പിഴ കൂട്ടും
Kalakaumudi|29.09.2020
പിഴ കൂട്ടും
നിയന്ത്രണങ്ങൾ കടുപ്പിച്ചു. അടച്ചിടൽ ഉടൻ ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. തൽക്കാലം അടച്ചിടൽ നടപടികൾ സ്വീകരിക്കില്ല. എന്നാൽ നേരത്ത തീരുമാനിച്ച നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കും. ലംഘനങ്ങൾക്കുള്ള പിഴ വർദ്ധിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ന് ചേരുന്ന ഓൺലൈൻ സർവ്വകക്ഷി യോഗത്തിന് ശേഷം കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേയ്ക്കും. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകും. ഇതിനായി ഗസറ്റഡ് ഓഫീസർമാരെ നിയോഗിക്കും. സർക്കാർ, സ്വകാര്യ ഓഫീസുകളും സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കും. പൊതുഗതാഗത സംവിധാനങ്ങളിലും നിയന്ത്രണങ്ങൾ കർശനമാക്കും. ഗസറ്റഡ് ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷനുകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മേൽനോട്ടം നൽകും. പ്രത്യേകമായ ചില അധികാരങ്ങളും ഇവർക്ക് നൽകും. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഇത് നടപ്പാക്കും.

തിയേറ്ററുകൾ തുറന്നേയ്ക്കും

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

29.09.2020