നീതിപീഠത്തിന്റ കാരുണ്യസ്പർശം
Kalakaumudi|18.10.2020
നീതിപീഠത്തിന്റ കാരുണ്യസ്പർശം
സൗമ്യമായൊരു പുഞ്ചിരിയായിരുന്നു ജസ്റ്റിസ് കെ കെ ഉഷയുടെ മുഖമുദ്ര. മാതൃക ന്യായാധിപ എന്നതിനൊപ്പം കാരുണ്യത്തിന്റെയും കരുതലിന്റെയും പ്രതീകം കൂടിയായിരുന്നു അവർ. അന്തരിച്ച ജസ്റ്റിസ് കെ കെ ഉഷയെ അനുസ്മരിക്കുന്നു

ജനാധിപത്യത്തിന്റെ ഒരു നെടുംതൂണാണ് കോടതികൾ. ന്യായാധിപൻമാരെ ദന്തഗോപുരങ്ങളിൽ വസിക്കാൻ വിധിക്കപ്പെട്ടവരായാണ് സമൂഹം സാധാരണ കാണുന്നത്. അവർക്ക് പൊതുസമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ ചില നിയന്ത്രങ്ങളുള്ളതായും നമുക്കറിയാം. മിക്ക ന്യായാധിപൻമാരും നീതിപീഠത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സ്വയം ദന്തഗോപുരങ്ങളിൽ വസിക്കുന്നവരുമാണ്. ഇതിൽ നിന്ന് തികച്ചും വ്യത്യസ്തയായിരുന്നു അടുത്തിടെ ദിവംഗതയായ ജസ്റ്റിസ് കെ. കെ. ഉഷ.

പ്രശസ്ത ന്യായാധിപൻ അയ്യാക്കുട്ടി ജഡ്ജിയുടെ കൊച്ചുമകൾ, കർമ്മപഥമായി അഭിഭാഷകവൃത്തി തിരഞ്ഞെടുത്തതിൽ അതിശയമൊന്നുമില്ല. മുത്തച്ഛന്റെ പാത പിന്തുടർന്ന് സ്വന്തം വ്യക്തിത്വം നിലനിർത്തിക്കൊണ്ട് നീതിപീഠത്തിനു ഭൂഷണമായിത്തീരാൻ സാധിച്ചത് ഒരു നിയോഗം തന്നെയായിരിക്കും.

പല റെക്കോഡുകൾക്കും ഉടമയായ വന്ദ്യവനിതയാണ് ജസ്റ്റിസ് കെ. കെ. ഉഷ. കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് എന്ന പദവി ജസ്റ്റിസ് ഉഷയ്ക്ക് സ്വന്തം. കേരള ഹൈക്കോടതിയിൽ, ബാറിൽ നിന്ന് നേരിട്ട് ബെഞ്ചിലേക്കു എത്തിയ ആദ്യ വനിതയും ജസ്റ്റിസ് ഉഷയാണ്. അഭിഭാഷകരിൽ നിന്ന് നേരിട്ട് കേരള ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത. അതിനുമപ്പുറം ഒരേ സമയം ഹൈക്കോടതി ജഡ്ജിമാരായി ചരിത്രം സൃഷ്ടിച്ച ലോകത്തിലെ ഏക ദമ്പതികളാണ് ജസ്റ്റിസ് കെ. സുകുമാരനും ജസ്റ്റിസ് കെ. കെ. ഉഷയും. ദമ്പതികൾ ന്യായാധിപൻമാരാകുമ്പോൾ പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവരാം. ജസ്റ്റിസ് സുകുമാരൻ-ഉഷ ദമ്പതിമാരുടെ കാര്യമെടുത്താൽ, ഭാര്യ ഹൈക്കോടതിയിൽ ന്യായാധിപയായതോടെ ജസ്റ്റിസ് സുകുമാരനു കേരളത്തോട് വിടപറയേണ്ടി വന്നു; അദ്ദേഹം മഹാരാഷ്ട്രയിലേക്ക് ചേക്കേറി.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

18.10.2020