ആൻസിയുടെ ആകാശങ്ങൾ
 ആൻസിയുടെ ആകാശങ്ങൾ
വർഷങ്ങളുടെ ട്രാക്കിൽ പിന്നോട്ടോടിയാൽ ആൻസി സോ ജനെന്ന അത്ലറ്റിന്റെ ഓട്ടം ചെന്നു നിൽക്കുക ഓട്ടോറിക്ഷയ്ക്ക് മുന്നിലാണ്. ആ ഓട്ടം ഫിനിഷ് ചെയ്യുന്നതും ഓട്ടോറിക്ഷയ്ക്ക് മുന്നിലാകും.
ഖേലോ ഇന്ത്യയിലെ തകർപ്പൻ പ്രകടനം ഇന്ത്യൻ ക്യാമ്പിലേക്ക് അവസരമൊരുക്കിയതിൻറ സന്തോഷത്തിലാണ് ആൻസി സോജൻ. കേരള അത്ലറ്റിക്സിലെ പുതിയ താരം പിന്നിട്ട വഴികളിൽ രസകരമായ കഥകളുണ്ട്

ഓട്ടോറിക്ഷയിൽ തുടങ്ങി ഓട്ടോറിക്ഷയിൽ ഓടി ഓട്ടോറിക്ഷയിൽ ഫിനിഷ് ചെയ്യുന്നു ആൻസിയെന്ന അത്ലറ്റിന്റെ ഇതുവരെയുള്ള ജീവിതം. കാരണം ആൻസിയുടെ അപ്പൻ സോജനും കോച്ച് കണ്ണനും ഓട്ടോറിക്ഷ ഡ്രൈവർമാരാണ്. പരിശീലനത്തിന് വരുന്നതും പോകുന്നതും അപ്പന്റെ ഓട്ടോറിക്ഷയിൽ. രാവിലെയും വൈകുന്നേരവും ഗുഡ്സ് ഓട്ടം ഉപേക്ഷിച്ചാണ് കോച്ച് കണ്ണൻ ആൻസിയെ പരിശീലിപ്പിക്കാൻ എത്തുന്നത്. നേട്ടങ്ങളുടെ പുതിയ ആകാശങ്ങൾ തൊടുമ്പോഴും ആൻസിക്കറിയാം ഓട്ടോയിലാണ് താൻ പിന്നിട്ട വഴികളെന്ന്. ചൈനയിൽ ആദ്യ അന്താരാഷ്ട്ര മത്സരത്തിനൊരുങ്ങുന്ന ആൻസി സന്തോഷത്തിന്റെ നെറുകയിലാണ്.

ഓട്ടോയിലെത്തി ഓടിയും ചാടിയും തൃശ്ശൂരിലെ നാട്ടികയെന്ന തീരദേശഗ്രാമത്തെ വിസ്മയിപ്പിച്ചിരുന്ന ആൻസി സോജനിപ്പോൾ ഇന്ത്യയെ വിസ്മയിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. അതിന്റെ തെളിവാണ് നാട്ടിക ഫിഷറീസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിക്ക് ചൈനയിൽ നടക്കുന്ന ഏഷ്യൻ ഇൻഡോർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്കുള്ള ക്ഷണം ലഭിച്ചത്. അതിനുള്ള വഴി തെളിഞ്ഞത് ഖേലോ ഇന്ത്യയിലെ മാസ്മരിക പ്രകടനവും. അസമിലെ ഗുവാഹാട്ടിയിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ട്രാക്കുകൾ ആൻസിയുടെ പുതിയ കുതിപ്പിന് സാക്ഷിയായി. ആവേശം ആൾരൂപമാകുന്നത് ആൻസിയിലൂടെ കേരളം കണ്ടു. പെൺകുട്ടികളുടെ അണ്ടർ - 21 - 4*100 മീറ്റർ റിലേ മത്സരത്തിന്റെ ആവേശം വിസ്മയവൈദ്യുതിതരംഗമായി കണ്ടുനിന്നവരിലേക്കെല്ലാം പകർന്നു. തുടക്കം മോശമായ കേരളം അവസാനം റെക്കോഡോടെ സ്വർണം നേടുന്ന കാഴ്ച്ച...അതിന്റെ അവസാനഘട്ട കമന്ററി ഇങ്ങനെയായിരുന്നു... “അവസാന ബാറ്റൺ കൈമാറൽ. ഇതിലാണ് ജയവും തോൽവിയും തീരുമാനിക്കപ്പെടുന്നത്... അതാ നോക്കൂ തമിഴ്നാടാണ് ആദ്യം ബാറ്റൺ കൈമാറിയത്. ഓർക്കുക ആൻസി സോജനാണ് കേരളത്തിനുവേണ്ടി ഫിനിഷ് ചെയ്യുന്നത്. ആൻസിക്ക് ബാറ്റൺ കിട്ടിയത് രണ്ടാമത് മാത്രം.....തമിഴ്നാടിന്റെ ഷെറിൻ ഏറെ മുന്നിൽ, പക്ഷേ, ആൻസി, അവൾക്കിത് നേടാൻ കഴിയുമോ..ഇല്ല ഷെറിൻ തന്നെ... അല്ല ആൻസി... ആരാണ് ഫിനിഷിൽ തൊടുക...അതെ ആൻസി.യു ബ്യൂട്ടി ...ഷീ - ടേക്സിറ്റ് എവേ... അവസാന പത്ത് മീറ്ററിൽ ആൻസി അത് സ്വന്തമാക്കി. ലോങ്ജംപിലും നൂറ് മീറ്ററിലും സ്വർണം നേടിയ ഈ താരം എന്തുകൊണ്ട് ചാമ്പ്യൻ അത്ലറ്റ് ആയെന്ന് അറിയുക.... തന്റെ റിസർവ് എനർജി അവൾ അവസാനത്തിലേക്ക് മാറ്റിവെച്ചു...അമേസിങ് ഹൺഡഡ് മീറ്റർ റണ്ണർ. അമേസിങ് ലോങ്ജന്ർ... കേരളത്തിനറിയാമായിരുന്നു...റിലേയിൽ എത്ര പിന്നിൽ പോയാലും അവസാനം ആൻസിയത് ഓടിപ്പിടിക്കുമെന്ന്...'' ആൻസിയുടെ ആ കുതിപ്പ് കേരളത്തിന് റിലേയിൽ നേടിക്കൊടുത്തത് സ്വർണം മാത്രമല്ല, ദേശീയ റെക്കോഡ് കൂടിയായിരുന്നു. റിലേയിൽ ഏറെ പിന്നിൽ പോകുമെന്ന് കരുതിയ കേരളം റെക്കോഡ് നേടുന്ന കാഴ്ച അത്ര മനോഹര മായിരുന്നു. ആൻസിയാണ് അവസാന ലാപ് ഓടുന്നതെന്ന് അറിയാമായിരുന്ന് മറ്റ് ടീമുകൾ ആദ്യമേ ലീഡ് എടുക്കാനുള്ള ശ്രമത്തിലായിരുന്നു. തമിഴ്നാടി ന്റെ വേഗറാണി ഷെറിൻ സ്വർണം നേടി എന്ന് ഉറപ്പിച്ചിടത്തുനിന്നുമാണ് ആൻസിയത് റാഞ്ചിയെടുത്ത് പറന്നത്.

അതിന് ഒരുദിവസം മുൻപ് മാത്രമായിരുന്നു ഗുവാഹാട്ടിയിൽ 6.36 മീറ്റർ ചാടി ലോങ് ജംപിൽ തന്റെ കരിയറിലെ മികച്ച ദൂരം ആൻസി കണ്ടെത്തിയത്. ദേശീയതലത്തിൽ തന്നെ എല്ലാവരും ശ്രദ്ധിച്ചു ചാട്ടമായിരുന്നു അത്. ആ ചാട്ടമാണ് ആൻസിക്ക് ചൈനയിലേക്കുള്ള 25 അംഗ ടീമിൽ ഇടംനേടി കൊടുത്തത്.

ഓട്ടോ സ്റ്റാർട്ട്

articleRead

You can read upto 3 premium stories before you subscribe to Magzter GOLD

Log-in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

February 2020