായാണ്. രണ്ട് വ്യത്യസ്ത റൂട്ടുകൾ ഉണ്ടെങ്കിലും രണ്ടിന്റെയും തുടക്കം ഇൻർലേക്കനിൽനിന്നുതന്നെ. അതിനാൽ യോങ് ഫ്രുവിലേക്കുള്ള ഗേറ്റ് വേ എന്നാണ് ഇൻറർലേക്കൻ അറിയപ്പെടുന്നത്. ഇൻറർലേക്ക്നിൽനിന്ന് ഗ്രിൻഡൽവാൽഡ് അല്ലെങ്കിൽ ലോട്ടർബണ്ണൻ വരെയുള്ള യാത്രയാണ് ആദ്യഘട്ടം. ഈ രണ്ട് സ്റ്റേഷനുകളും വിപരീതദിശയിലാണ്. രണ്ട് സ്റ്റേഷനിൽനിന്നും അടുത്ത ഘട്ടമായ ക്ലെയ്‌നെ ഷൈഡിഗിൽ എത്താം. ഗ്രിൻഡൽവാൽഡിൽ തുടങ്ങി ക്ലെയ്‌നെ ഷൈഡിഗിൽ അവസാനിക്കുന്ന ഒന്നര മണിക്കൂർ നീണ്ട കോഗ്വീൽ ട്രെയിൻ യാത്രയാണ് അടുത്തഘട്ടം. യോങ് ഫ്രു യാത്രയുടെ ഏറ്റവും മനോഹരമായ കാഴ്ചകൾ ഈ ഘട്ടത്തിലാണ്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

April 2020