ടൂറിസം മേഖലയ്ക്ക് സാമ്പത്തിക പാക്കേജ് തയാറാകുന്നു

Kalakaumudi Trivandrum|02.07.2020

ടൂറിസം മേഖലയ്ക്ക് സാമ്പത്തിക പാക്കേജ് തയാറാകുന്നു
കൊച്ചി : കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി സാമ്പത്തിക പാക്കേജും ഇളവുകളും സംസ്ഥാന സർക്കാർ തയാറാക്കിവരികയാണെന്ന് ടൂറിസം സെക്രട്ടറി റാണി ജോർജ് അറിയിച്ചു.

ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് സാമ്പത്തിക പാക്കേജ് തയാറാക്കുന്നത്. കോവിഡാനന്തര കേരളത്തെ രാജ്യത്തെ ഏറ്റവും സുരക്ഷിതവും ആരോഗ്യകരവുമായ ടൂറിസ്റ്റ് ലക്ഷ്യ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. ആയുർവേദ- വെൽനെസ്-അഡ്വഞ്ചർ ടൂറിസം മേഖലകളിൽ സർക്കാർ ശ്രദ്ധയൂന്നുമെന്നും ഈ മേഖ ലകൾക്ക് ചില ഇളവുകൾ നൽകുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും റാണി ജോർജ് അറിയിച്ചു. ടൂറിസം മേഖലയിൽ നിന്നുള്ള സംരംഭകരെ പങ്കെടുപ്പിച്ച് ഫിക്കി ദേശീയ ടൂറിസം കമ്മിറ്റി സംഘടിപ്പിച്ച വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അവർ.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

02.07.2020